സ്വതന്ത്ര ഭാരതത്തിന് നാണക്കേടായ് ഒരു അശ്ലീല സമരം ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നടക്കുന്നുണ്ട്

1860
Arun Somanathan

ഇന്ത്യയുടെ പലഭാഗത്തും പലവിധ സമരങ്ങൾ നടക്കുന്നുണ്ട്.. അങ്ങ് JNU വിൽ ഫീസ് വർദ്ധനയെച്ചൊല്ലിയുള്ള വിദ്യാർത്ഥിസമരം, തൊട്ടപ്പുറത്തെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്ത മലയാളിപ്പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ടുള്ള സമരം, ഇവിടെ വാളയാറിലെ കുട്ടികൾക്ക് നീതി ആവശ്യപ്പെട്ടു നടക്കുന്ന സമരം…‌ എന്നാൽ ഇതൊന്നും അല്ലാതെ തികച്ചും അശ്ലീലമായ്, സ്വതന്ത്ര ഭാരതത്തിന് നാണക്കേടായ് ഒരു സമരം അങ്ങ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നടക്കുന്നുണ്ട്.. സംസ്കൃതം പഠിപ്പിക്കാനെത്തിയ ഫിറോസ് ഖാൻ എന്ന അദ്ധ്യാപകനെ അദ്ദേഹത്തിന്റ് മതത്തിന്റ് പേരിൽ അപമാനിച്ചുകൊണ്ട് അദ്ദേഹം സംസ്കൃതം പഠിപ്പിക്കണ്ട എന്നുപറഞ്ഞുള്ള സമരം.. പണ്ട് ബ്രാഹ്മണൻ എന്നു പറഞ്ഞത് ഇന്ന് ഹിന്ദു എന്നൊക്കെ ആയിട്ടുണ്ട്.. ഇവന്മാർക്കെതിരെ ഇവിടെ മലയാളത്തിൽ പ്രതികരിച്ചിട്ടൊരു കാര്യവുമില്ലെന്നറിയാം.. പക്ഷേ ഇവന്മാർക്ക് പിന്തുണയുമായ് എത്തിയ ABVP എന്ന വിദ്യാർത്ഥി സംഘടന കേരളത്തിലും സജീവമായ ഒന്നാണ്.. അവരെ മാത്രമാണ് ഈ അശ്ലീലത്തെക്കുറിച്ച് ഓർമ്മിപ്പിക്കേണ്ടത്.

ഇരുപത്തൊമ്പത് വർഷം കേരളത്തിലെ സ്കൂളിൽ അറബി പഠിപ്പിച്ച് റിട്ടയർ ആയ ഒരു ബ്രാഹ്മണസ്ത്രീ ഉള്ള നാടാണ് കേരളം. ഒരു മുസ്ലിമും തങ്ങളുടെ മക്കളെ ഹിന്ദുസ്ത്രീ അറബി പഠിപ്പിക്കേണ്ടെന്ന് പറഞ്ഞ് വന്നിട്ടില്ല.ഒരു ഹിന്ദുവും ഒരു ബ്രാഹ്മണസ്ത്രീ അറബി പഠിച്ചാൽ വിശ്വാസങ്ങൾക്ക് എതിരാകുമെന്ന് ചിന്തിച്ചില്ല.. അതുപോലെ ഫിറോസ് ഖാനും സംസ്കൃതം പഠിച്ചപ്പോ വിശ്വാസം ഇടിഞ്ഞുപോകുമെന്നു പറഞ്ഞ് ഒരു മുസ്ലിമും എതിർത്തതുമില്ല.. അതാണ് സംസ്കാരം.. അല്ലാതെ പഠിച്ച സംസ്കൃതം പറഞ്ഞുകൊടുക്കാൻ എത്തിയവനെ മതത്തിന്റ് പേരിൽ തടയുന്നതല്ല സംസ്കാരം.. ഇവനൊക്കെ ഇനി അഹിന്ദുക്കൾ പകർന്ന അറിവുകളും സാങ്കേതികവിദ്യകളും ഉപേക്ഷിച്ചിട്ട് ഒരു മുസ്ലിം തങ്ങൾക്ക് സംസ്കൃതം പഠിപ്പിച്ചു തരേണ്ട എന്നുപറയട്ടെ..

ഒരു മുസ്ലിമിനു ആത്മാർത്ഥമായ് സംസ്കൃതം പഠിപ്പിക്കാനാവില്ലെന്ന് ബനാറസിലെ ഊളകളെപ്പോലെ ഇവിടെയും ആരെങ്കിലും വിചാരിക്കുന്നുവെങ്കിൽ അവർ യൂസഫലി കേച്ചേരിയേക്കൂടെ ഓർക്കുക.. മലയാളസിനിമാ ഗാനങ്ങളിൽ വേറെയേതെങ്കിലും ഒരു ഹിന്ദു ഇത്രയേറെ സംസ്കൃതം ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.. ലോകസിനിമയിൽത്തന്നെ സംസ്കൃതഭാഷയിൽ മൂന്നു ചലച്ചിത്രഗാനങ്ങൾ എഴുതിയത് ഈ മുസ്ലിമാണ്. ഇതിൽ ധ്വനിയിലെ “ജാനകീജാനെ”യ്ക്ക് സംഗീതം നൽകിയത് നൗഷാദ് അലിയാണ്.. മുസ്ലിങ്ങളായതുകൊണ്ട് ആ ഗാനങ്ങളിലെ ഭക്തി എന്ന വികാരത്തിന് എന്തെങ്കിലും കുറവു വന്നിട്ടുണ്ടോ… എത്രയോ നാൾ എത്രയോ ഹിന്ദുക്കൾ കീർത്തനം പോലെ പാടിനടന്നതാണ് അഹിന്ദു രചിച്ച് അഹിന്ദു പാടിയ സർഗ്ഗത്തിലെ സംസ്കൃതഗാനമായ കൃഷ്ണകൃപാസാഗരം.. മതത്തിനിവിടെ വല്ല വിലയുമുണ്ടോ.

ഭാഷയ്ക്ക് മതത്തിന്റ് അതിർവരമ്പ് കെട്ടുന്നത് ആ ഭാഷയെ കൊല്ലാനേ സഹായിക്കൂ..‌ ഭാഷ കൂടുതൽ പേർ ഉപയോഗിക്കുമ്പോഴാണ് വളരുന്നതും സമ്പന്നമാകുന്നതും.‌ സമുദായത്തിലേക്കും ജാതിയിലേക്കും ഒതുക്കപ്പെട്ടതുകൊണ്ടാണ് സംസ്കൃതം ഇന്നൊരു മൃതഭാഷയായത്.. തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ആണ് ആധുനികസമൂഹം ശ്രദ്ധവയ്ക്കേണ്ടത്. കുറഞ്ഞപക്ഷം ഒരു അഹിന്ദു സംസ്കൃതം പാടി അയ്യപ്പനെ ഉറക്കുന്ന വിവരമെങ്കിലും കേരളാ സംഘികൾ‌ ബനാറസ് ചാണകങ്ങളെ അറിയിക്കുക.

ഇതിനേക്കാളൊക്കെ അശ്ലീലം വ്യക്തികളേക്കാൾ അവരുടെ മതത്തിനു പ്രാധാന്യം കൊടുത്ത് ചാണകത്തരങ്ങൾക്ക് മറുപടി പറയേണ്ടിവന്നു എന്നതാണ്. അതിനു ക്ഷമചോദിക്കുന്നു.