നിങ്ങൾക്കറിയാമോ ? വാളയാർ കേസിൽ രണ്ടല്ല നാലാത്മഹത്യകൾ നടന്നു !

  0
  156

  Arun Somanathan

  ആരൊക്കെയോ സ്വാഭാവികമാക്കിയ അസ്വാഭാവികതകളുടെ വാളയാർ നാൾവഴികൾ

  വാളയാർ കേസിൽ രണ്ടല്ല നാലാത്മഹത്യകൾ നടന്നു.‌ആദ്യമൊരു കുഞ്ഞിന്റെ ആത്മഹത്യ പിണറായിപ്പോലീസ് പെട്ടെന്നുതന്നെ ആത്മഹത്യ എന്നുപറഞ്ഞ് ഒതുക്കി. രണ്ടാമത്തെ കുഞ്ഞിന്റേതും അവന്മാർ ഉളുപ്പില്ലാതെ ആത്മഹത്യ ആണെന്നു പറഞ്ഞപ്പോഴാണ് ജനങ്ങൾ സംശയിച്ചതും എതിർത്തതും.‌പക്ഷേ പോലീസ് മന്ത്രി രമേശ് ചെന്നിത്തലയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥോ അല്ലായിരുന്നു. അതുകൊണ്ട് രാജ്യം മുഴുവനൊന്നും അറിയിക്കാനിവിടെ സാംസ്കാരിക നായകന്മാർ ഉണ്ടായില്ല. ജനങ്ങൾ മുറുമുറുത്തു തുടങ്ങിയപ്പോൾ പിന്നെ ഒരു പാവം അയല്പക്കക്കാരൻ ദളിത് പയ്യനെ സ്വയം പ്രഖ്യാപിത ദളിത് സ്നേഹികളുടെ പോലീസ് കുറ്റമേറ്റെടുക്കാനായ് കൊണ്ടിട്ട് പൊതിരെ ഇടിച്ചു. അവസാനം ചെയ്യാത്ത കുറ്റത്തിന്, അതും കൊച്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചെന്ന കുറ്റത്തിന്, അതേറ്റെടുക്കാനാവാതെ പേടിച്ചവൻ ആത്മഹത്യ ചെയ്തു. പേര് പ്രവീൺ.

  പിന്നീട് പ്രോസിക്യൂട്ടർ രണ്ടുതവണ മാറ്റപ്പെട്ടു. അന്വേഷണോദ്യോഗസ്ഥൻ കുഞ്ഞുങ്ങളെ ബാലവേശ്യകളെന്ന് വിളിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് തിരുത്തപ്പെട്ടതായി ആക്ഷേപമുണ്ടായി കാരണം പത്തുവയസ്സുള്ള കൊച്ചിന് പൈൽസാണെന്നൊക്കെയായിരുന്നു റിപ്പോർട്ട്. ഒടുവിൽ വേണ്ടത്ര തെളിവുകൾ ഇല്ലെന്നുപറഞ്ഞ് പോക്സോ കോടതി പ്രതികളെ വെറുതെ വിടുന്നു. ഇത്തവണ ഇത് ജനങ്ങളെ സാരമായി ബാധിക്കുന്നു. രണ്ടുകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു എന്നു നമുക്ക് മനസ്സിലാകുമ്പോഴും ആത്മഹത്യയാക്കി പ്രതികളെ രക്ഷപെടുത്തിയതോ അലംഭാവം കാട്ടി രക്ഷപെടുത്തിയതോ ആയ സിപിഎം ഭരണകൂടം ജനങ്ങളുടെ ധാർമ്മികതയ്ക്കു മുകളിൽ കാർക്കിച്ചു തുപ്പിയിരുന്നു.

  പ്രതികൾ സിപിഎമ്മുകാരാണെന്ന് അന്നുമിന്നും കുഞ്ഞുങ്ങടെ അമ്മ പറയുന്നു. സിപിഎമ്മുകാരാവട്ടെ സോഷ്യൽ മീഡിയയിലും മറ്റും പ്രതികൾ സംഘികളാണെന്നും കുഞ്ഞുങ്ങടെ അമ്മ ശരിയല്ലായിരുന്നു എന്നും പ്രചരിപ്പിച്ചു ക്യാപ്സ്യൂളിറക്കി. പ്രതികൾ സിപിഎമ്മായതുകൊണ്ട് സിപിഎം ഭരണകൂടം കേസൊതുക്കി പ്രതികളെ രക്ഷിച്ചു എന്ന് പൊതുവേ എല്ലാവരും വിശ്വസിച്ചു. എന്നാൽ ഒരു പിടിപാടും ഇല്ലാത്ത സാധാരണക്കാരായ പ്രതികൾക്കു വേണ്ടി കേസിന്റെ സർവ്വമേഖലകളിലും സിപിഎം ഇടപെടുമോ എന്ന് ചിലരെങ്കിലും ചിന്തിച്ചു. അഡ്വ:ജയശങ്കർ ചാനൽ ചർച്ചയിൽ എം.ബി രാജേഷിന്റെ അളിയൻ ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പറയുന്നു. എംബി രാജേഷ് ജയശങ്കർക്കെതിരെ കേസ് കൊടുക്കുമെന്ന് പറയുന്നു, കൊടുക്കാൻ ജയശങ്കർ വെല്ലുവിളിക്കുന്നു. ഒന്നും നടന്നതായി ഇതുവരെ അറിയില്ല.

  സമരം സോഷ്യൽ മീഡിയയിൽ നിന്ന് തെരുവിലേക്കിറങ്ങാനും ബിജെപിക്കാരും കോൺഗ്രസ്സുകാരും ഇതേറ്റെടുക്കാനും തുടങ്ങിയതോടെ സർക്കാർ അപ്പീൽ കൊടുക്കാമെന്ന് സമ്മതിക്കുന്നു. കുഞ്ഞുങ്ങളുടെ മാതാപിതാക്കൾ നീതിക്കായി മുഖ്യമന്ത്രിയെ കണ്ട് കാലുപിടിക്കുന്നു, സമരം ചെയ്യുന്നു.ഇതിനിടയ്ക്ക് ബിജെപി ഭരിക്കുന്ന യുപിയിലെ റേപ്പ് കേസിൽ അതുവരെ ഉറക്കത്തിലായിരുന്ന സാംസ്കാരിക നായകർ പ്രതിഷേധവുമായി വരുന്നു, ആ ഭരണകൂടം സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നു. എന്നാലിവിടെ നീതിനിഷേധം വ്യക്തമായി നടന്നിട്ടും സിബിഐ അന്വേഷണത്തിനായി മാതാപിതാക്കൾ സമരം ചെയ്യുകയും സർക്കാർ അതിനു തയ്യാറാകാതിരിക്കുകയും ചെയ്യുന്നു.

  എന്നാൽ കോടതിയിൽ തങ്ങൾക്ക് വീഴ്ച പറ്റി എന്നു സമ്മതിച്ചതിനാലും പ്രോസിക്യൂട്ടറേയും പോലീസുകാരനേയും എല്ലാം തള്ളിപ്പറഞ്ഞതിനാലും ഹൈക്കോടതി പോക്സോ കോടതിവിധി റദ്ദാക്കുകയും സകലരേയും രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നു. ഇതിനിടയ്ക്ക് വിവാദങ്ങൾ കത്തിപ്പടരുമ്പോൾ പ്രതികളിലൊരാളായ പ്രദീപ് കുമാർ ആത്മഹത്യ ചെയ്യുന്നു. അതാണ് നാലാമത്തെ ആത്മഹത്യ. അതും ആത്മഹത്യ ആണോ കൊലപാതകമാണോ എന്ന് സിപിഎം തമ്പുരാക്കന്മാർക്കറിയാം. കാരണം ഇത്രയ്ക്ക് ഹീനമായ ഒരു കേസിനെ ഇത്രയ്ക്ക് ഹീനമായ രീതിയിൽ വളച്ചൊടിച്ച് രക്ഷപെടാൻ മാത്രം ശക്തരായിരുന്നില്ല ഈ ആത്മഹത്യ ചെയ്ത പ്രദീപ് കുമാറോ കേസിലെ മറ്റു പ്രതികളോ..

  ചോദ്യങ്ങൾ ഇവയാണ്.
  1.സംസ്ഥാന പോലീസ് പരാജയമെന്നു കോടതിയിൽ സമ്മതിച്ചിട്ടും കേസ് സിബിഐയ്ക്കോ വേറൊരു ഏജൻസിക്കോ വിടാത്തതെന്ത് ?
  2.ഈ കേസിനു പിന്നിലെ പ്രബലനാര്.. ?
  3.അഡ്വ.ജയശങ്കറിന്റെ എം.ബി.രാജേഷിനെതിരെയുള്ള ആരോപണങ്ങൾ ശരിയോ ?
  4.ശരിയല്ലെങ്കിൽ എംബി രാജേഷ് എന്തുകൊണ്ട് ജയശങ്കറിനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകുന്നില്ല ?
  5.ദളിത് യുവാവ് പ്രവീണിന്റെ ആത്മഹത്യ അന്വേഷിച്ച് കാരണക്കാരായവരെ ശിക്ഷിക്കുമോ ?
  6.പ്രദീപ് കുമാറിന്റേത് ആത്മഹത്യയോ അതോ പ്രബലന്മാർ ഇടപെട്ട കുഞ്ഞുങ്ങളുടേതിനു സമാനമായ ആത്മഹത്യാ ടൈപ്പ് കൊലപാതകമോ ?

  വാളയാറിലെ കുഞ്ഞുങ്ങൾക്ക് നീതി കിട്ടാത്തതിന് ഒരേയൊരു കാരണമേയുള്ളൂ.‌. അത് ഭരണം സിപിഎമ്മിന്റെ കയ്യിലാണെന്നതു മാത്രമാണ്. നേരേ തിരിച്ച് സിപിഎം പ്രതിപക്ഷത്തായിരുന്നെങ്കിൽ കൊലയാളിയായ സമ്പത്തിനെ ഇടിച്ചുകൊന്ന ചെന്നിത്തലയുടെ പോലീസുകാർക്കെതിരെ എന്നപോലെ തെരുവുകൾ യുദ്ധക്കളമാകുകയും ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടി ആകുകയും ചെയ്തേനേ.കോൺഗ്രസ്സിനും ബിജെപിക്കും കമ്യൂണിസ്റ്റുകളുടെയോ സുഡാപ്പികളുടെയോ മെഷീനറി പവർ ഇല്ലാത്തതിനാലും സാംസ്കാരിക നായകളുടെ കോക്കസ് കയ്യിലില്ലാത്തതിനാലും അവരെക്കൊണ്ട് ഒരു ചുക്കും നടക്കുകയില്ല. മാത്രമല്ല അങ്ങനൊന്നുണ്ടാക്കാനോ കളം പിടിക്കാനോ ഇത്രനാളായിട്ടും അവർ ശ്രമിക്കുന്നുമില്ല.

  കണ്ണിംഗ് ആയ അതിക്രൂരന്മാരുടെ ഭരണപക്ഷവും ഊളകളുടെയോ നിഷ്ക്രിയന്മാരുടെയോ പ്രതിപക്ഷവും ഉള്ളപ്പോൾ സോഷ്യൽ മീഡിയയിൽ ആ ഫ്രസ്ട്രേഷനൊക്കെ എഴുതിത്തീർത്ത് അടുത്ത കേസ് നോക്കുക എന്ന കാലാകാലങ്ങളിലായി ചെയ്തുവരുന്ന പ്രവർത്തിയേ തൽകാലം എല്ലാവർക്കും ചെയ്യാനുള്ളൂ. അത്രമേൽ ഫാസിസ്റ്റുവൽക്കരിക്കപ്പെട്ട ഒരു കേരളത്തിലാണ് നാമിന്നു ജീവിക്കുന്നത്. ഇവിടെ നാം നിസ്സഹായരാണ്.ഈ കാട്ടാളഭരണത്തിൽ ആ കുഞ്ഞുങ്ങൾക്ക് നീതികിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇത്രയും അസ്വാഭാവികതകളുടെ പിന്നിൽ ആ നാലു സാധാരണക്കാരായ പ്രതികൾ മാത്രമാണെന്ന് വിശ്വസിക്കുന്ന പ്രബുദ്ധരായിപ്പോയില്ലേ നമ്മൾ. രാഷ്ട്രീയം തിന്നുമാത്രം ജീവിക്കുന്ന പ്രബുദ്ധജനത.