അതിർത്തിയിൽ മാത്രമാണ് ചൈന നമ്മോട് യുദ്ധം ചെയ്യുന്നതെന്ന് നിഷ്കളങ്കരേ നിങ്ങൾ ചിന്തിക്കുന്നുവോ ?

171

Arun Somanathan

അതിർത്തിയിൽ മാത്രമാണ് ചൈന നമ്മോട് യുദ്ധം ചെയ്യുന്നതെന്ന് നിഷ്കളങ്കരേ നിങ്ങൾ ചിന്തിക്കുന്നുവോ ??

ചൈനയുടെ മിലിട്ടറി സ്ട്രേറ്റജിയെക്കുറിച്ചു മാദ്ധ്യമപ്രവർത്തകൻ ജോഷ്വാ ഫിലിപ്പ് വിവരിക്കുന്ന വീഡിയോ കാണുക.ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സാമ്രാജ്യത്വമോഹങ്ങൾ.. ലോകത്തിനെതിരെ യുദ്ധം ചെയ്യാൻ ഉപയോഗിക്കുന്ന തന്ത്രങ്ങൾ.അവരുടെ പ്രധാനതന്ത്രം ഇതാണ്.നിങ്ങളുടെ സ്വന്തം സിസ്റ്റംതന്നെ ഉപയോഗിച്ച് നിങ്ങളുടെ കഴുത്തു ഞെരിക്കുക.അതിനവർ എന്താണ് ചെയ്യുന്നത് ?
അവർ വിവിധ രാജ്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിരീക്ഷിക്കുന്നു .ആ രാജ്യങ്ങളുടെ സംവിധാനത്തിൽ എന്താണ് പ്രശ്നമായിട്ടുള്ളത് .അവരുടെ സിസ്റ്റം എങ്ങനെ പ്രവർത്തിക്കുന്നു? എന്താണതിൽ വിവാദമായിട്ടുള്ളത് ? എന്താണതിന്റ് ദൗർബല്യം‌.. ?കുഴപ്പമുണ്ടാക്കാനും കാര്യങ്ങൾ അലങ്കോലപ്പെടുത്താനും കാര്യങ്ങൾ വളച്ചൊടിക്കാനും ആ സംവിധാനങ്ങൾ അവർക്കെതിരെ എങ്ങനെ ഉപയോഗിക്കാം?

ഉദാഹരണത്തിന് നിങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാൽ നിങ്ങളുടെ സ്വന്തം മുറ്റത്ത് നിങ്ങൾക്കെതിരെ വിളിച്ച് നിങ്ങളിലെ ‘ഞങ്ങളുടെ ആൾക്കാർ’ പ്രതിഷേധം ഉണ്ടാക്കും..
സ്വതന്ത്ര മാദ്ധ്യമങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നുവെന്ന് പറഞ്ഞാൽ നിങ്ങളുടെ രാജ്യത്ത് ഞങ്ങൾ ഞങ്ങളുടെ സ്റ്റേറ്റ് റൺ മീഡിയ ആരംഭിക്കും.ഞങ്ങളുടെ ആശയം പ്രചരിപ്പിക്കുന്നതിന് നിങ്ങളുടെ സ്വന്തം ജനതയോട് കള്ളം പറയാൻ ഞങ്ങൾ ഈ സ്റ്റേറ്റ് റൺ മീഡിയ ഉപയോഗിക്കും.
അതാണവർ ചെയ്യുന്നത്.നിങ്ങൾ സ്വതന്ത്ര വിപണിയിൽ വിശ്വസിക്കുന്നുവോ.ചിലവ് കുറച്ച്, കുറഞ്ഞ വിലയ്ക്ക് വിൽക്കാനും നിങ്ങളുടെ കമ്പനികളെ ബിസിനസിൽ നിന്ന് മാറ്റി നിങ്ങളുടെ വ്യവസായങ്ങൾ ഏറ്റെടുക്കാനും കഴിയുന്ന സ്റ്റേറ്റ് റൺ കമ്പനികളെ ഞങ്ങൾ കൊണ്ടുവരും.അതാണവർ ചെയ്യുന്നത്.
നിങ്ങളുടെ സ്വന്തം സിസ്റ്റം ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല്ലുക.

യുണൈറ്റഡ് സ്റ്റേറ്റ്സിൽ എന്താണ് പ്രശ്നമായിട്ടുള്ളത്?
എന്താണ് ഏറ്റവും പ്രശ്നമായിട്ടുള്ളത്?
റേസിസം….‌വംശീയത!
അവർക്കത് ഉപയോഗിക്കാൻ കഴിയുമെന്ന് അവർക്കറിയാം.
അവർ വളരെക്കാലമായി ഇത് ചെയ്യുന്നു.
അവർക്ക് വ്യത്യസ്ത ഗ്രൂപ്പുകളുണ്ട്.

ഉദാഹരണത്തിന് യുഎസിലെ ഒരു 100 അംഗ സമിതി, എപ്പോഴൊക്കെ ഒരു ചൈനീസ് ചാരനെ അറസ്റ്റ് ചെയ്യുന്നുവോ അപ്പോഴെല്ലാം അവർ അതിനെ വംശീയത എന്ന് വിളിക്കുന്നു.
കാരണം അതാണ് നമുക്കേറ്റവും സെൻസിറ്റീവായ വിഷയമെന്ന് അവർക്ക് അറിയാം.
ചൈനീസ് സൈന്യത്തിന് ഇത് സംബന്ധിച്ച് ഒരു സിദ്ധാന്തമുണ്ട്..
ത്രിമുഖ യുദ്ധതന്ത്രം.

1.മനശാസ്ത്രയുദ്ധം.
2.മാദ്ധ്യമയുദ്ധം
3.നിയമയുദ്ധം.

ഇത് അവരുടെ സൈനികതന്ത്രത്തിൽ പരസ്യമായി സ്വീകരിച്ചിരിക്കുന്നു.
ഇത് അവരുടെ സൈനിക വ്യവസ്ഥയുടെ ഭാഗമാണ്.
ഇപ്പോൾ അവ എന്തൊക്കെയാണെന്ന് നോക്കൂ..

  1. മനശാസ്ത്രയുദ്ധം

ഇതിൽ നിങ്ങളോട് കള്ളം പറയണമെന്നില്ല.
നിങ്ങൾ വിവരങ്ങൾ എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്നതിനെ അവർ മനശാസ്ത്രപരമായ് മാറ്റുന്നു.
ഉദാഹരണത്തിന് ചൈനയിൽ നിന്ന് ഒരു വൈറസ് വരുന്നത് കാണുമ്പോൾ ആളുകൾ ഈ വൈറസ് ചൈനയിൽ നിന്ന് പുറത്തുവന്നുവെന്ന തരത്തിൽ ചൈനീസ് വൈറസ് എന്ന് വിളിക്കും. അങ്ങനെ വിളിക്കുകയാണെങ്കിൽ അവരതിനെ ഉപയോഗിക്കാനും വളച്ചൊടിക്കാനും ഒരു നറേറ്റീവ് സൃഷ്ടിക്കുകയും വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ അത് വംശീയമാണെന്ന് പറയുകയും ചെയ്യുന്നു.

2, എന്താണ് മാദ്ധ്യമയുദ്ധം?

ദൃശ്യശ്രാവ്യപത്രവാർത്താ മാദ്ധ്യമങ്ങൾ മാത്രമല്ല സോഷ്യൽ മീഡിയ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ എന്ന് പറയുന്ന വിവരങ്ങളുടെ ഔട്ട്‌ലെറ്റുകളുടെ കൃത്രിമത്വം അല്ലെങ്കിൽ നിയന്ത്രണം ആണ് മീഡിയ വഴിയുള്ള യുദ്ധം.
പരസ്യമായി സംസാരിക്കാനവസരമുള്ള എന്തിനെയും ഈ മാദ്ധ്യമയുദ്ധം ലക്ഷ്യം വയ്ക്കുന്നു.

3, എന്താണ് നിയമപരമായ യുദ്ധം?

അന്താരാഷ്ട്ര നിയമവ്യവസ്ഥകളുടെ കൃത്രിമത്വമാണ് നിയമപരമായ യുദ്ധം.
എന്തിലും ഏതിലും കൃത്രിമം കാണിക്കൽ…
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി, അവരെ സംബന്ധിച്ചിടത്തോളം ഇത് അവരുടെ സൈനിക കോഡിലേക്ക് സ്വീകരിച്ചിരിക്കുന്നു. കൃത്രിമം കാണിക്കുക, മനുഷ്യരെ മാനിപുലേറ്റ് ചെയ്യുക ഇതവരുടെ സ്വഭാവമാണ്.അതുകൊണ്ട് ചൈനയ്ക്കെതിരെയുള്ള യുദ്ധമെന്നാൽ അതിർത്തിയിൽ മാത്രമല്ല, അതിനേക്കാളുപരിയായ് ആശയത്തിലും കൂടിയാണ്.. മനശ്ശാസ്ത്രപരമായും മാദ്ധ്യമപരമായും നിയമപരമായും യുദ്ധം ചെയ്യുക. ഈ മേഖലകളിൽ ചൈനയുടെ സാന്നിദ്ധ്യം തിരിച്ചറിയുക, പ്രതിരോധിക്കുക.

ചൈന പ്രകോപനമുണ്ടാക്കിയാലും കയ്യേറിയാലും ഇന്ത്യയുടെ നയതന്ത്രം പാളി എന്നുപറഞ്ഞ് കരയുന്നവർ അത്തരം ചിന്ത അവർക്കെവിടെനിന്ന് വന്നു എന്ന് ഇനിയെങ്കിലും ചിന്തിക്കുക.. ഇന്ത്യയുടെ അതിർത്തിയിൽ ശത്രുക്കൾ ആക്രമിക്കുമ്പോൾ അതിർത്തിയില്ലാത്ത രാജ്യങ്ങൾ സ്വപ്നം കണ്ട് സൈനികച്ചിലവ് കുറയ്ക്കുന്നതിനേക്കുറിച്ച് നിങ്ങൾ വാചാലരാകുന്നുണ്ടെങ്കിൽ ആ ചിന്ത ചൈനയുടെ വിജയമാണ്.. നേപ്പാളിലെ കമ്യൂണിസ്റ്റ് ഭരണകൂടം ചൈനയോട് അനുകൂലപ്പെടുക എന്നതൊരു സ്വാഭാവികപ്രക്രിയ ആണെന്നത് മനസ്സിലാക്കാതെ ഇന്ത്യയുടെ നയതന്ത്ര പാളിച്ച ആണെന്ന് ചിന്തിക്കുന്നുവെങ്കിൽ അതും ചൈനയുടെ വിജയമാണ്.. ഇന്ത്യയുടെ നയതന്ത്രം പാളിയതുകൊണ്ടാണ് ചുറ്റുമുള്ള രാജ്യങ്ങളിൽ ചൈന നിക്ഷേപം നടത്തിയും കടം കൊടുത്തും അവരെ വരുതിയിലാക്കുന്നതെന്ന് പറയുന്നവർ ഒന്നുകിൽ ചൈനയുടെ “സ്ട്രിംഗ് ഓഫ് പേൾസ്” നെക്കുറിച്ച് അറിയാത്തവരോ അല്ലെങ്കിൽ സ്വയമറിയാതെ ചൈനയുടെ കുഴലൂത്തുകാർ ആകുന്നവരോ ആണ്.
കോൺഗ്രസ്സ് ഭരിക്കുമ്പോൾ നിങ്ങളുടെ കോൺഗ്രസ്സ് വിരോധവും ബിജെപി ഭരിക്കുമ്പോൾ നിങ്ങളുടെ സംഘിവിരോധവും ചൈനീസ് കമ്മികളുടെ പിണിയാളുകൾ നിങ്ങൾപോലും അറിയാതെ ഫലപ്രദമായ് ഉപയോഗിക്കുന്നു എന്ന് സാരം.