കേരളത്തിൽ നടക്കുന്നത് ഖുറാൻ വിരുദ്ധസമരമെന്ന് പറയാൻ കോടിയേരിക്ക് നാണമില്ലേ?

43

Arun Somanathan

കേരളത്തിൽ നടക്കുന്നത് ഖുറാൻ വിരുദ്ധസമരമെന്ന് കോടിയേരി.. അതിനെ താങ്ങി അതേ നറേറ്റീവ് മുന്നോട്ട് വയ്ക്കുന്ന സഖാക്കളും സഖാപ്പികളും. കൊള്ളാം മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് പറഞ്ഞവർ കറുപ്പ് കൂട്ടിയിട്ട് കത്തിച്ച് വലിക്കാൻ തുടങ്ങി.. പക്ഷേ ഒരു കുഴപ്പമുണ്ട്. ഇതേ ലോജിക്കിൽ ഇതിനെ ഈന്തപ്പഴവിരുദ്ധസമരമെന്നും വിളിക്കാം‌. കാരണം ഖുറാൻ മാത്രമല്ലല്ലോ ഈന്തപ്പഴവും വിതരണം ചെയ്തിട്ടില്ലേ.. എന്നാൽ ഖുറാനല്ലാതെ ഈന്തപ്പഴം വച്ച് വിശ്വാസികളുടെ വികാരത്തെ മുതലെടുക്കാൻ സാധിക്കില്ലല്ലോ.. മതവിശ്വാസം വ്രണപ്പെടുത്തുന്നൂ എന്നരീതിയിൽ ഇപ്പോൾ കാര്യങ്ങളെ വളച്ചൊടിക്കുന്നതും പറയുന്നതും കരയുന്നതും മതവിരുദ്ധരായ കമ്യൂണിസ്റ്റുകളാണെന്നതാണ് ഇതിലെ കോമഡി. പക്ഷേ ആ കോമഡി തങ്ങളുടെ ട്രാജഡിയായ് തോന്നേണ്ടത് ആ അവസരവാദത്തിന്റ് പ്രത്യയശാസ്ത്രം എന്തോ മഹത്തായ മതവിരുദ്ധമാങ്ങാണ്ടിയായ് ഉയർത്തിക്കാണിച്ച് അഭിമാനിക്കുന്ന മണ്ടൻ അണികൾക്കാണ്. എന്ത് വിതരണം ചെയ്തു എന്നതല്ല എങ്ങിനെ ഏതൊക്കെ നിയമം ലംഘിച്ച് വിതരണം ചെയ്തു എന്നതാണിവിടുത്തെ ഒരു പ്രശ്നം. രണ്ടാമത് പൈപ്പ് ഫിറ്റിംഗ്സ് കൊണ്ടുവന്നപ്പോൾ അതിൽ സ്വർണ്ണം പിടിച്ചതുപോലെ പിടിക്കപ്പെടാതെ പോയ ഒന്നായിരുന്നോ ആരുമാവശ്യപ്പെടാതെ കൊണ്ടുവന്ന ഖുറാനും ഈന്തപ്പഴവും എന്നതാണ്‌. ഇതൊക്കെ സിപിഎമ്മിനറിയാഞ്ഞിട്ടല്ല. പക്ഷേ കേരളമുസ്ലിങ്ങളെ മുഴുവൻ ഖുറാനെന്നു കേട്ടാൽ വികാരം കൊണ്ട് കൂടെനിക്കുന്ന മരപ്പൊട്ടന്മാരായാണ് സിപിഎം കാണുന്നത് എന്നുതന്നെ മനസ്സിലാക്കണം. അല്ലെങ്കിൽ നുണയൻ ജലീൽ വിരുദ്ധ സമരത്തെ ഖുറാൻ വിരുദ്ധസമരമായ് സിപിഎം അവതരിപ്പിക്കില്ലായിരുന്നു. മുസ്ലിം സ്വത്വബോധം ഉണർത്തി കൂടെനിർത്തി രക്ഷപെടാനുള്ള വിദ്യ കൊള്ളാം പക്ഷേ ഇതിനെതിരെ ഹൈന്ദവസ്വത്വബോധവും ക്രിസ്ത്യൻ സ്വത്വബോധവും ഒരുമിച്ച് നിങ്ങൾക്കെതിരെ നിന്നാൽ നിങ്ങളെന്തുപറയും ? അയ്യോ വർഗ്ഗീയത പറയുന്നേ എന്നുപറഞ്ഞ് കരയുമോ അതോ മലർന്ന് കിടന്ന് തുപ്പുകയാണ് തങ്ങളെന്ന് തിരിച്ചറിയുമോ ? സ്വത്വബോധം ചിലരുടെ മാത്രം സ്വത്തല്ല. മതേതരത്വം ചിലരുടെ മാത്രം ബാദ്ധ്യതയുമല്ല. ഓർക്കണം… ഓർത്താൽ നന്ന്.