ഭീകരവാദസംഘടനകളിൽ നിന്നല്ലെങ്കിൽക്കൂടി ആക്രമണം ഏതുസമയവും പ്രതീക്ഷിക്കാം എന്നൊരു ബോധം ജനങ്ങൾക്ക് വന്നിരിക്കുന്നു

145

Arun Somanathan

Stand With France എന്ന മുദ്രാവാക്യം ഒരു തരംഗമാകുകയാണ്. പ്രത്യേകിച്ചും ഇന്നത്തെ തീവ്രവാദി ആക്രമണത്തോടെ ഭീകരവാദസംഘടനകളിൽ നിന്നല്ലെങ്കിൽക്കൂടി ആക്രമണം ഏതുസമയവും പ്രതീക്ഷിക്കാം എന്നൊരു ബോധം അവിടുത്തെ ജനങ്ങൾക്ക് വന്നിരിക്കണം‌. ഏതൊരു അഭയാർത്ഥി മുസ്ലിമിനെയും സംശയത്തോടെ നോക്കിക്കാണാൻ പൊതുവേ ലിബറലായ അവിടുത്തെ ജനങ്ങളെ ഇത് പ്രേരിപ്പിക്കും എന്നതാണ് സത്യം.‌ പോകെപ്പോകെ സ്ഥിരം സംശയദൃഷ്ടിയിൽ പെടുന്നവർ ഉള്ളിൽ പ്രതികാരബുദ്ധി തോന്നി ഇതുപോലെ കത്തിയെടുത്തിറങ്ങിയാൽ തുടർച്ചയായ ആഭ്യന്തര സംഘർഷത്തിലേക്ക് ഇത് നയിക്കപ്പെടും. അതുകൊണ്ടിപ്പോൾ നടക്കുന്നത് വെറും ഒറ്റപ്പെട്ട കഴുത്തറുപ്പുകളല്ല, യൂറോപ്പിന്റെ ലിബറലിസത്തിന്റെ കഴുത്തറുപ്പാണ്.‌

Macron decries Islamist terror attack after 3 killed in Nice – POLITICOഎങ്ങനെയിതിനെ തടയാൻ കഴിയും എന്നു ചിന്തിച്ചാൽ എത്തുന്നത് എല്ലാ മതങ്ങളെയും എല്ലാ ഇസങ്ങളെയും ഒരുപോലെ ട്രീറ്റ് ചെയ്യുന്ന ലിബറൽ ചിന്താഗതി മാറ്റുക എന്നതിലേക്ക് മാത്രമാണ്.‌ എല്ലാ മതങ്ങളും ഒരുപോലല്ല. ചിലത് കൂടുതൽ വയലന്റാണ്. ചിലത് കൂടുതൽ സൈലന്റാണ്. ലോകത്ത് മൂന്നുമതങ്ങൾ മാത്രമല്ല..‌ അനേകം മതങ്ങൾ ഉണ്ട്.‌ ഏകദൈവ വിശ്വാസം പറയുന്ന സെമിറ്റിക് മതങ്ങൾ തുടങ്ങി അനേകം വിചാരധാരകളുടെ, അനേകം മതങ്ങളുടെ ആകെത്തുകയെ മതമായ് വിളിക്കുന്ന ഹിന്ദുയിസം ഉൾപ്പെടെ ചൈനീസ് മതങ്ങളും മറ്റ് ഫിലോസഫിക്കൽ- പ്രകൃതിമതങ്ങളും മതമില്ലാത്തവരും ഒക്കെ ഈ ലോകത്തുണ്ടെന്ന ഒരു ബോധം വേണം. അതിൽ തന്റെ മതം മാത്രം സത്യമെന്നും ആ മതത്തിന്റെ പ്രൊപഗേഷൻ ഏതുവിധേനയും നടത്താം എന്നും എതിർക്കുന്നവരെ കൊല്ലുന്നത് സ്വർഗ്ഗത്തിൽ സീറ്റുറപ്പിക്കാൻ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യമാണെന്നും ചിന്തിക്കുന്നവർ തനി ഊളന്മാരാണ്. അവർക്കെതിരെ സ്വമതബോധം കൊണ്ട് മൗനമായ് ഇരിക്കുന്നവരും ചെയ്യുന്നത് ഒരു ഊളത്തരമാണ്. അതിനേക്കാളൊക്കെ വലിയ ഊളത്തരമാണ് ഇതരമതത്തിലെ ലിബറലുകൾ എന്നുപറയുന്നവർ “എല്ലാ മതങ്ങളും ഒരുപോലാണ് ” എന്ന കൺക്ലൂഷനോടെ എല്ലാ മതങ്ങൾക്കും എല്ലാ ജനതയ്ക്കും ഒരേ അവകാശമോ സ്വാതന്ത്ര്യമോ കൊടുക്കണം എന്നുവാദിച്ച് അവസാനം യൂറോപ്പിലെപ്പോലെ കുഴപ്പത്തിൽ ചെന്നു ചാടുന്നത്.

Counter-terror unit takes over probe into Paris knife attackസംസ്കാരങ്ങളുടെ സംഘട്ടനം എന്നൊരു വലിയ യാഥാർത്ഥ്യത്തെ ലിബറലിസം അഡ്രസ്സ് ചെയ്യാതെ പോകുന്നത് അതിന്റെ തന്നെ മരണവാറണ്ട് എഴുതുകയാണ്. തുർക്കിയിലെ മുസ്ലിമിനെപ്പോലെ യൂറോപ്പുമായ് പരിചയപ്പെട്ടവരല്ല സിറിയയിലെ മുസ്ലിംസ്. ഫ്രാൻസിലെ ക്രിസ്ത്യൻസിനെപ്പോലെ ലിബറൽ അല്ല ഇന്ത്യയിലെ ക്രിസ്ത്യൻസ്. അതിൽത്തന്നെ നമുക്കറിയാം സംസ്ഥാനങ്ങൾക്കനുസരിച്ച് അതാത് സംസ്കാരം ഓരോ വിഭാഗത്തിലും എത്ര മാറ്റം വരുത്തുന്നു എന്നത്. ഈ വ്യത്യാസം മനസ്സിലാക്കാതെ സ്വമതബോധം വച്ച് ലോകത്തെ മുഴുവൻ അഡ്രസ്സ് ചെയ്യുന്നതോ ലിബറൽ കാഴ്ചപ്പാടിലൂടെ എല്ലാ മതങ്ങൾക്കും എല്ലാ സംസ്കാരങ്ങൾക്കും തുല്യ ഗ്രാവിറ്റി നൽകുന്നതോ അബദ്ധമാണ്.ആ അബദ്ധം ഫ്രാൻസുൾപ്പെടെ എല്ലാ രാജ്യങ്ങളും തിരിച്ചറിയുകയും തങ്ങളുടെ സംസ്കാരത്തിൽ നിന്നു വിഭിന്നരായ് വരുന്ന അഭയാർത്ഥികളിൽ കുറ്റമറ്റ നിരീക്ഷണം എല്ലാവിധ ആധുനിക സങ്കേതങ്ങളും ഉപയോഗിച്ച് നടത്തുകയും ചെയ്താൽ ഒരുപക്ഷേ സമാധാനം നിലനിർത്താൻ കഴിയും.

Parisians react to attack near Charlie Hebdo's former offices | France | Al  Jazeeraതങ്ങളുടെയൊപ്പം വികസിക്കാത്ത അല്ലെങ്കിൽ മാറ്റത്തിന് തയ്യാറാകാത്ത സംസ്കാരങ്ങളെ/വിശ്വാസങ്ങളെ തങ്ങൾക്ക് സമന്മാരായ് കാണുന്ന ലിബറലിസം മാറ്റി കുട്ടികളായ് കണ്ട് പേരന്റൽ കണ്ട്രോൾ പുലർത്തേണ്ടത് രണ്ടുകൂട്ടർക്കും അത്യാവശ്യം ആണ്. അത് രണ്ടുകൂട്ടരുടെയും സമാധാനത്തിന് അത്യാവശ്യമാണ്. ഡിസ്ക്രിമിനേഷനല്ല കൂടുതൽ ശ്രദ്ധ ആണ് ആവശ്യപ്പെടുന്നത്. അത് ലിബറലിസ്റ്റ് കാഴ്ചപ്പാടുകൾക്കെതിരായിരിക്കാം എന്നാൽ മിനിമം കോമൺ സെൻസാണ്. ചൈനയുൾപ്പെടെ കമ്യൂണിസ്റ്റ് രാജ്യങ്ങൾ ചെയ്യുന്ന മുഴുവൻ ജനതയുടെയും നിരീക്ഷണമൊന്നും ഇവിടെ ആവശ്യമില്ല. തങ്ങളുടെ സംസ്കാരവുമായ് ചേർന്നുപോകാത്തവരെ മാത്രം അവരൊരു തെറ്റിലേക്ക് പോകുന്നതിനു മുന്നേ ക്വാറന്റൈൻ ചെയ്യുക എന്നതിനേക്കുറിച്ചാണ് പറയുന്നത്. യൂറോപ്പിൽ അഭയാർത്ഥി മുസ്ലിങ്ങളിൽ ഇങ്ങനൊരു സർവലയൻസ് ഏർപ്പെടുത്തുന്നത് ഇസ്ലാമോഫോബിക് ആയ് ലെഫ്റ്റിസ്റ്റുകൾ അവതരിപ്പിക്കുകയും ലിബറൽസ് ശരിവയ്ക്കുകയും ചെയ്യാം എന്നാൽ ഇസ്ലാമോഫോബിയ വലുതാകുന്നത് തടയാനുള്ള ഏറ്റവും നല്ല ഉപാധി ഈ പേരന്റൽ കണ്ട്രോളാണ്.

I did it for ISIS”, France see first Muslim terror attack less than one  week into Ramadan 2020 – TheLiberal.ie – Our News, Your Viewsഇപ്പോൾ നമ്മളിവിടെ മലയാളത്തിൽ പോസ്റ്റെഴുതി അവലോകനം നടത്തുന്നത് ഫ്രാൻസിൽ മാറ്റമൊന്നും കൊണ്ടുവരില്ല. എന്നാൽ നമ്മുടെ രാജ്യത്തെ സമാനസംഭവങ്ങളോട് എങ്ങനെ ഒരു നിലപാട് സ്വീകരിക്കാം എന്നതിലേക്ക് ഒരു ചർച്ചയ്ക്കും ചിന്തയ്ക്കും അത് വഴിവെയ്ക്കേണ്ടതുണ്ട്. ഇന്ത്യ പോലെ വിഭിന്ന സംസ്കാരങ്ങൾ നാനാത്വത്തിൽ ഏകത്വം ആയ് കഴിയുന്ന ഒരു രാജ്യത്ത് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കരുത് എന്ന മഹാനായ അംബേദ്കറിന്റെ ആഗ്രഹത്തിനു വിരുദ്ധമായ് സംസ്ഥാനരൂപീകരണങ്ങൾ നടന്നതിൽ ഉറങ്ങിക്കിടക്കുന്ന ചില പ്രശ്നങ്ങളുണ്ട്. അവയെ അഡ്രസ്സ് ചെയ്യാൻ ഇത്തരം ചിന്തകൾ ഉപകരിച്ചേക്കും. ഉദാഹരണത്തിന് അന്യസംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായ് കണ്ട് ട്രീറ്റ് ചെയ്യുന്നതിൽ പ്രശ്നമില്ല. എന്നാൽ അവരിൽ ഒരു പേരന്റൽ കണ്ട്രോൾ ഉണ്ടാകാതിരിക്കുന്നത് അബദ്ധമാണെന്ന് മനസ്സിലാക്കാൻ ഇതുപകരിച്ചേക്കും. അങ്ങനെ അനേകം പ്രശ്നങ്ങൾ. അനുഭവമാണ് ഏറ്റവും നല്ല ഗുരു. ചിലർ സ്വാനുഭവത്തിൽ വന്നശേഷം പഠിക്കുമ്പോൾ ചിലർ മറ്റുള്ളവരുടെ അനുഭവത്തിൽ നിന്നു പഠിക്കുന്നു.അങ്ങനെ മറ്റുള്ളവരുടെ അനുഭവത്തിൽ നിന്നു പഠിച്ചാൽ അതൊരു തട്ടുകേടില്ലാത്ത പ്രക്രിയയാണ്. അതുതന്നെ ബുദ്ധിയും.

France terror attack: Beheading of teacher heightens debate about Islamist  terrorism and freedom of speech | World News | Sky News

**