Connect with us

ഒരുകാലത്തും ഒപ്രസ്സ് ചെയ്യപ്പെടാത്ത ഇസ്ലാം, ഇസ്ലാമുംകൂടി ചേർന്ന് ഒപ്രസ്സ് ചെയ്ത ദളിതരെ ചേർത്തുനിർത്തി അവരോട് സ്വയം സമീകരിക്കുന്നത് തികഞ്ഞ അശ്ലീലമാണ്

ഒരു സമൂഹം ഒരു വിഭാഗത്തെ അവമതിക്കുന്നുവെങ്കിൽ, അവരെ വളരാൻ അനുവദിക്കുന്നില്ലെങ്കിൽ, അവരെ അപരവത്കരിക്കുന്നുവെങ്കിൽ ആ വിഭാഗത്തിൽ നിന്ന് ആ സമൂഹത്തിന്റെ അംഗീകാരത്തോടെ സെലിബ്രിറ്റികൾ

 19 total views,  2 views today

Published

on

Arun Somanathan

ഒരു സമൂഹം ഒരു വിഭാഗത്തെ അവമതിക്കുന്നുവെങ്കിൽ, അവരെ വളരാൻ അനുവദിക്കുന്നില്ലെങ്കിൽ, അവരെ അപരവത്കരിക്കുന്നുവെങ്കിൽ ആ വിഭാഗത്തിൽ നിന്ന് ആ സമൂഹത്തിന്റെ അംഗീകാരത്തോടെ സെലിബ്രിറ്റികൾ ഉണ്ടാകില്ല. ചിലപ്പോൾ ഒരാൾ അയാളുടെ കഴിവിന്റെ അങ്ങേയറ്റം ഉപയോഗിച്ച് ഒരത്ഭുതം പോലെ ഉയർന്നുവന്നേക്കാം എന്ന ആകസ്മികത മാറ്റിവച്ചാൽക്കൂടി കുറേപ്പേർക്ക് സമൂഹത്തിന്റെ ആരാധന നേടി ഒരിക്കലും ഉയർന്നുവരാനാകില്ല. അപരവത്കരണത്തിന്റെ ഏറ്റവും ലഘുവായ ലോജിക് ആണത്.

ദളിത്- ഇസ്ലാമികം എന്നീ രണ്ട് അറ്റത്തുള്ള വാക്കുകൾ കൂട്ടിച്ചേർത്ത് അപരവത്കരിക്കപ്പെടുന്ന ഒരു വിഭാഗമായ് പറയുന്നവർ മനസ്സിലാക്കേണ്ടത് ആ ലോജിക്ക് ആണ്. ചരിത്രത്തിൽ ഒരുകാലത്തും ഒപ്രസ്സ് ചെയ്യപ്പെടാത്ത ഇസ്ലാം, എല്ലാക്കാലത്തും മറ്റുള്ളവരോടൊപ്പം ഇസ്ലാമുംകൂടി ചേർന്ന് ഒപ്രസ്സ് ചെയ്ത ദളിതരെ ചേർത്തുനിർത്തി അവരോട് സ്വയം സമീകരിക്കുന്നത് തികഞ്ഞ അശ്ലീലമാണ്.

കേരളം പോലൊരു സ്ഥലത്ത് പിന്നോക്കജാതി സംവരണം നേടുന്ന മുസ്ലിം സമുദായം അതും പോരാഞ്ഞ് സമൂഹത്തിന്റെ സഹതാപം പിടിച്ചുപറ്റുക എന്ന ഉദ്ദേശത്തിലാണ് ദളിത്- ഇസ്ലാമിക ഐക്യം ഉയർത്തിപ്പിടിക്കുന്നത്. കേരളത്തിന്റെ സാമ്പത്തികമേഖലകളിൽ ഉൾപ്പെടെ സിനിമാ-സാംസ്കാരിക മേഖലകളിലും എല്ലായിടത്തും നിർണ്ണായക ശക്തിയായ ഒരു സമുദായം പിന്നോക്കസമുദായ സംവരണവും ന്യൂനപക്ഷ ആനുകൂല്യവും ഒരുമിച്ചു നേടുന്നതും പോരാഞ്ഞ് ഇപ്പോഴുള്ള സാമ്പത്തിക പിന്നോക്കവിഭാഗത്തിന്റെ 10% സംവരണത്തിനെതിരെ ശക്തമായ പ്രക്ഷോഭം നയിക്കുന്നു എന്നത് തികഞ്ഞ അശ്ലീലമാണ്.

അങ്ങനെ നേടുന്ന ന്യൂനപക്ഷാവകാശങ്ങളിൽ 80% വും മുസ്ലിം സമുദായം ഈ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് നേടിയെടുത്തു എന്നതാണ് മറ്റൊരു ന്യൂനപക്ഷമായ ക്രിസ്ത്യൻ സമുദായത്തിന്റെ പരാതി. അവർക്ക് വെറും 20% മാത്രമേ ലഭിക്കുന്നുള്ളൂവത്രേ..
സാമ്പത്തികസംവരണം സംവരണമൂല്യങ്ങളെ അട്ടിമറിക്കുന്നു എന്നത് അംഗീകരിക്കാം. പക്ഷേ ഏത് മൂല്യങ്ങളെ.. ഭരണഘടനാശില്പികൾ വിഭാവനം ചെയ്ത സംവരണനയത്തിൽ ദളിത്-ആദിവാസികൾക്കായിരുന്നു സംവരണം.

സംസ്ഥാനങ്ങൾക്കനുസരിച്ച് മാറുന്നുവെങ്കിലും മുസ്ലിം സമുദായത്തിനുൾപ്പെടെ ഒബിസി സംവരണം ലഭിക്കാൻ കാരണമായ മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിൽ സാമ്പത്തിക പിന്നോക്കാവസ്ഥയും പറയുന്നു എന്നുള്ളപ്പോൾ ഇപ്പോഴത്തെ സാമ്പത്തിക സംവരണം ഏത് മൂല്യങ്ങളെ അട്ടിമറിച്ചു എന്നാണിവർ പറയുന്നത് ?

ദളിതരിൽ നിന്നിവിടെ സെലിബ്രിറ്റികൾ ഉണ്ടാകുന്നില്ല.. ദളിതരിൽ നിന്നിവിടെ ബിസ്സിനസ്സ് മാഗ്നറ്റുകൾ ഉണ്ടാകുന്നില്ല.. എല്ലാ നേട്ടങ്ങളും ഉണ്ടാക്കിയവർ പിന്നോക്ക ആനുകൂല്യവും ന്യൂനപക്ഷ ആനുകൂല്യവും ഒരുമിച്ച് നേടിയിട്ട് ദളിതരുടെ ഇടങ്ങളിൽ കയറിനിന്ന് ഇപ്പോഴുള്ള സാമ്പത്തിക സംവരണത്തിനെതിരെ മുഷ്ഠി ചുരുട്ടുന്നു. പ്രാതിനിധ്യം പറയുന്നവർ അനേകം ജാതികൾ ഉൾപ്പെട്ട ദളിത് എന്നൊരു ക്ലസ്റ്ററിനെ എടുത്താണ് ഒരു ഈഴവ സമുദായത്തോടോ ഒരു മുസ്ലിം സമുദായത്തോടോ താരതമ്യം ചെയ്യുന്നത്. എന്തൊരു അനീതിയാണിത്..

സാമ്പത്തിക സംവരണത്തിനു വ്യക്തിപരമായി ഞാൻ എതിരാണ്. എന്നാൽ അതോടൊപ്പം ദളിതരോട് അനീതി ചെയ്യുന്ന ഒബിസി റിസർവ്വേഷനും എതിരാണ്. എല്ലാ സംസ്ഥാനത്തും ഒബിസികൾ പ്രബല വോട്ട് ബാങ്കായതും ദളിതർക്ക് വേണ്ടി ആത്മാർത്ഥമായി സംസാരിക്കാൻ ഇവിടെ ദളിത് നേതാക്കൾ പോലും ഇല്ലാത്തതുമാണ് നമ്മുടെ അടിസ്ഥാന പ്രശ്നം. വിരലിൽ എണ്ണാവുന്ന ദളിത് നേതാക്കൾ ഉള്ളത് പൊളിറ്റിക്സിന്റ് തടവറയിലാണ്.
എന്താണിതിനൊരു പരിഹാരം ?

Advertisement

എങ്ങനെയാണ് ഈ ഒബിസി വിഭാഗക്കാർകൂടിച്ചേർന്ന് അടിച്ചമർത്തിയ യഥാർത്ഥ ഒപ്രസ്ഡ് ക്ലാസ്സായ ദളിത് ആദിവാസികൾക്ക് നീതി ലഭിക്കുക..? സത്യം മനസ്സിലാക്കുന്നവർ ചാപ്പയടികൾ ഭയക്കാതെ നട്ടെല്ലു നിവർത്തി ഇവരുടെ ഈ അനീതികൾക്കെതിരെ ശബ്ദിക്കുക എന്നതല്ലാതെ വേറെ പരിഹാരമൊന്നുമില്ല.

 20 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment3 mins ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment12 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement