ഹലാൽ ലവ് സ്റ്റോറി , ജമാ-അത്തെ ഇസ്ലാമിയെ ട്രോളുന്ന സിനിമ

98

Arun Somanathan

ഹലാൽ ലവ് സ്റ്റോറി കണ്ടു. എനിക്കിഷ്ടപ്പെട്ടു. ചെറിയ ലാഗ് ഉണ്ടെന്നതൊഴിച്ചാൽ ജമാ-അത്തെ ഇസ്ലാമിയെ ട്രോളുന്ന ഒരു സിനിമ ആയാണ് ഞാനിത് മനസ്സിലാക്കിയത്. ഞാനറിഞ്ഞ മുസ്ലിം ജീവിതങ്ങളിൽ ചിലരിലൊക്കെ സിനിമയും സംഗീതവും ഹറാമായിട്ടും അത് ആസ്വദിക്കുന്നതിന്റെ കുറ്റബോധം കണ്ടിട്ടുണ്ട്. ഫേസ്ബുക്കിലാകട്ടെ പലരുടെയും എഴുത്തുകളിൽ ഈ സിനിമയിലെപ്പോലെ തന്നെ മലബാർ മുസ്ലിങ്ങളിലെ ചില വിഭാഗങ്ങൾ വേറെയേതോ കാലഘട്ടത്തിൽ ജീവിക്കുന്നതായ് വ്യക്തമായി പറഞ്ഞുവയ്ക്കുന്നുണ്ട്. മാത്രമല്ല ഇറാഖ് അധിനിവേശകാലത്ത് നടക്കുന്ന ഒരു കഥയിൽ ഇന്നത്തെ മലബാറിനേക്കാൾ അതെത്രമാത്രം പുറകിലായിരുന്നു എന്നും മറ്റ് ദേശക്കാർക്ക് ഊഹിക്കാം.

Halal Love Story review: Malayalam feelgood comedy about keeping the faith  in cinema and lifeഎന്നെ അത്ഭുതപ്പെടുത്തിയത് മുഴുവൻ എന്റെ സൗഹൃദത്തിലുള്ള കമ്യൂണിസ്റ്റുകളിൽ ഭൂരിഭാഗവും ഈ സിനിമയെ ഒളിച്ചു കടത്തലായും വെള്ളപൂശലായും സോഷ്യൽ മീഡിയയിൽ അവതരിപ്പിച്ചു എന്നതാണ്. ജമായത്തെ ഇസ്ലാമിയുടെ ഒരു പ്രത്യേകതരം പുരോഗമനബോധം ആ സിനിമയിൽ ജോജുവിന്റെ സംവിധായക കഥാപാത്രത്തെപ്പോലെതന്നെ നമുക്കും മനസ്സിലാകുന്നില്ല എന്നതാണ് ആ സിനിമയുടെ കാതലായ് ഞാൻ മനസ്സിലാക്കുന്നത്. ഇതിൽ വർഗ്ഗീയ വെള്ളപൂശലൊക്കെ ഉണ്ടെന്ന് തോന്നണമെങ്കിൽ ഒന്നുകിൽ കേരളമുസ്ലിം ജീവിതത്തിന്റെ വിഭിന്നതലങ്ങളേക്കുറിച്ച് ഒരു ഐഡിയയും ഇല്ലാത്തവനായിരിക്കണം അല്ലെങ്കിൽ അതുപോലെ അസ്സഹിഷ്ണുത ഉണ്ടായിരിക്കണം. അപ്പോൾ എന്തുകൊണ്ടായിരിക്കും കമ്യൂണിസ്റ്റുകൾ ഇതിനെതിരെ രംഗത്തുവന്നത് ?
തുറന്നുപറയട്ടെ, ഇതവരുടെ കോമ്പ്ലക്സ് മാത്രമാണ്. കാരണം ഇതുവരെ ഇവർ പല മലയാളസിനിമകളിലെയും ജാതിയും സവർണ്ണതയും സ്ത്രീവിരുദ്ധതയും ഒക്കെ ചുഴിഞ്ഞുനോക്കി പ്രമുഖ സംവിധായകരെയും നടന്മാരെയും ഓഡിറ്റ് ചെയ്തിട്ട് ഒരു കമ്പ്ലീറ്റ് ഇസ്ലാമിക സിനിമ അതും ജമാ-അത്ത് സംഘടനക്കാരുടെ ജീവിതം ഫലിതരൂപേണ പറയുന്ന സിനിമ വന്നപ്പോൾ ലിബറലിസം കളിക്കേണ്ട ഗതികേടിലായ്. പല മലയാള സിനിമകളിലെയും പാട്ടുകളിലെയും സവർണ്ണത എന്നിവർ ആരോപിക്കുന്നതൊക്കെ ആ സമൂഹത്തിന്റെ കൂടെ ജീവിതത്തിൽ നിന്നാണെന്ന് ഇവർ മനസ്സിലാക്കിയിരുന്നില്ല. അപ്പോൾ ജമാ-അത്തെ ഇസ്ലാമിയുടെ ഒരു സിനിമ കണ്ടപ്പോൾ വിമർശിച്ചില്ലെങ്കിൽ എക്സ്പോസ് ചെയ്യപ്പെടുമോ എന്ന കോമ്പ്ലക്സിൽ നിന്നാണീ അനാവശ്യവിവാദം കമ്മികൾ തുടങ്ങിയത്. അല്ലാതെ ഇതിൽ ഒളിച്ചുകടത്തലോ വെള്ളപൂശലോ ഉണ്ടെന്ന് എനിക്ക് തോന്നിയില്ല. പകരം കളിയാക്കലുകൾ ഏറെയുണ്ട് താനും.

Halal Love Story' Review: A Simple Film That Takes Itself Too Seriously |  HuffPost India Entertainmentഎന്നാൽ ഒളിച്ചുകടത്തലും വെള്ളപൂശലും മാത്രം സിനിമയുടെ അനൗൺസ്മെന്റിൽ പറഞ്ഞ വാരിയം കുന്നൻ സിനിമയെ, ചരിത്രത്തിന്റെ വളച്ചൊടിക്കലുകൾ ആയിട്ടും ഇവർ പിന്തുണച്ചു എന്നതാണ് വിരോധാഭാസം. “സൂഫിയും സുജാതയും” എന്ന സിനിമയിൽ ഈ പറയുന്ന വെള്ളപൂശലും ഹിന്ദുമതബിംബങ്ങളെ ഇകഴ്ത്തുന്ന രീതിയിൽ സീനുകളും ഉണ്ടായിട്ടും‌ ഇവർക്ക് കുരുപൊട്ടിയിരുന്നില്ല എന്നതും പ്രത്യേകം ഓർക്കേണ്ടതാണ്.
ഒരു വല്ലാത്തതരം പുരോഗമനം പോലെതന്നെ വല്ലാത്തതരം എതിർപ്പുമാണ് ഇവറ്റോൾക്ക്.‌
ഇനി ഇവരുടെ വാദങ്ങൾ നമ്മളംഗീകരിക്കുന്നു എന്നുകരുതുക. അയെന്നാ, ജമാ-അത്തെ ഇസ്ലാമി സിനിമയെടുത്താൽ.. കമ്യൂണിസ്റ്റുകാരെ വെള്ളപൂശിയും നന്മമരങ്ങളായി കാണിച്ചും കോൺഗ്രസ്സുകാരെ മുഴുവൻ കളിയാക്കിയും അഴിമതിക്കാരാക്കിയും എത്ര ചവറു സിനിമകൾ നമ്മൾ മലയാളികൾ സഹിച്ചിരിക്കുന്നു. ചില മികച്ച സിനിമകളിലെ നായകൻ സഖാവായതുകൊണ്ടുമാത്രം എത്ര കൗമാരക്കാർ സഖാവെന്ന ഓർഗ്ഗാസത്തിൽ നടന്നിട്ടുണ്ടെന്ന് കോളേജിൽ പഠിച്ചവർക്കറിയാം. അതൊക്കെ ഹലാലാരുന്നു..
ലാൽ സലാം സിനിമയിൽ പറഞ്ഞാലും ഹലാലാണ്.

ജമാ-അത്തെ ഇസ്ലാമി ബംഗ്ലാദേശിൽ കൊന്നുതള്ളിയ കണക്കൊക്കെ പറയുന്നവർ കമ്മികളുടെ രാജ്യങ്ങളിലൊക്കെ കൊന്നുതള്ളിയ ചരിത്രമറിയാത്ത അല്പബുദ്ധികൾ മാത്രമാണ്.‌ സിനിമയും നാടകവും സാഹിത്യവും വെള്ളപൂശാനില്ലായിരുന്നെങ്കിൽ കമ്യൂണിസ്റ്റുകൾ പണ്ടേയ്ക്ക് പണ്ടേ കേരളത്തിൽ ഇല്ലാണ്ടായ്പോയേനേ.. ഇസ്ലാമിക ജീവിതം കണ്ടുള്ള അസ്സഹിഷ്ണുത ഇല്ലെങ്കിൽ വളരെ കൂളായ് കാണാവുന്ന ഒരു സിനിമ ആണ്. ഇപ്പോഴാണ് വേറൊരു കഥ ഓർമ്മവരുന്നത്. ‘അർജ്ജുൻ റെഡ്ഡി’ ഇറങ്ങിയപ്പോൾ സിനിമാഗ്രൂപ്പുകളിൽ പലർക്കും ആ പേരിനെന്തെങ്കിലും കുഴപ്പം കണ്ട് വിമർശിച്ചതായ് കണ്ടില്ല‌. കഥയെ വിമർശിച്ചെങ്കിലും.

എന്നാൽ അതിന്റെ റീമേക്ക് ‘ആദിത്യ വർമ്മ’ കണ്ടപ്പോൾ പലർക്കും പേരിൽ കുരുപൊട്ടി.. അപ്പോൾ മാത്രമാണ് റെഡ്ഡിയും ഒരു ജാതിവാൽ ആണെന്ന ബോധം വന്നത്. ഇതൊരു വീക്ഷണത്തിന്റെ പ്രശ്നമാണ്. മനസ്സിൽ ജാതീയത തോന്നുമ്പോഴാണ് ജാതിവാൽ സർനെയിം ആയ് കാണുമ്പോൾ പ്രശ്നം തോന്നുന്നത്. അല്ലെങ്കിൽ അത്രയ്ക്ക് കമ്യൂണിസ്റ്റ് കപടപുരോഗമനം തലയിൽ കുത്തിക്കയറ്റിയിരിക്കണം. അതും നമുക്ക് പരിചിതമായ ജാതിവാലിലേ നമുക്ക് കുരുപൊട്ടൂ..

ശരിക്കും കമ്മികളുടെ പലരുടെയും പേരിൽ ഘോഷെന്നും ബോസെന്നും ഒക്കെ ഇടാറുള്ളത് കാണാം. ഇതൊക്കെ ബംഗാളിലെ ജാതിവാലുകളാണെന്ന് ഇവർ അറിയുന്നില്ല. അതിടുന്നതിൽ എന്തേലും പ്രശ്നമുണ്ടെന്നല്ല പറയുന്നത്. പകരം ജാതിവാലു കാണുമ്പോൾ നമുക്ക് സുപീരിയറോ ഇൻഫീരിയറോ ആയ് ഒരു ഫീലിംഗും വരാത്ത ഒരു മാനസികാവസ്ഥ കൈവരിച്ചാൽ മാത്രമേ ഈ ജാതീയത മാറൂ. അല്ലാതെ ജാതിവാൽ വയ്ക്കാതെ മനസ്സിൽ ജാതീയത കൊണ്ടുനടന്ന് ഒരാളുടെ പേരിൽ അത് കാണുമ്പോൾ കുരു പൊട്ടുന്നവന്റെ ഒക്കെ മെന്റാലിറ്റി ഒട്ടും പുരോഗമനമല്ല.

അതുപോലെ ഇസ്ലാമിക ജീവിതം അതിലെ ഒരു സംഘടനയുടെ ഫീലിൽ അതേപോലെ പകർത്തുമ്പോൾ നിങ്ങൾക്ക് പ്രശ്നം തോന്നുകയും ചരിത്രം വളച്ചൊടിച്ച് ഇസ്ലാമിക ഗ്ലോറിഫികേഷനിൽ പടം വരുമ്പോൾ സംഘികൾക്കെതിരെ എന്ന ലേബലിൽ അതിനെ പിന്തുണയ്ക്കുകയും ചെയ്യുമ്പോൾ നിങ്ങൾ ഒരു പ്രത്യേക ടൈപ്പ് വർഗ്ഗീയവാദികളാണെന്ന് പറയേണ്ടിവരും‌.
ജമാ-അത്തുകാരെ കളിയാക്കി മുജാഹിദുകൾ പടമെടുത്തെങ്കിൽ നാളെ ജമാ-അത്തുകാർ വേറൊന്ന് എടുക്കട്ടെ. വിശ്വാസം അനുവദിക്കുന്നില്ലെങ്കിൽ എടുക്കാതിരിക്കട്ടെ. അവർ മാത്രമല്ല കോൺഗ്രസ്സുകാരും അവരെ ഗ്ലോറിഫൈ ചെയ്ത് സിനിമ പിടിക്കട്ടെ. സംഘികൾ അവരുടെ സംഘടനാ സെറ്റപ്പിൽ പടംപിടിക്കട്ടെ. ഇവിടെ സഖാക്കൾ മാത്രം അവർക്കില്ലാത്ത മാനവികതയും പറഞ്ഞ് പടം പിടിച്ചാൽ മതിയോ.. ഹല്ല പിന്നെ.