ഇന്ത്യയ്ക്കാർ ഇപ്പോൾ ഭയക്കേണ്ടതും ചർച്ചചെയ്യേണ്ടതും CAA യെ അല്ല, ഗൾഫ് രാജ്യങ്ങളെ ബാധിച്ചു തുടങ്ങിയ കൊറോണയെക്കുറിച്ചാണ്

186
Arun Somanathan
ഇന്ത്യയ്ക്കാർ ഭയക്കേണ്ടതും ചർച്ചചെയ്യേണ്ടതും CAA യെ അല്ല. ഗൾഫ് രാജ്യങ്ങളെ ബാധിച്ചു തുടങ്ങിയ കൊറോണയെക്കുറിച്ചാണ്. പ്രത്യേകിച്ച് മലയാളികൾ ആശങ്കപ്പെടേണ്ടിയിരിക്കുന്നത് അവിടെയാണ്. ചൈനയിലേകദേശം ഉത്പാദനം നിലച്ച മട്ടാണ്. ഒപ്പം സൗത്ത് കൊറിയയിലും ജപ്പാനിലും കൊറോണ എത്തിയതോടെ നമ്മുടെ ഇലക്ട്രോണിക്സ് വ്യവസായത്തിന്റ് സപ്ലെയും മുടങ്ങും. ഫാർമ സെക്റ്റർ വേറെ.
മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിദേശനാണ്യം കേരള സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. തൊഴിൽ ചെയ്യാൻ സാഹചര്യമുണ്ടായാലേ ശമ്പളം കിട്ടൂ.. ബിസിനസ്സ് നടക്കൂ… ചൈനയിലെപ്പോലൊരു ഷട്ട് ഡൗൺ ഉണ്ടായാൽ ഇന്ത്യയിൽ ഒരു കൊറോണാ ബാധ കൂടെ വന്നില്ലെങ്കിൽക്കൂടി നമ്മുടെ പല ബിസിനസ്സുകളും നിലച്ചുപോകും.
പല ലോണുകളും അടവ് മുടങ്ങും. ലോക്കൽ മാർക്കറ്റിൽ പണം ചിലവഴിക്കാൻ ആളുകൾക്ക് സാധിക്കാതെ വരും.‌ രാഷ്ട്രീയകൊണം കൊണ്ട് ഉത്പാദനമേഖല തകർന്ന് സേവനമേഖല മാത്രം പരിപോഷിപ്പിക്കപ്പെട്ട കേരളം ഊർദ്ധ്വൻ വലിക്കും.. മുഴുവൻ ഇന്ത്യയുടെയും അവസ്ഥ പരിതാപകരമാകും.
ഇത്തരം മോശപ്പെട്ട സാഹചര്യങ്ങളെ എങ്ങനെ നേരിടും എന്നതിലേക്ക് നാം അതിവേഗം നമ്മുടെ ചർച്ചകളെ തിരിക്കേണ്ടതാണ്.‌ എങ്കിലേ ഗവണ്മെൻറ് തലത്തിൽ രാഷ്ട്രീയക്കാരും അതിലേക്കെത്തൂ.. ജനങ്ങൾക്ക് താല്പര്യമുള്ള ചർച്ചകളിൽ അഭിരമിക്കാനാണല്ലോ രാഷ്ട്രീയ നേതൃത്വം എപ്പോഴും ശ്രദ്ധിക്കുക. സ്വന്തം ജീവനേക്കാളും ജീവിതത്തേക്കാളും വലുതല്ലല്ലോ ബംഗ്ലാദേശി അഭയാർത്ഥികളുടെ പൗരത്വവും അതിനെതിരെ ദിവസേന പ്രതികരിക്കുന്നതുകൊണ്ട് കിട്ടുമെന്ന് കരുതപ്പെടുന്ന രാഷ്ട്രീയലാഭവും.
മതവൈറസ്സിനെ ക്വാറന്റൈൻ ചെയ്തിട്ട് കൊറോണ വൈറസ്സിന്റ് അനന്തരഫലങ്ങൾക്കെതിരെ ജാഗരൂകരാകുക. മതവൈറസ്സ് ഇന്ത്യയിൽ കൊന്നൊടുക്കിയ അത്രയൊന്നും കൊറോണ കൊല്ലുമെന്നും തോന്നുന്നില്ല.
Advertisements