കലാപം നിങ്ങളുടെ ആവശ്യം ആകുമ്പോൾ ലോകത്തിനു മുന്നിൽ നാണംകെട്ടത് രാജ്യമാണ്

0
136
Arun Somanathan
വരാനിരിക്കുന്ന കലാപത്തിന്റ് സാദ്ധ്യതയേക്കുറിച്ച് മുന്നേ പറഞ്ഞിരുന്നു. പലരാജ്യങ്ങളും കൊറോണയെ ഭയന്ന് കരുതൽനടപടി സ്വീകരിക്കുമ്പോഴിവിടെ തലസ്ഥാനത്ത് വർഗ്ഗീയകലാപം‌. എന്നിട്ട് ഫേസ്ബുക്കിൽ കയറി നോക്കുമ്പോൾ കാണുന്ന സംഘന്യായീകരണങ്ങളാണ് രസം. ഒരു കാര്യവുമില്ല.
ഭരണകൂടവും പോലീസും സംഘികളുടെ നിയന്ത്രണത്തിലാണ്. അതിനർത്ഥം ഒരു കലാപം ഉണ്ടാകുന്നെങ്കിൽ അതിന്റ്റ് പൂർണ്ണ ഉത്തരവാദിത്വം ആ ഭരണകൂടം കയ്യാളുന്നവരുടെയാണ് അതായത് സംഘികളുടെ ആണ് എന്നാണ്. ആരു തുടങ്ങിയെന്നോ എങ്ങനെ തുടങ്ങിയെന്നതോ അല്ല വിഷയം, നിങ്ങളുടെ സുരക്ഷാവീഴ്ചയിൽ കലാപം ഉണ്ടായ് എന്നതാണ്. അതിനെ എന്ത് പറഞ്ഞ് ന്യായീകരിച്ചിട്ടും കാര്യമില്ല. അതത്രയും വ്യക്തമാണ്.
ബിജെപിയുടെ കുടിലതന്ത്രങ്ങൾ ഇതിലേറെ വ്യക്തമാകാനുണ്ടോ..? ഡൽഹി എന്ന തലസ്ഥാനനഗരത്തിൽ  ഷഹീൻബാഗിൽ  പോലൊരു ഇടത്ത് സമരം റോഡ് ബ്ലോക്ക് ക്കുമ്പോൾ സമരം  ഒഴിപ്പാക്കാനുള്ള നടപടികളെടുക്കാൻ ആദ്യം ഇലക്ഷൻ കഴിയാൻ വരെ കാത്തു എന്ന പ്രതീതി നൽകി. പിന്നീട് ട്രമ്പ് വന്നുപോകാൻ കാക്കുന്നു എന്നായ്.. ഇത് നിഷ്കളങ്കമായിരുന്നോ? അല്ല.. സമരക്കാരായ മുസ്ലിങ്ങളോട് തടസ്സങ്ങൾ കൊണ്ട് വലയുന്ന ഭൂരിപക്ഷജനതയുടെ ഉള്ളിൽ വിദ്വേഷം വളർത്താനുള്ള തന്ത്രം മാത്രം.
ഇലക്ഷനിടയിൽ ഈ സമരക്കാരെ രാജ്യദ്രോഹികളായ് മുദ്രകുത്താനും രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലാൻ ആഹ്വാനം ചെയ്യുകയും ആയിരുന്നു രണ്ടാമത്തെ തന്ത്രം.‌ ഹൈ വോൾട്ടേജ് ഹേറ്റ് സ്പീച്ച് ആവശ്യത്തിന്.ഇലക്ഷൻ ബിജെപി തോറ്റുകഴിഞ്ഞപ്പോഴേ ഒരു ഒഴിപ്പിക്കൽ പ്രതീക്ഷിച്ചതാണ്. പക്ഷേ ഉണ്ടായില്ല. കാരണം അവരുടെ ലക്ഷ്യം ഡൽഹിയിലെ തെരുവുകളിൽ സ്പർദ്ധ വളർത്തുക എന്നതായിരുന്നു.‌ അതാണ് ഷഹീൻബാഗിലെപ്പോലെ ജഫ്രാബാദിലും CAA വിരുദ്ധസമരം അരങ്ങേറിയപ്പോൾ അതിനെതിരെ ഹേറ്റ് സ്പീച്ചുമായെത്തിയ കപിൽ മിശ്രയ്ക്ക് വളരെ പെട്ടെന്നൊരു കലാപത്തിന് വഴിമരുന്നിടാൻ സാധിച്ചത്.
എണ്ണ കത്താനുള്ള താപനിലയിലേക്ക് എത്തിക്കാൻ ശ്രമിക്കുകയായിരുന്നു അതുവരെ അവർ..
ജനങ്ങളെ ഒഴിപ്പിക്കേണ്ടത് പോലീസാണ്. കപിൽ മിശ്രയോ സംഘപരിവാർ ഗുണ്ടകളോ അല്ല. പക്ഷേ സംഭവിച്ചത് അതായതുകൊണ്ടാണ് ഭരണകൂടം ഉത്തരം പറയണമെന്ന് പറയുന്നത്.
അമിത്ഷാ മുതൽ അജിത് ഡോവൽ വരെയുള്ളവരുടെ പിടിപ്പുകേടാണ്. കലാപം നിങ്ങളുടെ ആവശ്യം ആകുമ്പോൾ ലോകത്തിനു മുന്നിൽ നാണംകെട്ടത് രാജ്യമാണ്.
തോക്കുമായ് ചാടിയ പോപ്പുലർ ഫ്രണ്ട് റാഡിക്കൽ എലമെന്റ്സിന്റ് വിഷയം കാണാതെ പോകുന്നില്ല. പക്ഷേ അതിലേക്ക് നയിച്ചത് എന്താണ്..? ഇന്റലിജന്റ്റ്സിന്റ് പരാജയമാണത്..
അമേരിക്കൻ പ്രസിഡന്റ് വരുന്ന സമയത്ത് ലെഫ്റ്റ് റാഡിക്കലുകൾ കലാപമുണ്ടാക്കി എന്ന് മീഡിയാവൺ വീഡിയോയെ ഉദ്ധരിച്ച് നിങ്ങൾ ന്യായീകരിക്കുമ്പോൾ മുഴച്ചു നിൽക്കുന്നത് നിങ്ങളുടെ ഭരണകൂടത്തിന്റ് ഇന്റലിജന്റ്സിന്റ് പരാജയമാണ്.. ആഭ്യന്തര വകുപ്പിന്റ് പരാജയമാണ്.
ഒരു നേതാവിന്റെയും ചോരവീണില്ല.‌. വീടും കടയും ജീവനും നഷ്ടപ്പെട്ടത് സാധാരണക്കാരുടെയാണ്.. ഗുജറാത്ത് കലാപത്തിൽ സംഭവിച്ചതു തന്നെയാണ് ഇവിടെയും സംഭവിക്കാൻ പോകുന്നത്.. മൂന്നുദിവസങ്ങൾ കൊണ്ട് സംഭവിക്കേണ്ടതൊക്കെ സംഭവിച്ചു. ഏതൊരു കലാപവും ജനങ്ങളെ രണ്ടായ് മാത്രമാണ് തരംതിരിക്കുന്നത്.. അവിടെ മതനാമങ്ങൾ മാത്രമാകും ആദ്യം കണ്ണിൽപ്പെടുക. അല്ലാതെ മനുഷ്യർ ലിബറലുകളാണോ മതേതരനാണോ എന്നൊന്നും തരംതിരിക്കില്ല. വർഗ്ഗം മാത്രം..
വർഗ്ഗീയചേരിതിരിവിൽ ഭൂരിപക്ഷത്തിന്റ് കൂടെ അധികാരം ചെല്ലും. അതുകൊണ്ടാണ് ബിജെപിയെ താഴെയിറക്കാനായ് മാത്രം CAA ഇന്ത്യൻ മുസ്ലിങ്ങളെ പുറത്താക്കുന്നതാണ് എന്നരീതിയിലുള്ള ഭീതിയുടെ നുണപ്രചരണങ്ങൾ പരത്തരുതെന്ന് ആദ്യമേ പറഞ്ഞിരുന്നത്.. ഇസ്ലാമിന്റ് ചിലവിലൊരു വിപ്ലവമായിരുന്നു ചിലരുടെ ലക്ഷ്യമെന്ന് ആവർത്തിച്ചു പറഞ്ഞത്.. നഷ്ടം ഇന്ത്യൻ മുസ്ലിമിനു മാത്രമാണ്.
ഇന്ത്യൻ മുസ്ലിം ഇന്നൊരു ട്രാപ്പിലാണ്. കുറച്ചുകൂടി വ്യക്തമായ് പറഞ്ഞാൽ AntiCAA എന്ന ലെഫ്റ്റിസ്റ്റ് ട്രാപ്പിൽ നിന്ന് സംഘപരിവാർ ട്രാപ്പിലേക്ക് ഇപ്പോൾ വഴുതി വീണിരിക്കുന്നു. വലതിന്റെയും ഇടതിന്റെയും കലാപ ആവശ്യങ്ങൾ നിറവേറിയിരിക്കുന്നു.ആർക്കെങ്കിലും നഷ്ടമുണ്ടെങ്കിൽ അത് ഇന്ത്യൻ മുസ്ലിമിനും കോൺഗ്രസ്സ് പാർട്ടിക്കും മാത്രം‌. വരാൻ പോകുന്ന ദിവസങ്ങളിൽ ആ പിക്ചർ കൂടുതൽ വ്യക്തമാകും. പാക്കിസ്ഥാൻ-ബംഗ്ലാദേശി മുസ്ലിങ്ങൾക്ക് വേണ്ടി ഇന്ത്യൻ മുസ്ലിങ്ങൾ ഇന്ത്യയിൽ കൂടുതൽ അപരവത്കരിക്കപ്പെട്ടിരിക്കുന്നു.
കെജരിവാളിന്റെ പരീക്ഷിച്ച് വിജയിച്ച നിരാകരണത്തിന്റെയല്ലാത്ത സെൻട്രിസ്റ്റ് ഐഡിയോളജിയിലൂടെയോ ബഹിഷ്കരണങ്ങളുടെയല്ലാത്ത കൂടുതൽ ഇങ്ക്ലൂസീവ് ആയ ഒരു സ്ട്രാറ്റജിയിലൂടെയോ അല്ലാതെ ഇരവത്കരണത്തിന്റ്, ബഹിഷ്കരണത്തിന്റ് ഒരു ലെഫ്റ്റിസ്റ്റ് ഐഡിയോളജിയിലൂടെ ബിജെപിക്കെതിരെ ഒരു വീണ്ടെടുപ്പ് സാദ്ധ്യമല്ല. അങ്ങനെ പോകുന്തോറും കൂടുതൽ കലാപങ്ങൾ മാത്രമാകും ബാക്കിപത്രം. പക്ഷേ അത് മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുന്നില്ലെന്നതോ മനസ്സിലാക്കാൻ തയ്യാറല്ലെന്നതോ ആണ് ദുഖകരം.