ഇന്ത്യയിൽ ഹലാൽ സർട്ടിഫിക്കേഷൻ ഗവണ്മെന്റ് നിരോധിക്കുക, അരുൺ സോമനാഥന്റെ പോസ്റ്റ്

95

Arun Somanathan

നിന്റെയാവശ്യം അവന്റെയനാവശ്യമാണ് എന്നുപറയുന്നതുപോലെ തന്നെയാണ് നിന്റെ ഹലാൽ അവന്റെ ഹറാം എന്നുപറയുന്നതും.  ഹലാൽ എന്നപേരിൽ അനാവശ്യമായ ഒരു മത അയിത്തം പബ്ലിക് പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരികയാണ്. ഇത് ഭക്ഷണത്തിന്റെ കാര്യത്തിൽ ഇതുവരെ പ്രശ്നമല്ലാതിരുന്നത് മറ്റുള്ളവർ വർഗ്ഗീയപരമായി മതകാർക്കശ്യം പബ്ലിക് പ്ലാറ്റ്ഫോമിൽ കാണിക്കാതിരുന്നതുകൊണ്ടാണ്. മാത്രമല്ല മുസ്ലിമിന്റെ വിശ്വാസം അതാണെങ്കിൽ അവരങ്ങനെ കഴിച്ചോട്ടേ, തനിക്കിതൊക്കെ അന്ധവിശ്വാസങ്ങളോ അപരവിശ്വാസങ്ങളോ ആയതുകൊണ്ട് തന്നെ ഇതൊന്നും ബാധിക്കില്ലല്ലോ എന്ന സഹാനുഭൂതിപരമായ ചിന്തയും ഓരോ ഹിന്ദുവിനെയും ക്രിസ്ത്യാനിയേയും നാളിതുവരെ ഭരിച്ചുപോന്നു.

എന്നാൽ ഹലാൽ മാംസത്തിന്റെ മേന്മ പറഞ്ഞ് പ്രചരണം നടത്തിയിരുന്നവർ സോപ്പിലേക്കും എണ്ണയിലേക്കും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ കവറിലേക്കും ഹലാൽ മുദ്ര വ്യാപിപ്പിച്ചതോടെ ഇതത്ര നിഷ്കളങ്കമല്ല എന്ന ചിന്ത ചിലർക്ക് വന്നു. അവരത് പഠിച്ചപ്പോൾ ഇതൊരു വേൾഡ് വൈഡ് ഇസ്ലാമിക മൂവ്മെന്റിന്റ് ഭാഗമാണെന്ന് മനസ്സിലാക്കുകയും സമൂഹത്തിൽ പ്രചരിപ്പിക്കാനും തുടങ്ങി. ആ പ്രചരണങ്ങളും അവയുടെ ഇസ്ലാമിക കൗണ്ടറുകളും ആണ് സമൂഹമാദ്ധ്യമങ്ങൾ വഴി നമ്മൾ ഹലാൽ വിഷയമായി കാണുന്നത്.

ഹലാലിന്റെ അടിസ്ഥാനം മുസ്ലിം സുപ്രീമസി തിയറി ആണ്.‌ ഇസ്ലാമികവും അനിസ്ലാമികവും എന്ന ലളിതമായ ഒരു ബൈനറിയിൽ ആണ് ആ തിയറിയുടെ നിലനില്പ്. ഹലാൽ എന്നാൽ അനുവദനീയമായതും ഹറാം എന്നാൽ നിഷിദ്ധമായതും എന്ന ബൈനറിയാണ് ഇതിന്റെ ആപ്ലികേഷൻ സിസ്റ്റത്തിന്റെ തൂണുകൾ.ഹിറ്റ്ലറുടെ ആര്യൻ സുപ്രീമസി തിയറിയിലെ “Dirty Jew” ക്ലാസിഫികേഷൻ ഇവിടെ “കാഫിർ” ആകും. മുഴുവൻ സമൂഹത്തെയും ഇസ്ലാമികവത്കരിക്കാൻ കഴിയുന്നില്ലെങ്കിൽ അവരെ ഇസ്ലാമികമായതിനോട് മാത്രം പരിചയിപ്പിക്കുക എന്ന ലളിതവും ക്രമാനുഗതവുമായ പദ്ധതിയാണ് ഹലാൽ പദ്ധതി.

ഇതിന്റെ പ്രായോഗികത സംഭവിച്ചത് സമ്പന്ന അറബ് രാജ്യങ്ങളിലേക്കുള്ള മാംസക്കയറ്റുമതിയിൽ ഹലാൽ മുദ്രണം പരസ്യമായ രഹസ്യമായി നിർബന്ധമാക്കിയതോടെയാണ്. അതിനാദ്യം അവർ അവരുടെ ആഭ്യന്തരവിപണിയിൽ ഹലാൽ നിർബന്ധമാക്കി.
മുസ്ലിങ്ങൾ ബിസ്മി ചൊല്ലി അറുക്കുക എന്നത് ഒരു വശത്ത് ഡിമാൻഡ് വയ്ക്കുമ്പോൾ വലിയ കമ്പനികളുടെ ഹലാൽ സർട്ടിഫിക്കേഷന് അനിസ്ലാമിക രാജ്യങ്ങളിൽ 30% മുസ്ലിം ജോലിക്കാർ എന്നതിലേക്കെത്തി. വേറെയും നിബന്ധനകൾ നമുക്കിവരുടെ സൈറ്റുകളിൽ ലഭ്യമാണ്.

ഹലാൽ അങ്ങനെ മാംസവിപണിയിൽ നിന്ന് റിട്ടെയിൽ വ്യാപാരത്തിലേക്കും ഫ്ലാറ്റിലേക്കും ഒക്കെ വ്യാപിക്കുമ്പോൾ അത് മുസ്ലിങ്ങൾക്ക് ജോബ് സെക്യൂരിറ്റി ഉറപ്പാക്കുന്നതിനാൽ ഈ അജണ്ടകളൊന്നും സെറ്റ് ചെയ്യാത്ത സാധാരണക്കാരായ മുസ്ലിങ്ങൾ അതിനെ എതിർക്കാത്തതും ന്യായീകരിക്കുന്നതും മനസ്സിലാക്കാം. എന്നാൽ മറ്റ് മതവിഭാഗങ്ങളുടെ സാമ്പത്തിക ഭദ്രത തകർക്കുന്ന, അവരുടെ ജോലിസാദ്ധ്യതകളെ കുറയ്ക്കുന്ന, ഹലാൽ എന്ന ക്യാൻസറിനെ എതിർക്കുന്നവരെ വർഗ്ഗീയവാദികളായി മുദ്ര കുത്തുന്നവരെ എങ്ങനെ മനസ്സിലാക്കണം ?

പ്രത്യേകിച്ചും ഹലാൽ എന്ന ഈ മത അയിത്തത്തിനെതിരെ ഒരക്ഷരം ഉരിയാടാതെ മുസ്ലിം പ്രീണനവുമായി കമ്യൂണിസ്റ്റ്/കോൺഗ്രസ്സ് കക്ഷികൾ ഈ വിഷയം ചർച്ചയ്ക്കുപോലും എടുക്കാതെ മാറി നിൽക്കുമ്പോൾ. ഈ സമൂഹത്തിൽ ‘വർഗ്ഗീയത’ എന്ന വാക്ക് മതേതര അഭിനയപ്പാർട്ടികളാൽ വ്യഭിചരിക്കപ്പെട്ട ഒന്നാണ്. അവർ അത് ബിജെപിയ്ക്കു മാത്രം ചാർത്തിക്കൊടുക്കുന്ന ഒന്നാണ്. ഹഗിയ സോഫിയ ഇസ്ലാമികവത്കരിച്ചപ്പോൾ ആഹ്ലാദിച്ച മുസ്ലിം ലീഗൊക്കെ അവർക്ക് മതേതരമാണ്. ഇങ്ങനെയുള്ളവരോട് കൂടെച്ചേർന്നാലേ മതേതരനാകൂ എന്ന് അവർതന്നെ ഉണ്ടാക്കിയ എടുത്ത പൊതുബോധമാണ് നമ്മളെ നശിപ്പിച്ചത്.

ഇവരെ എതിർക്കുന്നവർ സംഘികളും വർഗ്ഗീയവാദികളും ആണെന്നിവർ പറയുമ്പോൾ നിന്റെയൊക്കെ ഹലാൽ മതേതരത്വം ഞങ്ങൾക്ക് വേണ്ടാ എന്നുപറഞ്ഞ് സംഘി ആകുന്നതാണ് ഇവിടെയിനി വിപ്ലവം. മിനിമം തുല്യനീതിക്കായി ഞാൻ സംഘിയാകുന്നു. ഇനിയിവിടെ വേറെ രാഷ്ട്രീയവിപ്ലവമൊന്നും നടക്കാനില്ല.അതിനാൽത്തന്നെ എന്റെ സംഘിസം കാഫിറുകളുടെ വർഗ്ഗസമരമാണ്.
ഞങ്ങളെ അന്യവത്കരിച്ചുകൊണ്ട് ഹലാൽമുദ്ര ഒട്ടിച്ച് ആട്ടിയിറക്കുന്ന തൊഴിലിടങ്ങളിൽ നിന്ന് മതേതരത്വം പറയുന്ന നിങ്ങൾ നട്ടെല്ലില്ലായ്മയുടെ പ്രീണനവടികളിലൂന്നി നിൽക്കുമ്പോൾ ഞങ്ങളോടൊപ്പം നിൽക്കുന്ന രാഷ്ട്രീയങ്ങളെ ഞങ്ങളും ഊന്നുവടികളാക്കും എന്നുപ്രഖ്യാപിക്കലാണ്.

“ഗവാദ് ഹന്ത ഹറാമീ” എന്നുപറയുമ്പോൾ “അമ്മാവൻ എത്ര കുലീനനായ മനുഷ്യൻ” എന്നു വെളുപ്പിച്ച് ഹലാലാക്കുന്ന ഇസ്ലാമിസ്റ്റ് മതേതരത്വം ഇനി ഞങ്ങൾക്ക് വേണ്ട. ഹലാൽ വിരുദ്ധത ഹറാമികളുടെ സമരമല്ല. അത് ശീലങ്ങളെയും ഭക്ഷണത്തെയും ഹറാമാക്കുന്ന മത അയിത്തത്തിനെതിരെയുള്ള മിനിമം ബോധമുള്ള മനുഷ്യരുടെ സമരമാണ്. പറഞ്ഞല്ലോ, നിന്റെ ഹലാൽ എന്തെന്നറിഞ്ഞപ്പോൾ മുതൽ അതെന്റെ ഹറാം ആണ്. ഇന്ത്യയിൽ ഹലാൽ സർട്ടിഫിക്കേഷൻ ഗവണ്മെന്റ് നിരോധിക്കുക.