COVID 19
ജീവിക്കാനായി ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഇറങ്ങി ജോലിക്ക് പോയി വൈറസ് ബാധ ഏൽക്കാൻ സാധ്യത ഉള്ളവർക്കായി കരുതുന്ന വിഭവങ്ങൾ നിങ്ങൾ മോഷ്ടിച്ചു എടുക്കരുത്
നവവരനായ ഡോക്ടർക്ക് കൊവിഡ്. വിവാഹത്തിൽ പങ്കെടുത്തത് ഒരു കേരള എം.പി അടക്കം 500 പേർ.ആശാ വർക്കർക്ക് കൊവിഡ്. ടെസ്റ്റിന് കൊടുത്ത ശേഷം പോയത് ഗൃഹപ്രവേശത്തിന്. പങ്കെടുത്തത് 1500 പേർ.പള്ളിത്തർക്കത്തിൽ
153 total views

നവവരനായ ഡോക്ടർക്ക് കൊവിഡ്. വിവാഹത്തിൽ പങ്കെടുത്തത് ഒരു കേരള എം.പി അടക്കം 500 പേർ.ആശാ വർക്കർക്ക് കൊവിഡ്. ടെസ്റ്റിന് കൊടുത്ത ശേഷം പോയത് ഗൃഹപ്രവേശത്തിന്. പങ്കെടുത്തത് 1500 പേർ.പള്ളിത്തർക്കത്തിൽ പങ്കെടുത്തയാൾക്ക് കൊവിഡ്. 100 പേർക്ക് സമ്പർക്കം. ദിവസവും സമ്പർക്ക രോഗികൾ.കൊവിഡ് പരിശോധനാഫലം കാത്തിരുന്നയാൾ പങ്കെടുത്തത് ഗൃഹ പവേശത്തിനും 28 കെട്ടിന്നും. നൂറു കണക്കിന് പേർക്ക് സമ്പർക്കം. സമ്പർക്ക രോഗികൾ.
മാമോദീസയ്ക്ക് ഭക്ഷണം വിളമ്പിയ ആൾക്ക് കൊവിഡ്. വൈദികനടക്കം 80 പേർക്ക് സമ്പർക്കം.
കൊള്ളാം ഇനിയിപ്പോ ഈ ചടങ്ങിൽ പങ്കെടുത്ത ആർക്കും കോവിഡ് പോസിറ്റീവ് ആയില്ല എന്നു നാളെയോ നാളെ കഴിഞ്ഞോ വാർത്ത വന്നു എന്നിരിക്കട്ടെ. പക്ഷെ ഇവിടെ എല്ലാം പോയ മിനിമം 2180 പേർക്ക് പോസിറ്റീവ് അല്ല എന്നറിയാൻ മിനിമം 600 രൂപ വിലയുള്ള ആന്റിജൻ പരിശോധന കിറ്റ് സർക്കാർ ചിലവാക്കണം!!അതായത് ഉത്തമാ.സർക്കാർ 2180600=21801006=2180006=13, 08, 000 രൂപയാണ് മുടക്കേണ്ടി വരുന്നത്. ഇതിലും മുഖ്യമായി രണ്ട് മൂന്നു പ്രശ്നങ്ങൾ “!
1, ഒരു കാര്യവുമില്ലാതെ പല്ലിന്റെ ഇടയിൽ ഇറച്ചി കുത്താൻ പോയ വകയിൽ സർക്കാരിന് ചെലവ്.. ബഹു ലക്ഷങ്ങൾ. ആരോഗ്യ പ്രവർത്തകരുടെ അധ്വാനം.. ഇവർ വരുമ്പോൾ ഉണ്ടാകുന്ന സമ്പർക്ക രോഗവ്യാപനം
2, നിത്യ നിദാന ചെലവ് പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന സർക്കാരിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം
3, ഏറ്റവും പ്രാധാന്യം ഉള്ള മറ്റൊരു കാര്യം
ജീവിക്കാൻ വേണ്ടി മീൻ മാർക്കറ്റിലോ പച്ചക്കറി ചന്തയിലോ സാമൂഹിക അകലം പാലിക്കാനാകാതെ ജോലി ചെയ്ത മനുഷ്യർ ആരേലും ഉണ്ടെങ്കിൽ അവർക്ക് രോഗം വന്നാൽ ഉപയോഗിക്കാമായിരുന്ന ആയിരക്കണക്കിന് പരിശോധന കിറ്റുകളുടെ നഷ്ടം. ചട്ടവിരുദ്ധമായി വിവാഹവും ഗൃഹപ്രവേശവും 28 കെട്ടും മാമോദീസയും നടത്തുന്നവരോട് അതിൽ പല്ലിൽ ഇറച്ചി കുത്താൻ പോകുന്നവരോട് എന്ത് പറയാനാണ്.??
നിങ്ങള്ക്ക് ഒക്കെ ഈ സമൂഹത്തോട് കുറച്ചേലും ഉത്തരവാദിത്വം ഉണ്ടെങ്കിൽ ഇത്തരം കലാപരിപാടികൾ നിർത്തൂ. ജീവിക്കാനായി ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഇറങ്ങി ജോലിക്ക് പോയി വൈറസ് ബാധ ഏൽക്കാൻ സാധ്യത ഉള്ളവർക്ക് കരുതുന്ന വിഭവങ്ങൾ നിങ്ങൾ മോഷ്ടിച്ചു എടുക്കരുത്.. പ്ലീസ്.
154 total views, 1 views today