വാളയാർ പ്രതികൾക്ക് വേണ്ടി വാദിക്കാൻ ഇറങ്ങിയത് സിപിഎം നേതാവ് രാജേഷ് ആണ്, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചെയർമാനും ഇതേ രാജേഷ് തന്നെ

0
260

 Arun Vijay

13 വയസുള്ള പെൺകുട്ടി 2017 ജനുവരി 1 ന് മരിക്കുന്നു.9 വയസുള്ള അവളുടെ അനുജത്തി മൂന്ന് മാസം കഴിഞ്ഞ് മാർച്ച്‌ മാസം 4 ന് മരിക്കുന്നു.രണ്ടാമത്തെ പെൺകുട്ടിയുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ആണ് മൂന്ന് മാസം മുൻപേ മരിച്ച സഹോദരിയുടെയും ഈ കുട്ടിയുടെയും മരണ കാരണം ഒന്ന് തന്നെ എന്ന് സ്ഥിതികരിച്ചത്.വാളയാർ അട്ടപ്പള്ളം ആദിവാസി കോളനിയിലെ ഈ കുട്ടികൾ അതി ക്രൂരമായ പ്രകൃതി വിരുദ്ധ ബലാൽസംഘത്തിന് ഇരകൾ ആയിരുന്നു.

•തെളിവുകൾ ഉണ്ടായിരുന്നു
•മെഡിക്കൽ റിപ്പോർട്ട്‌ ഉണ്ടായിരുന്നു
•സാക്ഷി ഉണ്ടായിരുന്നു

എന്നിട്ടും അവസാനം കോടതിയിൽ പ്രതികളെ വെറുതെ വിട്ടു. കാരണം കോടതിയിൽ പ്രതികൾക്ക് വേണ്ടി ഒരു തെളിവുകളും ഹാജരാക്കിയില്ല.കേസ് അട്ടിമറിക്കപ്പെട്ടു. മധു, മധു, ഷിബു എന്നി പ്രതികൾ പാട്ടും പാടി ഇറങ്ങി പോയി. പ്രതികൾക്ക് വേണ്ടി വാദിക്കാൻ ഇറങ്ങിയത് സിപിഎം ന്റെ നേതാവും വക്കീലും കൂടി ആയ രാജേഷ് ആണ്. കേരള സർക്കാർ സ്ഥാപനം ആയ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ചെയർമാനും ഇതേ രാജേഷ് തന്നെ. തലയിൽ കൈ വെച്ച് അനുഗ്രഹവും ഉദകക്രിയയും കൂടി ഒരുമിച്ച് നടത്തപ്പെടുക.

ഭേഷ് !!!