Arunima Krishnan

എൻ്റെ വീടിൻ്റെ മുറ്റത്ത് എന്റേതല്ലാത്ത എന്ത് കണ്ടാലും ഞാൻ എടുത്തുമാറ്റും.സാർ ആണേലും അങ്ങനെ തന്നെയല്ലേ ചെയ്യുകയുള്ളൂ.സാറിന്റെ വീടിൻ്റെ മുറ്റത്ത്, സാറിന് ഇഷ്ടമില്ലാത്ത ഒരു സാധനം കണ്ടാൽ സാറും അത് എടുത്തുമാറ്റും’- ‘കോറോത്ത് രവി ഇത് പറയുമ്പോൾ സത്യം പറഞ്ഞാൽ ഞാൻ മനസ്സിൽ നന്നായി കയ്യടിച്ചു.ഞാൻ മാത്രമാകില്ല,സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഈ വാചകം ഏറ്റെടുക്കും.???? കാരണം ഇത് അവരുടെ തന്നെ ജീവിതം ആണല്ലോ.

പറഞ്ഞു വരുന്നത് ലിജു കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത പടവെട്ട് എന്ന ചിത്രത്തെക്കുറിച്ചാണ്. അതെ, തുടക്കം തന്നെ അയാൾ ഈ മലയാള മണ്ണിൽ കാലുറപ്പിച്ചിട്ടുണ്ട്.ജനനന്മയ്ക്കായുള്ള പല പദ്ധതികളും കടലാസിൽ ഉറങ്ങുമ്പോൾ, പുറത്ത് ഒരുപക്ഷേ അതിലും വലിയ പദ്ധതികൾ അരങ്ങേറാൻ ഇടയുണ്ട്. മനുഷ്യൻ്റെ മണ്ണും മനസ്സും കവരാനിടയുള്ള പലതരം പദ്ധതികൾ.വികസനമെന്ന പേര് പറഞ്ഞ് സാധാരണക്കാരന്റെ ആകെയുള്ള മണ്ണും കൂടി കൊണ്ടുപോകാൻ ഒരുങ്ങുന്ന ചില ദുഷ്ടലാക്കുകളുടെ കഥ പറയുന്ന ചിത്രമാണ് പടവെട്ട്.????

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു അലസന്റെ അലസതയോടെയുള്ള പടവെട്ട് കൂടിയാണ് ഈ ചിത്രം.ഒരുകാലത്ത് ആ നാട്ടിലെ ചെറുപ്പക്കാരുടെ ആരാധനാ പുരുഷനായിരുന്നു രവി. അതേ രവി പിന്നീട് അന്നാട്ടിലെ ചെറുപ്പക്കാർക്ക് അപമാനമാകുന്നു. പണിക്കു പോകാതെ വീടിനു വെളിയിൽ കുത്തിയിരിക്കുന്ന രവി, അയാളുടെ ചെറിയമ്മയ്ക്ക് പോലും ബാധ്യതയായി മാറുന്നു. രവി അലസനായതിനു പിന്നിൽ ഒരു കഥയുണ്ട്, അതറിയാവുന്ന ചുരുക്കം ചിലർ അയാളെ പരിഹസിക്കാറില്ല.എന്നാൽ ഭൂരിപക്ഷത്തിന്റെ അപമാനമേറ്റ് അലസത ഉപേക്ഷിക്കുന്ന രവി ഒരു നാടിൻ്റെ കാവൽക്കാരനാവുകയാണ്.????

ഈ ചിത്രത്തിൽ കഥാപാത്രങ്ങളെ തിരഞ്ഞെടുത്തിരിക്കുന്ന രീതി പ്രശംസനീയമാണ്. അതായത് അവ കൃത്യതയോടെ അവതരിപ്പിക്കാൻ പറ്റിയവരെ തന്നെ തിരഞ്ഞെടുത്തത് പോലെ തോന്നുന്നു.രവി എന്ന കഥാപാത്രമായി നിവിൻ പോളി തകർത്തഭിനയിച്ചു.????അധികാരമോഹം തലയ്ക്കു പിടിച്ച കൂയ്യാലിയും(ഷമ്മി തിലകൻ) അയാളുടെ അണികളും ചെയ്തുകൂട്ടുന്ന ഒരോ പ്രവർത്തനങ്ങൾക്കും ബലിയാടാകുന്ന സാധാരണക്കാരെ പ്രദേശവാസികളും ഗംഭീരമാക്കി.

രവിയുടെ ഇളയമ്മ പുഷ്പയായി രമ്യ സുരേഷ് തൻറെ ഭാഗം വളരെ വൃത്തിയായി ചെയ്തു. വീട്ടിലെ സ്ത്രീകളെ പലപ്പോഴും പറഞ്ഞു പറ്റിക്കാൻ എളുപ്പമാണ് എന്നതിൻ്റെ ഒരു ഉദാഹരണമായി പുഷ്പ മാറുമ്പോൾ ഇനിയൊരു പുഷ്പ ഇവിടെ ഉണ്ടാവരുത് എന്ന് കൂടി ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും മനസ്സിൽ ചിന്തിക്കുമെന്ന കാര്യം ഉറപ്പാണ്. കാമുകിയും രവിയുടെ മോട്ടിവേറ്ററുമായ ഷൈമയായി അദിതി രവിയും അയൽവക്കക്കാരൻ മോഹനനായി ഷൈൻ ടോം ചാക്കോയും മികച്ച അഭിനയമാണ് കാഴചവെയ്ക്കുന്നത്.സണ്ണി വെയ്നും, ഇന്ദ്രൻസും വിജയരാഘവനും അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

വെറ്റിനറി ഡോക്ടർ ആയ ജാഫർ ഇടുക്കി, മെമ്പർ അശോകനായി ബാലൻ പാറയ്ക്കൽ, പ്രസിഡന്റ് ആയി കൈനകരി തങ്കരാജ് അങ്ങനെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒട്ടേറെ പേർ ഈ ചിത്രത്തിലുണ്ട്.അനിൽ നെടുമങ്ങാടിനെയും കൈനകരി തങ്കരാജിനെയും സ്ക്രീനിൽ കാണുമ്പോൾ ഒട്ടേറെ മികച്ച വേഷങ്ങൾ ബാക്കി വെച്ചാണ് അവർ മടങ്ങിയത് എന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ്.???? വളരെ സ്വാഭാവികമായ പെരുമാറ്റം കൊണ്ട് ചിത്രത്തിലെ അഭിനേതാക്കൾ ഓരോരുത്തരും പലപ്പോഴും പ്രേക്ഷകരെ അതിശയിപ്പിക്കുന്നു.♥️

സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസ്, യൂഡ്‌ലി ഫിലിംസ് എന്നിവർ ചേർന്നാണ് പടവെട്ടിന്റെ നിർമ്മാണം.കാമ്പുള്ള എഴുത്താണ് ചിത്രത്തിനെ ആകർഷിക്കുന്ന മറ്റൊരു ഘടകം. ആഖ്യാന രീതി കൊണ്ടും ഏറ്റവും മികച്ചതാക്കുകയാണ് തിരക്കഥാകൃത്തും സംവിധായകനുമായ ലിജു.മനോഹരമായ ഫ്രെയിമുകളും ദൃശ്യങ്ങളും കൊണ്ട് സമ്പന്നമാണ് ദീപക് മേനോന്റെ ഛായാഗ്രഹണം.♥️ഗോവിന്ദ് വസന്തയാണ് മലയാളം റാപ്പും നാടന്‍ പാട്ടുകളും ഒരുമിപ്പിച്ച് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

പശ്ചാത്തല സംഗീതവും ഗാനങ്ങളും ചിത്രത്തിനോട് ചേർന്ന് നിൽക്കുന്നതിനാൽ പ്രേക്ഷകന് തീയറ്റുകളിൽ എല്ലാ ഘടകങ്ങളും ഒത്തുചേരുന്ന ഒരു നല്ല അനുഭവമാകും ഈ ചിത്രം നൽകുകയെന്നും തോന്നി. ഒരു നാടിന്റെയും അതോടൊപ്പം ഒരു കാലഘട്ടത്തിന്റെയും പകർത്തിവെപ്പാണ് പടവെട്ട് എന്നു പറഞ്ഞാൽ അതിൽ അതിശയോക്തി ഉണ്ടാവില്ല. കുറെയധികം പ്രശ്നങ്ങളിലൂടെ കടന്നുവന്ന ഒരു പുതുമുഖ സംവിധായകൻ്റെ കയ്യൊപ്പാണ് ഈ ചിത്രം. അതെ പടവെട്ടി പൊരുതി നേടിയവന്റെ ചിത്രമാണ് ‘പടവെട്ട്’.????പ്രേക്ഷകർക്ക് നല്ലൊരു തീയേറ്റർ എക്സ്പീരിയൻസ് നൽകുന്ന ഒരു ചിത്രം ആണെന്ന് മാത്രമല്ല, വ്യത്യസ്തത ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാൻ കഴിയുന്ന ഒരു ചിത്രം കൂടിയാണിത്.❤️

Leave a Reply
You May Also Like

50 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞെങ്കിലും അനു നായർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

സിനിമ സീരിയൽ താരങ്ങൾ അപകടത്തിൽ പെട്ടു അയ്മനം സാജൻ കാർ കൊക്കയിലേക്ക് മറിഞ്ഞു; സിനിമ-സീരിയൽ താരമടക്കം…

ഈ അഞ്ചു രീതിയിൽ കൃസരിയിൽ ചെയ്‌തുനോക്കൂ രതിമൂർച്ഛ ഉറപ്പ്

സ്ത്രീയെ ഉത്തേജിപ്പിക്കാം സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു . അത് കൊണ്ട്…

രജനീകാന്ത്, കമലാഹാസൻ, വിജയകാന്ത് , മമ്മൂട്ടി, മോഹൻലാൽ തുടങ്ങി മുൻ നിരക്കാരുടെ മാത്രം നായികയായിട്ടുള്ള രൂപിണി ജഗദീഷിന്റെ നായികയാവാൻ തയ്യാറായത് സിനിമാ മേഖല അദ്ഭുതത്തോടെയാണ് വീക്ഷിച്ചത്

Bineesh K Achuthan 1989 – ലെ ഓണ സീസണിന് തൊട്ട് മുമ്പാണ് സിദ്ധിഖ് –…

സ്വന്തം പേരായ ‘ഭൂമി’യുടെ അർത്ഥം തേടുന്ന പെൺകുട്ടിയുടെ കഥ !

Jaykrishnan Sreekumar സംവിധാനം ചെയ്ത ‘ഭൂമി’ എന്ന ഷോർട്ട് മൂവി തികച്ചും പുരോഗമനപരവും കാലികപ്രസക്തവുമായ ഒരു…