‘വാശി’യോടെ ‘പ്രകാശൻ പറക്കട്ടെ’ – അരുണിമ കൃഷ്ണന്റെ റിവ്യൂസ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
39 SHARES
471 VIEWS

അരുണിമ കൃഷ്ണൻ എഴുതിയ 2 റിവ്യൂകൾ

വാശി

ബാലചന്ദ്രമേനോൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ഏപ്രിൽ18 ലാണ് ഞാൻ ആദ്യമായി ഒരു കോർട്ട് റൂം കാണുന്നത്. പിന്നീട് ഇടയ്ക്കിടെ ആ ചിത്രവും അതിലെ അവസാന നിമിഷങ്ങളും കാണാറുണ്ട്. അപ്പോഴെല്ലാം ഒന്നു കരഞ്ഞിട്ടേ ഫോൺ താഴെ വയ്ക്കാറുള്ളൂ. അതൊരു രസമുള്ള അനുഭവമാണ്.
കോർട്ട് റൂം ഡ്രാമ വിഭാഗത്തിലുള്ള മലയാള ചിത്രങ്ങളിൽ പെട്ടെന്ന് ഓർമ്മയിൽ വരുന്നത് ചിന്താമണി കൊലക്കേസും ഒരു അഭിഭാഷകന്റെ കേസ്ഡയറിയുമൊക്കെയാണല്ലോ. ആ വിഭാഗത്തിൽ പുതുതായി എത്തിയ ചിത്രമാണ് വിഷ്ണു. ജി. രാഘവ് തിരക്കഥ എഴുതി സംവിധാനം ചെയ്‌ത ‘വാശി’. ടീസറും ഗാനങ്ങളും ശ്രദ്ധയിൽപ്പെട്ടതു കൊണ്ട് വാശി ആദ്യ ദിനം തന്നെ കാണണം എന്ന് മനസ്സിൽ ഉറപ്പിച്ചു. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസിനായി കാത്തിരുന്നതും.

താളബോധവും അടുക്കും ചിട്ടയുമുള്ള നല്ലൊരു സ്ക്രിപ്റ്റിൽ നിന്നും പിറവിയെടുത്ത ഈ ചിത്രത്തിൽ നായകനും നായികയ്ക്കും ഒരേ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ‘വാശി’യിൽ ടോവിനോ തോമസും കീർത്തി സുരേഷും വാശിയോടെ തന്നെയാണ് അഭിനയിച്ചിട്ടുള്ളതും. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ചിലരുടെ വാശിയാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. ഒരേ പ്രൊഫഷനിൽ ജോലി ചെയ്യുന്നവർക്കിടയിൽ വന്നു ചേരാൻ ഇടയുള്ള പ്രശ്നങ്ങളും അവരുടെ ഈഗോയും അതിനെയവർ മറികടക്കുന്നതിന്റെ രീതിയുമെല്ലാം ‘വാശി’ നന്നായി പ്രതിഫലിപ്പിക്കുന്നു.

 

മലയാളിയുടെ പ്രിയപ്പെട്ട നടൻ ‘രതീഷിനെയാണ്’ മാധവിയുടെ അച്ഛനായി വാശിയിൽ കാസ്റ്റ് ചെയ്തിട്ടുള്ളത്. ജി സുരേഷ് കുമാർ Suresh Kumar നിർമ്മിച്ച ചിത്രത്തിൽ, അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തായ നടൻ രതീഷിന്റെ ചിത്രം ഉൾപ്പെടുത്തിയതിലൂടെ അവരുടെ സൗഹൃദവും മലയാളികളുടെ മനസ്സിലേക്കൊഴുകിവന്നു.

 

2019ലെ ഹിന്ദി സിനിമയായ ‘സെക്ഷൻ 375’ ന്റെ കോർട്ട് റൂം രംഗങ്ങളെ ചിത്രം അനുസ്മരിപ്പിക്കുന്നുണ്ടെങ്കിലും പ്രമേയത്തിലും അവതരണത്തിലെ വ്യത്യസ്തതയിലും അവയെല്ലാം മറികടക്കാൻ ‘വാശി’യ്ക്കായിട്ടുണ്ട്. കോടതി മുറിയിലെ രംഗങ്ങൾ അതിരുകടന്നതായും തോന്നിയില്ല.
ഈ ഡിജിറ്റൽ യുഗത്തിൽ പലർക്കും അറിയാത്തതോ അല്ലെങ്കിൽ മറന്നു പോകുന്നതോ ആയ സംഭവങ്ങളെ കൂടി വാശിയിൽ കൃത്യമായ വിവരണങ്ങൾ നൽകി അവതരിപ്പിച്ചിട്ടുണ്ട്. കോടതി മുറിയിലെ രീതികളും, ഒരു മൂളൽ പോലും അവിടെ ശ്രദ്ധിക്കപ്പെടുമെന്നുമുള്ള ചില അടിസ്ഥാന കാര്യങ്ങൾ പോലും കൃത്യമായി അവതരിപ്പിച്ചു. ഔദ്യോഗിക ജീവിതത്തിലുടനീളം പാലിക്കേണ്ട ചില കാര്യങ്ങളും അവയുടെ നിയമവശങ്ങളും വാശിയിൽ പറയുന്നുണ്ട്.

 

എബിനും മാധവിയും ഈ സമൂഹത്തിന്റെ നേർക്കാഴ്ചയാണ്. ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ വീട്ടിലും ഇത്തരം കൊച്ചുകൊച്ചു വാശികളുണ്ടാവാറുണ്ടാവും. അത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് കാര്യമെന്നും ചിത്രം സൂചിപ്പിക്കുന്നുണ്ട്.ചിത്രത്തിലെ ഓരോരുത്തരും അവരവരുടെ വേഷം കൃത്യമായി അവതരിപ്പിച്ചു. ഫെമിനിസം എന്ന കൺസെപ്റ്റിനെ കൂടി കോർത്തിണക്കി ഒട്ടും ബോറടിപ്പിക്കാതെ പറഞ്ഞു പോയ നറേഷൻ. ഒപ്പം നല്ല മ്യൂസിക്. എല്ലാം കൊണ്ടും വാശിയിൽ ഒരു പ്രതീക്ഷയുണ്ട്.ആദിമധ്യാന്തമുള്ള വളരെ ഡിസിപ്ലീൻഡ് ആയ പ്രൊഡക്ഷൻ സ്റ്റൈലാണ് വാശിയിലെ ഏറ്റവും പ്രധാന ഘടകം.
Nb: സൈദ് ഷിയാസ് സർ Syed Shiyaz Mirza , കൃഷ്ണൻ അണ്ണൻ Krishnan Balakrishnan എന്നിവരുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിച്ചു.

***

പ്രകാശൻ പറക്കട്ടെ

ഇത്തവണത്തെ പത്താം ക്ലാസ്സ് പരീക്ഷ ഫലം ഇക്കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. പരീക്ഷയിൽ തോറ്റതിന്റെ പേരിൽ ആത്മഹത്യകൾ നടക്കുന്ന നമ്മുടെ നാട്ടിൽ തോറ്റവർക്ക് വേണ്ടി ടൂറുകൾ സംഘടിപ്പിച്ചതും ഇത്തവണ നാം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞു. പത്താം ക്ളാസും പ്ലസ്ടുവുമാണ് ജീവിതത്തിന്റെ അടിത്തറയെന്നാണ് നമ്മുടെ സമൂഹം മുൻകാലങ്ങളിൽ കണക്കാക്കിയിരുന്നത്. എന്നാൽ ഇന്ന് തൽസ്ഥിതി മാറി. പരീക്ഷ എഴുതുന്ന 99% കുട്ടികളും ജയിക്കുന്നു. തോറ്റവരെ ചേർത്തു നിർത്താനും അവരെ മുന്നോട്ടു നയിക്കാനും ഒരുപാടാളുകൾ മുന്നോട്ടു വരുന്നു. ആ ഒരു സന്ദേശം സംവിധായകൻ കാച്ചി കുറുക്കിയവതരിപ്പിച്ചപ്പോൾ കണ്ടിരുന്നവരും ഒരു നിമിഷം തങ്ങളുടെ കുട്ടിക്കാലം ഓർക്കാനിടയുണ്ട്.

 

പറഞ്ഞു വരുന്നത് ഇന്ന് രാവിലെ കണ്ട ചിത്രത്തെക്കുറിച്ചാണ്. ‘പ്രകാശൻ പറക്കട്ടെ’യെപ്പറ്റി.ചിലപ്പോഴെങ്കിലും ഉത്തരവാദിത്വങ്ങളിൽ നിന്നും ഒളിച്ചോടുന്ന തലമുറയ്ക്ക് നൽകാൻ കഴിയുന്ന ഒരു നല്ല സന്ദേശമാണ് ‘പ്രകാശൻ പറക്കട്ടെ’യെന്ന ചിത്രം. സുഖ ദുഃഖ സമ്മിശ്രമായ ജീവിതത്തിന്റെ നേർക്കാഴ്ചയാണ് ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിച്ച് നവാഗതനായ ഷഹദ് സംവിധാനം ചെയ്ത ‘പ്രകാശൻ പറക്കട്ടെ’യെന്ന ചിത്രം പങ്കുവയ്ക്കുന്നത്.

മാത്യുതോമസ് അവതരിപ്പിച്ച പന്ത്രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ദാസൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്. ആദ്യപകുതിയില്‍ ചിരിയുടെ വിരുന്നാണ് ഒരോ പ്രേക്ഷകര്‍ക്കും ചിത്രം സമ്മാനിക്കുന്നത്.

 

‘കോഴികുട്ടൻ’ എന്ന സൈജുകുറുപ്പിന്റെ കഥാപാത്രം ട്രെയിലറിലൂടെ നന്നായി ആവിഷ്കരിച്ചിരുന്നു. ആ പ്രതീക്ഷയ്ക്ക് ഒരു കുറവും ചിത്രം നൽകില്ലയെന്നതും ശ്രദ്ധേയമാണ്. സാധാരണക്കാരനായ ഒരു പലചരക്ക് കച്ചവടക്കാരനാണ് ദിലീഷ്പോത്തൻ അവതരിപ്പിച്ച പ്രകാശൻ. അയാളുടെ കുടുംബത്തിലുണ്ടാവുന്ന ചില ചെറിയ ദുഃഖങ്ങളും വലിയ സന്തോഷങ്ങളും പ്രകാശൻ അതിനെ നേരിടുന്നതുമൊക്കെയാണ് സിനിമ പങ്കു വയ്ക്കുന്നത്.

 

കോഴിക്കോട് എന്ന നഗരത്തിന്റെയും അവിടുത്തെ ഗ്രാമീണ ഭംഗിയും മനോഹരമായ ഫ്രെയിമിൽ അവതരിപ്പിച്ചതിനു പ്രത്യേക കയ്യടിയും ചിത്രം അർഹിക്കുന്നു.പണത്തെക്കാൾ മൂല്യമുള്ള പലതിനെയും ഇന്ന് അറിഞ്ഞോ അറിയാതെയോ നമ്മളിൽ നിന്നു നാം തന്നെ നഷ്ടപ്പെടുത്തുന്നുണ്ട്. പണമാണ് ഏറ്റവും വലിയതെന്ന് കരുതി അതിനു പിന്നാലെ പരക്കം പാഞ്ഞോടുന്നവരോട് പ്രകാശന് പറയാനുള്ളതും അതുതന്നെയാണ്. എല്ലാവരുടേയും ജീവിതത്തിൽ നാം നേരിട്ട് കണ്ടതോ, അനുഭവിച്ചതോ ആയ ചില നൊമ്പരങ്ങളെ അതേ പടി ആവിഷ്‌കരിക്കാൻ കഴിഞ്ഞതിൽ ‘പ്രകാശൻ പറക്കട്ടെ’ ടീമിനും അഭിമാനിക്കാം.
‘അതേ, ഇതൊരു മനോഹരമായ കുഞ്ഞു കുടുംബ ചിത്രമാണ്’.

 

LATEST

അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന ഗാന രചയിതാവായിരുന്നു ബിച്ചു തിരുമല, ബിച്ചിതിരുമല നമ്മെ വിട്ടുപിരിഞ്ഞിട്ടു ഒരുവർഷം

ബിച്ചു തിരുമല വാർഷിക സ്‌മൃതി Manoj Menon അനുദിനം സ്വയം പുതുക്കി കൊണ്ടിരുന്ന

ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന ലോകത്തിലെ ആദ്യ സിനിമ മിക്കവാറും ഇതാവും

സിനിമയിൽ മുഖം കാണിച്ച ജൂനിയർ ആർട്ടിസ്റ്റിന്റെ പേര് പ്രൊമോഷന് വേണ്ടി ഉപയോഗിക്കേണ്ടി വന്ന

നല്ല സിനിമയിലൂടെ വന്ന ജയലളിത എങ്ങനെ ഒരു ബി ഗ്രേഡ് ഹോട്ട് താരം ആയതെന്നു അറിയില്ല

Vishnu Achuz മലയാളികൾക്ക് ജയലളിത എന്നാൽ പൊതുവേ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയായിരിക്കും മനസ്സിലെത്തുക.എന്നാൽ

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും, ഒപ്പം ടിവിയിലും അത് വരാൻ കാരണം എന്ത്?

ഒരു സിനിമ തീയേറ്ററിൽ റിലീസ് ചെയ്താൽ വളരെ പെട്ടെന്ന് തന്നെ അതിന്റെ ഡിവിഡിയും,