യോഗ മണ്ടത്തരം എന്ന് പറയുന്നത് അതിനോട് വിരോധം ഉണ്ടായിട്ടല്ല, അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അങ്ങനെ ആയതുകൊണ്ടാണ്

164

Arunlal VS

ശരീരത്തിന് വാര്‍ദ്ധക്യം ബാധിക്കുന്നത് എന്തുകൊണ്ട് ? യോഗ പറയുന്നുഃ –
”യത് കിഞ്ചിത് സ്രവതേ ചന്ദ്രാമൃതം ദിവ്യരൂപിണഃ തത് സര്‍വ്വം ഗ്രസതേ സൂര്യഃ തേന പിണ്ഡോ ജരായുതഃ ”
(ഹഠയോഗപ്രദീപിക – 3.77)
= തലയിലെ ചന്ദ്രനില്‍ നിന്ന് സ്രവിക്കുന്ന അമൃതത്തെ മുഴുവനും നാഭിയിലുള്ള സൂര്യന്‍ ഭക്ഷിക്കുന്നു. അങ്ങനെയാണ് ശരീരത്തിന് വാര്‍ദ്ധക്യം ബാധിക്കുന്നത് !!

യഥാര്‍ത്ഥ്യം എന്താണ് ?

മനുഷ്യശരീരത്തിലെ സെല്ലുകള്‍ക് 50 പ്രാവശ്യം മാത്രമാണ് cell division നടത്താന്‍ സാധിക്കുക. ഇതാണ് ശരീരം നശിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണം എന്ന് ഇന്നത്തെ ആധുനികസയന്‍സ് കണ്ടെത്തിയിട്ടുണ്ട്. Cell Division കപ്പാസിറ്റിയാണ് ഓരോ ജീവിയുടെയും ആയുസ്സ് നിര്‍ണ്ണയിക്കുന്നത്. ഇതൊന്നും അറിയാതിരുന്ന പ്രാകൃതമനുഷ്യന് ശരീരവും അതിന്റെ മരണവും ഒരദ്ഭുത പ്രതിഭാസം ആയിരുന്നു. അവര്‍ പല ഭാവനകളും ഉണ്ടാക്കി. യോഗയിലെ ഇത്തരം പ്രാകൃത ഭാവനകളാണ് യോഗാഭ്യാസത്തിന്റെ അടിസ്ഥാനം.

യോഗയുടെ മേല്പറഞ്ഞ തത്വത്തെ അടിസ്ഥാനമാക്കി കൃഷ്ണരാജ വഡയാര്‍ എന്നയാള്‍ 19ാം നൂറ്റാണ്ടില്‍ ഉണ്ടാക്കിയ ആസനമാണ് ശീര്‍ഷാസനം. പിന്നീട് കൃഷ്ണമാചാര്യയിലൂടെ ശീര്‍ഷാസനത്തിന് പ്രചാരം ലഭിച്ചു. തലച്ചോറിനും കണ്ണിനും ഏറ്റവും അപകടരമായ ആസനമാണ് ശീര്‍ഷാസനം.

തലകുത്തി നിന്നാല്‍ തലച്ചോറിന് ധാരാളം രക്തം ലഭിക്കും എന്ന മരമണ്ടന്‍ ധാരണയാണ് കൃഷ്ണമാചാര്യന് ഉണ്ടായിരുന്നത്. ആ തെറ്റായ ധാരണ തന്നെയാണ് ഇന്നും ലോകത്തില്‍ പ്രചരിക്കുന്നത് എന്നതാണ് ദുഃഖകരമായ സത്യം. തലയിലെ cranial pressure വര്‍ദ്ധിപ്പിക്കുന്ന അത്യന്തം അപകടകരമായ ഈ posture പരിശീലിച്ച് ആശുപത്രിയില്‍ എത്തുന്നവര്‍ കുറവല്ല.

ഒരു മണ്ടത്തരം ലോകം മുഴുവനും ചോദ്യം ചെയ്യപ്പെടാതെ ആളുകള്‍ അനുസരിക്കുന്നത് കാണുകയാണെങ്കില്‍ അതിനുപിന്നില്‍ ”മതം” ഉണ്ട് എന്ന് മനസിലാക്കാം. യോഗ ഒരു മതച്ചരക്കായതു കൊണ്ടാണ് ആളുകള്‍ അതിനെ ചോദ്യം ചെയ്യാതെ സ്വീകരിക്കുന്നത്. ദിവ്യജ്ഞാനത്തില്‍ ചോദ്യോത്തരങ്ങള്‍ക് പ്രസക്തി ഇല്ലല്ലൊ.