സുധാമണി, അമൃതാനന്ദമയി ആയ വഴി….!

284

Arunraj Valakam എഴുതുന്നു 

സുധാമണി, അമൃതാനന്ദമയി ആയ വഴി….!

കൊല്ലം ജില്ലയിലെ ആലപ്പാട്ട് പഞ്ചായത്തിലെ പറയക്കടവിലെ സുഗുണാനന്ദന്‍ ദമയന്തി ദമ്പതികളുടെ മകളാണ് സുധാമണി. 1953-ല്‍ ആണ് ജനിച്ചത്. ആ പ്രദേശത്തെ മറ്റ് കുടുംബങ്ങളെ പോലെ പാവപ്പെട്ട കുടുംബം. മത്സ്യബന്ധനം നടത്തിയാണ് അവര്‍ ജീവിച്ചിരുന്നത്. ചെറുപ്പത്തില്‍ സുധാമണിക്ക് നൃത്തത്തില്‍ വാസനയുണ്ടായിരുന്നു. കൊല്ലം കരുനാഗപ്പള്ളി ഭാഗത്ത് ദേവീ-ദേവന്‍മാരുടെ പ്രച്ഛന്നവേഷം കെട്ടി അമ്പലങ്ങളില്‍ എഴുന്നള്ളിപ്പ് നടത്തുന്ന പതിവുണ്ട്.
Pin on AMMA The Divine Motherശ്രീകൃഷ്ണന്‍, മഹാവിഷ്ണു, ദാരികവധത്തിനായി നില്‍ക്കുന്ന ഭദ്രകാളി, പരമശിവന്‍ തുടങ്ങി രസകരമായ വേഷങ്ങള്‍ കെട്ടി ചുവടുകള്‍ വെച്ച് അമ്പലങ്ങളിലേക്ക് പോകും. ആ ഭാഗത്തെ ചില അമ്പലങ്ങളില്‍ പുരുഷന്‍മാര്‍ സ്ത്രീവേഷം കെട്ടിയുള്ള നേര്‍ച്ചകളും നടത്താറുമുണ്ട്. ഈ വേഷപകര്‍ച്ചകളില്‍ നിന്ന് പ്രചോദനം കൊണ്ടാണ് സുധാമണി സ്വന്തം വീട്ടില്‍ ശ്രീകൃഷ്ണ, ഭദ്രകാളി വേഷങ്ങള്‍ കെട്ടിയാടിയത്. മലബാറിലെ തെയ്യംകെട്ടല്‍ ഒരനുഷ്ഠാന കലയാണ്. വീടുകളില്‍ തെയ്യം കെട്ടുമ്പോള്‍ വിശ്വാസികളും അല്ലാത്തവരുമായി നിരവധി കാഴ്ചക്കാര്‍ കാണും. അതുപോലെയായിരുന്നു സുധാമണിയുടെ വേഷം കെട്ടലും. പക്ഷെ, അത് അനുഷ്ഠാനകലയായിരുന്നില്ല. അന്ധവിശ്വാസ കലയായിരുന്നു.
സുധാമണിക്ക് പതിനേഴ് വയസുള്ളപ്പോള്‍ അയല്‍വീട്ടില്‍ നടത്തിയ ഭജന സമയത്തായിരുന്നു ആദ്യമായി തുള്ളിയുറഞ്ഞത് എന്നാണ് അവരുടെ പഴയ വീടിനടുത്തുള്ള പഴമക്കാര്‍ പറയുന്നത്. അന്ന് അത് കണ്ടവര്‍ ഇപ്പോഴും ഓര്‍ക്കുന്നത്, ഭക്തിയെ കവച്ചുവെക്കുന്ന മാദകഭാവത്തെയാണ്. അതിന്റെ പേരില്‍ മൂത്ത സഹോദരന്‍ സുനില്‍കുമാര്‍ എന്ന സുഭഗന്‍ സുധാമണിയെ വഴക്ക് പറഞ്ഞതും അവര്‍ ഓര്‍ക്കുന്നു. പക്ഷെ, സുധാമണി നിര്‍ത്തിയില്ല. അവര്‍ വീട്ടില്‍ Pin on Anandamani Devകൃഷ്ണന്റെയും കാളിയുടെയും വേഷം കെട്ടി ആടാന്‍ തുടങ്ങി. വേഷം കെട്ടലിനെ ‘ഭാവം’ എന്നാണ് അവര്‍ പറയുന്നത്
അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റ് പുറത്തിറക്കിയ അമൃതാനന്ദമയിയുടെ ഔദ്യോഗിക ജീവചരിത്രത്തില്‍ രാമകൃഷ്ണന്‍ നായര്‍ പറയുന്നതും ഭാവമെന്നാണ്. (ഈ ജീവചരിത്രം ഇപ്പോള്‍ വിപണിയില്‍ ലഭ്യമല്ല. മഠം അത് പിന്‍വലിച്ചു) സുധാമണിയുടെ ഭാവ പരിപാടി കാണാന്‍ വരുന്നവരില്‍ ഏറെയും ചെറുപ്പക്കാര്‍ ആയിരുന്നു. അങ്കവും കാണാം താളിയുമൊടിക്കാം എന്ന മനസിലിരുപ്പോടെയാണ് അവരില്‍ പലരും കൈക്കൂപ്പി നിന്നത്. വീട്ടില്‍ ഭാവം എന്ന് പറഞ്ഞ് നടത്തുന്ന ആത്മീയ കാബറെ ഡാന്‍സിനെ എതിര്‍ത്തപ്പോഴാണ് സുഭഗന്‍ മരണപ്പെടുന്നത്. ഈ മരണം കൊലപാതകമെന്ന് പറയുന്നത് പ്രധാനമായും അമൃതാനന്ദമയിയുടെ ബന്ധുക്കള്‍ തന്നെയാണ്. പറയക്കടവിലുള്ളവര്‍ ഇപ്പോഴും വിശ്വസിക്കുന്നത് സുഭഗന്റെ മരണം കൊലപാതകമാണെന്നുതന്നെയാണ്.
പറയക്കടവില്‍ വേഷം കെട്ടി ഭാവം ആടുന്നത് കാണുവാന്‍ പ്രദേശികമായുള്ള ‘ഭക്ത’രാണ് വന്നിരുന്നത്. അക്കാലത്ത് ചന്തു എന്ന ചെറുപ്പക്കാരനുമായി സുധാമണി വല്ലാത്ത അടുപ്പത്തിലായി. സുധാമണിക്ക് ഉപദേശ നിര്‍ദേശങ്ങള്‍ കൊടുക്കുന്ന തലത്തില്‍ അവരുടെ അടുപ്പം വളര്‍ന്നു. അന്നൊന്നും ബാലുസ്വാമി ചിത്രത്തില്‍ വന്നിട്ടില്ല. ചന്തു പഠിക്കുന്നത് സാന്ദീപനി വിദ്യാലയത്തിലാണ്. Amma – Mata Amritanandamayi – Biography – Life Timeline with ...സുധാമണിയും ചന്തുവും ആശ്രമം വിപുലമാക്കുന്നതിനെ പറ്റിയും വരുമാനം വര്‍ധിപ്പിക്കുന്നതിനെയും പറ്റി നിരന്തരം ചര്‍ച്ചകള്‍ നടത്തുമായിരുന്നു.
ഒരു യാത്രക്കിടെ തിരുവില്വാമലയില്‍ വെച്ച് നീല്‍ റോസ്‌നല്‍ എന്ന സായിപ്പിനെ ചന്തു പരിചയപ്പെട്ടതോടെ തലവര മാറിയത് സുധാമണിയുടേതായിരുന്നു. ചന്തു പറയക്കടവിലേക്ക് ഈ സായിപ്പിനെയും കൂട്ടുകാരിയെയും സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടു വന്നു. ആത്മീയ വ്യവസായത്തിന് വേണ്ട ലക്ഷണങ്ങളും കഴിവും ഒത്തിണങ്ങിയ സുധാമണിയെ കണ്ടപ്പോള്‍, കൂടുതല്‍ പരിചയപ്പെട്ടപ്പോള്‍ നില്‍ റോസ്‌നല്‍ അവരുടെ സാധ്യതകള്‍ മനസിലാക്കി. അദ്ദേഹം നീലകണ്ഠന്‍ എന്ന പേര് സ്വീകരിച്ച് അമൃതാനന്ദമയിയുടെ കൂടെ കൂടി. കൂടെയുണ്ടായിരുന്ന മദാമ്മ ഗായത്രി എന്ന പേര് സ്വീകരിച്ചു ആശ്രമവാസിയായി. ആ ഗായത്രിയാണ് ഗെയില്‍ ട്രെഡ്വേല്‍. കൂടെയുണ്ടായിരുന്ന രണ്ട് സായിപ്പന്‍മാര്‍ ആദ്യകാലത്ത് പറയക്കടവില്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അവര്‍ വിദേശത്തേക്ക് പോയി.
15 Best Love images | Mata amritanandamayi, Divine mother ...അമേരിക്കയില്‍. അവിടെ വെച്ച് അമൃതാനന്ദമയിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. വിദേശഫണ്ടുകള്‍ അമൃതാനന്ദമയി മിഷന്‍ ട്രസ്റ്റിന് ലഭിക്കുന്നതിനുവേണ്ടിയുള്ള ലെയ്‌സണ്‍ വര്‍ക്കുകള്‍ വിദേശ രാജ്യങ്ങളില്‍ സഞ്ചരിച്ചുകൊണ്ട് അവര്‍ നടപ്പിലാക്കി. നീലകണ്ഠന്‍ എന്ന പേരുമാറ്റിയ സായിപ്പും ഗായത്രി മദാമ്മയും അവിടെയുള്ള ട്യൂട്ടോറിയില്‍ ചേര്‍ന്ന് മലയാളം പഠിച്ചത് നാട്ടുകാര്‍ ഇപ്പോഴും ഓര്‍ക്കുന്നു.
വിദേശികളുടെ വരവിന് ശേഷമാണ് സുധാമണി മാതാ അമൃതാനന്ദമയിയായി മാറിയത്. നില്‍ റോസ്‌നല്‍ എന്ന നീലകണ്ഠനാണ് പണമിറക്കി പണം പിടിക്കുക എന്ന ലക്ഷ്യത്തോടെ എയര്‍കണ്ടീഷന്‍ ചെയ്ത ഇരുനില കെട്ടിടം ആദ്യമായി പണിയിച്ചത്. പറയക്കടവില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകളെ കൂടാതെ മറ്റ് പ്രദേശങ്ങളില്‍ നിന്ന് ആള്‍ക്കാര്‍ വരാന്‍ തുടങ്ങിയതും വിദേശികളുടെ സാന്നിധ്യത്തെ തുടര്‍ന്നാണ്.
വിദേശികള്‍ വരെ വിശ്വസിക്കുന്ന, ശിഷ്യാരാവുന്ന അത്ഭുതസിദ്ധിയുള്ള അമ്മ, ഇതായിരുന്നു അമൃതാനന്ദമയിയുടെ ട്രേഡ്‌സീക്രട്ട്. എല്ലാ ദിവസവും ഭജന, വരുന്നവരെ ആനന്ദിപ്പിക്കുന്ന രീതിയില്‍ കെട്ടിപ്പിടുത്തം തുടങ്ങിയവ നില്‍ റോസ്‌നല്‍ എന്ന നീലകണ്ഠന്റെ നിര്‍ദേശാനുസരണം പരിഷ്‌കരിച്ചു. അമൃതാനന്ദമയിയുമായി സ്വകാര്യസന്ദര്‍ശനത്തിന് അവസരം ലഭിക്കുന്നവര്‍ വീണ്ടും വീണ്ടും സന്ദര്‍ശനത്തിന് തയ്യാറായി.
ആ സമയത്ത് കൂടുതല്‍ വിദേശികളും ഹിപ്പിസ്റ്റെലിലുള്ള ചെറുപ്പക്കാരും വിശ്വാസികളെന്ന ഭാവേന ആശ്രമത്തില്‍ തമ്പടിക്കാന്‍ തുടങ്ങി. ചിലരെ ആത്മീയതതാ വ്യഭിചാര ശാലപോലെ തോന്നിച്ച ആശ്രമത്തില്‍ നിന്നും മോചിപ്പിക്കാന്‍ വീട്ടുകാര്‍ വളരെ ബുദ്ധിമുട്ടി. കൊങ്കിണി സമുദായത്തിലുള്ള ചില യുവാക്കള്‍ ആ സമയത്ത് മഠത്തില്‍ സ്ഥിര താമസമാക്കിയിരുന്നതും അവസാനം പോലീസ് ഇടപെട്ടാണ് Amma young | Mata amritanandamayi, Divine mother, Kriya yogaഅവരില്‍ ചിലരെ ആശ്രമത്തില്‍ നിന്നും രക്ഷിച്ചെടുത്തത് എന്നതും ഇപ്പോഴും നാട്ടുകാര്‍ ഓര്‍മിക്കുന്നു.
വിശുദ്ധ നരകത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച ഗെയില്‍ ട്രെഡ്വേല്‍ എന്ന ഗായത്രിക്ക് അമൃതാനന്ദമയിയെ കുറിച്ച് എല്ലാം അറിയാം. അവരുടെ എല്ലാ ദൗര്‍ബല്യങ്ങളും. അവര്‍ക്കറിയാവുന്ന എല്ലാ കാര്യങ്ങളും ഇപ്പോള്‍ പ്രസിദ്ധീകൃതമായ പുസ്‌കത്തിലില്ല. അവരുടെ മനസില്‍ അടക്കിവെച്ചിരിക്കുന്നതിന്റെ ഒരു ശതമാനം മാത്രമാണ് പുറത്തുവന്നിട്ടുള്ളത്. അത് അമൃതാനന്ദമയിക്ക് നേരെയുള്ള കുന്തമല്ല. അമൃതസ്വരൂപാനന്ദ എന്ന ബാലുസ്വാമിക്ക് എതിരെയുള്ള ഒരു ചക്രായുധ പ്രയോഗമാണ്.
ഗായത്രി എന്ന ഗെയില്‍ ട്രെഡ്വേല്‍നെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ചിലപ്പോള്‍ ചില കൊതപാതകങ്ങളുടെയടക്കം രഹസ്യങ്ങള്‍ പുറത്ത് വന്നേക്കാം. അമൃതാനന്ദമയിയുടെ ആത്മീയ അധോലോക സാമ്രാജ്യത്തിലെ ഇരുട്ടറകളില്‍ പിടഞ്ഞുവീണ മനുഷ്യരുടെ ആത്മാവുകള്‍ ഗായത്രി എന്ന ഗെയില്‍ ട്രെഡ്വല്‍ പറഞ്ഞ വിശുദ്ധ നഗരത്തില്‍ കറങ്ങി നടപ്പുണ്ട്.

“കൂട്ടിക്കൊടുപ്പും ബലാത്സംഗവും വ്യഭിചാരവും കള്ളക്കടത്തും കൊള്ളയടിയും കൊല്ലും കൊലയുമൊക്കെയായി അധോലോക നായികയെപോലെ സുധാമണി ഒരുപാടങ്ങ് വളർന്നു. ചെയ്തുകൂട്ടുന്ന ‘വിശുദ്ധ’ പാപങ്ങളെകണ്ടില്ലെന്ന് നടിക്കാൻ മിണ്ടാതെയിരിക്കാൻ നോട്ടുകെട്ടുകൾ വാരിയെറിഞ്ഞ് മാധ്യമങ്ങളെ കൂട്ടു പിടിക്കുന്ന മന്ദബുദ്ധികളായ പൊട്ടന്മാർ അമ്മയെന്ന് പേരിട്ട് വിളിക്കുന്ന സുധാമണിയെ മാധ്യമ സിൻഡിക്കേറ്റുകൾക്ക് ഭയമായിരിക്കും.പക്ഷെ ഈ നാട്ടിലെ പുരോഗമനവാദികൾക്കു അതില്ല. തെറ്റ് കണ്ടാൽ പറയും പ്രതികരിക്കും അതിപ്പൊ പള്ളീലച്ചനായാലും ശരി പടച്ചോനായാലും ശരി.

Advertisements