അരുൺ സോൾ
വിപിൻദാസ് എന്ന സംവിധായകൻ നമ്മളെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു .ഇത് കാണേണ്ട പൂരം തന്നെയാണ് ചിരിച്ച് ചിരിച്ച് വയറുവേദന എടുക്കുന്നു. ഈയടുത്തകാലത്ത് മനസ്സ് നിറച്ച സിനിമ. എന്തു മനോഹരമായി ,എന്ത് കിടിലമായി മനുഷ്യൻറെ മനസ്സിലെ പൊളിറ്റിക്സ് പറഞ്ഞിരിക്കുന്നു. ഇതിലെ പല കഥാപാത്രങ്ങളും നമ്മളാണെന്ന് തോന്നുന്നു, സ്വാഭാവികം. വളരെ ഡീറ്റെയിൽ ആയിട്ട് മേക്ക് ചെയ്ത സിനിമയാണിത് . അതിന് സംവിധായകനും അണിയറ പ്രവർത്തകർക്കും എൻറെ ഒരു സല്യൂട്ട്.
അങ്കിത് മേനോൻ നിങ്ങൾ ഈ സിനിമ വേറൊരു മൂഡിലേക്ക് കൊണ്ടുപോയി. നിങ്ങളുടെ മ്യൂസിക് ആണ് ഇതിൻറെ പുതുമ. മ്യൂസിക്കിൽ ഓരോ വേരിയേഷൻസ് വേറെ ഫീൽ തരുന്നു. ബാബുല് നിങ്ങളുടെ ക്യാമറ നേരിട്ടൊരു സംഭവം കാണുന്നതുപോലെ തോന്നി. നിങ്ങളുടെ ആ ഹാൻഡ് മെയ്ഡ് ഷോട്ട് ഒക്കെ എന്ത് രസം. ഒരു ക്യാമറമാനായി ഞാൻ പോലും സിനിമ തുടങ്ങി നിമിഷങ്ങൾക്കുള്ളിൽ കൊല്ലത്ത് എത്തിയത് പോലെ തോന്നി. എന്ത് രസമായിട്ടാണ് എന്ത് ടൈമിങ്ങിൽ ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. എനിക്ക് തോന്നുന്നത് 250 സീനെങ്കിലും ഉണ്ട്. ഇത്രയും സീനുള്ള ഒരു സിനിമയും ഈ അടുത്തകാലത്ത് ആദ്യമാണ് കാണുന്നത്.
പിന്നെ അഭിനേതാക്കൾ- ബേസൽ നിങ്ങളെന്തു മനുഷ്യനാ ഞാനൊന്നും പറയുന്നില്ല.പുതിയ തലമുറയുടെ നടന്മാരിൽ ഒട്ടും അഭിനയിക്കാൻ അറിഞ്ഞുകൂടാത്ത നടൻ എന്ന് വേണമെങ്കിൽ പറയാം. എന്തൊരു റിയാലിറ്റി. ദർശന…വേറെ ലെവൽ. എനിക്ക് എൻറെ സ്കൂൾ കാലം തൊട്ട് ഈ അടുത്തകാലത്തുള്ള സ്ത്രീ സുഹൃത്തുക്കളെ ഓർമ്മ വന്നു , അത്രയ്ക്ക് ബോൾഡ് ആയ കഥാപാത്രം കനകമ്മ .ഈ അമ്മയെക്കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല ഇനി കാണാൻ കിടക്കുന്നതേയുള്ളൂ നമ്മുടെ ഭാവി കെപിഎസി ലളിത. കലാവേദി ബിജു എന്ത് രസായിട്ട് നിങ്ങളാ ക്യാരക്ടർ ചെയ്തു അഭിമാനം. അസീസ് നെടുമങ്ങാട്. അസീസ് നിങ്ങൾ ഇതുവരെ ചെയ്ത ഏറ്റവും നല്ല കഥാപാത്രം. രൂപത്തിലും ഭാവത്തിലും സംഭാഷണത്തിലും എന്ന് വേണ്ട എല്ലാത്തിലും ഒരു മയ്യനാട് അനി അണ്ണൻ
ആനന്ദ് മന്മഥൻ കേരളത്തിലെ സഹോദരിമാരുള്ള സഹോദരന്മാർക്കുള്ള ഡെഡിക്കേഷൻ ആണ് നിൻറെ കഥാപാത്രം. പെർഫെക്റ്റ് റിയലിസ്റ്റിക്.നോബി മാർക്കോസ് -രണ്ട് സീനിൽ വന്നു ചിരിയുടെ മുകളങ്ങൾ തന്നു . അതുപോലെ മഞ്ജു ചേച്ചി, സിനിമയുടെ ക്ലൈമാക്സ് സീനുകളിൽ മഞ്ജു ചേച്ചിയെ അത് വേറെ തലത്തിൽ കൊണ്ടുപോയി.പിന്നെ നമ്മുടെ രാജേഷിന്റെ കൂട്ടുകാരായിട്ടുള്ള എല്ലാവരും തകർത്തു. ബെയ്സലിന്റെ അനിയത്തി ആയിട്ടാണ് വന്ന കുട്ടി തകർത്തു പിന്നെ ചങ്കു കൂട്ടുകാരായ എല്ലാവരും പൊളിച്ചു. നമ്മുടെ കോ സ്ക്രിപ്റ്റ് റൈറ്റർ. നിങ്ങൾ ഇത് വേറെ ലെവൽ ആക്കി
കൊല്ലം ജില്ലയുടെ ജീവനും തുടുപ്പും ഈ സിനിമയിൽ അങ്ങോളമിങ്ങോളം ഉണ്ട്.പിന്നെ ഞാനുമുണ്ട് ഒരു വേഷത്തിൽ മനസ്സ് നിറഞ്ഞ കണ്ട ഒരു കൊച്ചു ചിത്രം. മിസ്റ്റർ വിപിൻദാസ് നിങ്ങൾ മലയാള സിനിമയുടെ നോട്ട പുലിയാണ് ഇനി .നിങ്ങളുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു.
**