ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ചുകൊണ്ട് പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് ആര്യ ബാബു. മഹാറാണി എന്ന തമിഴ് സീരിയലിലാണ് ആര്യ ആദ്യമായി അഭിനയിക്കുന്നത്. അതിന് ശേഷം ആര്യ മലയാളത്തിൽ സ്ത്രീധനം എന്ന സീരിയലിലൂടെ സുപരിചിതയായ മാറി. പിന്നീട് ഏഷ്യാനെറ്റിൽ കോമഡി പ്രോഗ്രാം ആയിരുന്നു ബഡായ് ബംഗ്ലാവിലേക്ക് ആര്യ എത്തുകയും ചെയ്തു.അതിൽ മുകേഷിനും രമേശ് പിഷാരഡിക്കും കോമഡി കൗണ്ടറുകൾ പറഞ്ഞ് കട്ടയ്ക്ക് പിടിച്ചുനിന്ന ആര്യയ്ക്ക് അതിൽ വന്ന ശേഷം ഒരുപാട് ആരാധകരെയും ലഭിച്ചു. പിന്നീട് ആര്യ ബഡായ് എന്നാണ് താരം അറിയപ്പെട്ടിരുന്നത് തന്നെ. അതിൽ തിളങ്ങിയ ശേഷമാണ് ആര്യയ്ക്ക് സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. കുഞ്ഞിരാമായണം എന്ന സിനിമയാണ് അവിടെ സ്ഥാനം നേടി കൊടുത്തത്.

ഏഷ്യാനെറ്റിലെ തന്നെ ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയ ആര്യ അവിടെയും മലയാളികളുടെ ഹൃദയം കവർന്നു. ഹണി ബീ 2, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, ഉറിയടി, മേപ്പാടിയാൻ തുടങ്ങിയ സിനിമകളിൽ ആര്യ അഭിനയിച്ചിട്ടുണ്ട്. ധാരാളം ടെലിവിഷൻ ഷോകളിൽ അവതാരകയായും ആര്യ തിളങ്ങിയിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് ധാരാളം സ്റ്റേജ് ഷോകളിലും ആര്യ പങ്കെടുക്കാറുണ്ട്.ഇപ്പോഴിതാ ഓസ്‌ട്രേലിയയിലെ സ്റ്റീവ്’സ് ഓസ്‌ട്രേലിയൻ സൂവിൽ നിന്നുള്ള ഒരു മനോഹരമായ വീഡിയോ ആര്യ പങ്കുവച്ചിരിക്കുകയാണ്. തന്റെ ചെറുപ്പത്തിൽ അനിമൽ പ്ലാന്റിൽ സ്റ്റീവിന്റെ പ്രോഗ്രാം അച്ഛൻ സ്ഥിരമായി കാണിക്കാറുണ്ടായിരുന്നുവെന്നും അത് വഴി താൻ സ്റ്റീവിന്റെ കടുത്ത ആരാധിക ആയെന്നും വീഡിയോടൊപ്പം ആര്യ കുറിച്ചു. രമേശ് പിഷാരടി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവരെയും വീഡിയോയിൽ കാണാൻ സാധിക്കും. ഏതേലും ഷൂട്ടിങ്ങിനോ പോയതാണോ പ്രോഗ്രാമിന് പോയതാണോ ട്രിപ്പ് പോയതാണോ എന്ന് വ്യക്തമല്ല.

 

View this post on Instagram

 

A post shared by Mallu Actress (@kerala_girlz)

Leave a Reply
You May Also Like

ആപ്പിളിന്റെ പല ബ്രാൻഡുകളുടെയും പേരിന്റെ ഭാഗമായുള്ള ‘ഐ’ എന്തിനെ സൂചിപ്പിക്കുന്നു ?

ആപ്പിളിന്റെ പല ബ്രാൻഡുകളുടെയും പേരിന്റെ ഭാഗമായുള്ള ഐ എന്തിനെ സൂചിപ്പിക്കുന്നു ? അറിവ് തേടുന്ന പാവം…

‘രജനി’ പ്രദർശനത്തിന്

‘രജനി’ പ്രദർശനത്തിന്. കാളിദാസ് ജയറാം, സൈജു കുറുപ്പ്, നമിത പ്രമോദ്, റീബ മോണിക്ക എന്നിവരെ പ്രധാന…

പെപ്പെ നായകനാകുന്ന ചിത്രത്തിനായി 100 അടിയുള്ള ബോട്ടിൻ്റെ വമ്പൻ സെറ്റിട്ട് വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്; ചിത്രം ഓണം റിലീസായി തീയറ്ററുകളിൽ എത്തും

പെപ്പെ നായകനാകുന്ന ചിത്രത്തിനായി 100 അടിയുള്ള ബോട്ടിൻ്റെ വമ്പൻ സെറ്റിട്ട് വീക്കെൻഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സ്; ചിത്രം ഓണം…

സ്ത്രീകളിലെ രതിമൂര്‍ച്ഛയും രഹസ്യങ്ങളും

സ്ത്രീകളിലെ രതിമൂര്‍ച്ഛയും രഹസ്യങ്ങളും സ്ത്രീകളിലെ രതിമൂര്‍ച്ഛ’ എന്നും ഗവേഷകര്‍ക്ക് ഇഷ്ടവിഷയമാണ്. എന്നും എപ്പോഴും പഠനങ്ങള്‍ നടക്കുന്ന…