Connect with us

സൂപ്പർസ്റ്റാർ എന്ന് ആണുങ്ങളെ മാത്രം വിളിക്കാവൂ എന്നുണ്ടോ ?

അഭിനയം മാത്രം നോക്കിയാണ് സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കുന്നതെന്ന ലോജിക് സ്ത്രീകൾക്ക് മാത്രം എങ്ങനെ ബാധകമാകുന്നു എന്ന് എത്ര ആലോചിച്ചിട്ടും അങ്ങോട്ട് മനസിലാകുന്നില്ല

 12 total views

Published

on

Arya V G

അഭിനയം മാത്രം നോക്കിയാണ് സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കുന്നതെന്ന ലോജിക് സ്ത്രീകൾക്ക് മാത്രം എങ്ങനെ ബാധകമാകുന്നു എന്ന് എത്ര ആലോചിച്ചിട്ടും അങ്ങോട്ട് മനസിലാകുന്നില്ല. ഇവിടെ സൂപ്പർസ്റ്റാർ പദവി ഇല്ലാത്ത നമ്മെ അഭിനയിച്ചു വിസ്മയിപ്പിച്ച എത്രയോ നടൻമാർ ഉണ്ട്.. അവരുടെ കാര്യത്തിൽ ഈ താരതമ്യം കാണാനുമില്ല..

സ്ത്രീകളുടെ കാര്യം പറയുമ്പോൾ മാത്രം ഇവർ അല്ലല്ലോ മറ്റേ നടിയല്ലേ അതിന് അർഹ മുതലായ വാദങ്ങൾ ഉയരുന്നു. എന്നാൽ ഏത് അഭിനയതാവിനേയും ആ തലത്തിലേക്ക് ഉയർത്തുന്നത് നമ്മൾ പ്രേക്ഷകരാണ്.. എന്നാൽ ഈ പറയുന്നവർ പോലും അവരെ സൂപ്പർസ്റ്റാർ എന്ന് വിളിച്ചു കാണാറുമില്ല.. അപ്പോൾ പ്രശ്നം ഇത്രയേയുള്ളൂ.. വെറുതെ ചൊറിയുക.. അതിൽ ആനന്ദം കണ്ടെത്തുക..

May be an image of 19 people, people standing and textമലയാളത്തിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ ഒരുപാട് നടിമാരുണ്ട്. ചില കഥാപാത്രങ്ങൾ മറ്റൊരാളെ വച്ചു സങ്കൽപ്പിക്കാൻ പോലും പറ്റാത്ത വിധം അഭിനയിച്ചു ഫലിപ്പിച്ചവർ. പക്ഷേ സൂപ്പർസ്റ്റാർ എന്ന് എല്ലാവരെയും നമ്മൾ വിളിച്ചില്ല.. അത്‌ വിളിക്കാത്തത് കൊണ്ട് അവരുടെ അഭിനയം താഴെയാണ് എന്നതിന് അർത്ഥവുമില്ല.

പലയിടത്തും ഈ വിഷയവുമായി ബന്ധപെട്ടു ഏറ്റവും ഉയർന്നുകേൾക്കുന്ന പേരാണ് ഉർവശിയുടേത്.. അനായാസേനയുള്ള അഭിനയ മുഹൂർത്തങ്ങൾ കൊണ്ട് എന്നെയും അതിശയിപ്പിച്ചിട്ടുള്ള നടിയാണ് ഉർവശി. നായികയായി അഭിനയിച്ച സമയത്തും ഇന്ന് സ്വഭാവ വേഷങ്ങളിലും അവർ എല്ലാത്തിലും തനതായ ശൈലിയിൽ തിളങ്ങുന്നു.

മറ്റൊരാളെ സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതിന് മുൻപ് ഉർവശിയെ സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ ആരും വെമ്പൽകൊണ്ട് കണ്ടില്ല. ആരും അത്‌ വിഷയവും ആക്കിയില്ല. ഇപ്പോൾ മഞ്ജു വാര്യറെ വിളിക്കുമ്പോൾ മാത്രം ഉർവശിയുടെ പേര് ഉയരുന്നു.. ആരും ആരുടെയും സ്ഥാനം തട്ടിയെടുത്തത് അല്ലല്ലോ.. സൂപ്പർ സ്റ്റാർ ഒന്നേ പാടുള്ളു എന്നുമില്ല..

ഒന്ന് കൂടി ഈയവസരത്തിൽ പറയാതെ വയ്യ.. ‘ലേഡി സൂപ്പർസ്റ്റാർ’ എന്ന് വിളിക്കുന്നതിലെ ലോജിക് എന്താണ്.. ‘സൂപ്പർസ്റ്റാർ’ എന്ന് വിളിക്കുന്നതിൽ നിന്ന് എന്തിനാണ് ഒരു ഏച്ചുകെട്ടൽ. ഇവിടെ സൂപ്പർസ്റ്റാർ എന്ന് ആണുങ്ങളെ മാത്രം വിളിക്കാവൂ എന്നുണ്ടോ.. അല്ലെങ്കിൽ ജൻഡർ ക്യാറ്റഗറൈസ് ചെയ്യാൻ ആണെങ്കിൽ നമ്മൾ ‘male superstar’ എന്നല്ലല്ലോ ആണുങ്ങളെ വിളിക്കാറ്.. നടിയെ നടിയെന്ന് വിളിക്കുന്നതിന്, പെണ്ണിനെ പെണ്ണെന്നു വിളിക്കുന്നതിന് എന്താ കുഴപ്പം ലോജിക്കുമായി വരല്ലേ.. ഇത്‌ ലതല്ല.. ആ ലോജിക് ആണെങ്കിൽ ആണിനെ ആണെന്നും എടുത്തു തന്നെ വിളിക്കണം..

 13 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment9 hours ago

നിങ്ങളിൽ സംശയരോഗികൾ ഉണ്ടെങ്കിൽ നിശ്ചയമായും ഈ ‘രഥ’ത്തിൽ ഒന്ന് കയറണം

Entertainment15 hours ago

ഒരു കപ്യാരിൽ നിന്നും ‘അവറാൻ’ പ്രതികാരദാഹി ആയതെങ്ങനെ ?

Entertainment19 hours ago

ജിതേഷ് കക്കിടിപ്പുറത്തിന്റെ ‘പാലോം പാലോം നല്ല നടപ്പാലം’, വിനോദ് കോവൂരിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം

Entertainment1 day ago

ഫയൽ ജീവിതം, കേരളത്തിലെ ഉദ്യോഗാർത്ഥികളുടെ ദുരിതപർവ്വം

Entertainment1 day ago

‘ദി വീൽ ‘ ശക്തവും വ്യക്തവുമായ അവബോധം

Entertainment2 days ago

കഥയിലെ നായകന് സമയച്ചുറ്റിൽ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമോ ?

Entertainment2 days ago

ആസ്വാദകരെ പിടിച്ചിരുത്തുന്ന കുരുതിമലയും മഞ്ഞുതുള്ളികളുടെ മരണവും

Entertainment3 days ago

റോളിംഗ് ലൈഫ് , അഹങ്കാരത്തിൽ നിന്നും വിധേയത്വത്തിലേക്കും…തിരിച്ചും

Entertainment3 days ago

കുരുതി മനസിനെ അസ്വസ്ഥമാക്കുന്നു, അവിടെ സിനിമ വിജയിക്കുന്നു

Entertainment4 days ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment4 days ago

മൈതാനം, മൈതാനങ്ങളുടെ തന്നെ കഥയാണ്

Entertainment5 days ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Humour1 month ago

നെ­ടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ രോഗിയെ കണ്ടു സിമ്പതി, കാര്യമറിഞ്ഞപ്പോൾ എയർപോർട്ട് മുഴുവൻ പൊട്ടിച്ചിരി

1 month ago

സ്വന്തം മുടി പോലും മര്യാദക്ക് സ്റ്റൈൽ ചെയ്യാൻ പഠിക്കാത്ത ഒരാളോട് അഭിനയം നന്നാക്കാൻ പറയേണ്ട ആവശ്യം ഇല്ലല്ലോ

2 months ago

സ്പാനിഷ് മസാല സിനിമ കാരണമാണ് നൗഷാദ് എന്ന വലിയ മനുഷ്യന്റെ താളം തെറ്റിയത്

1 month ago

അധ്യാപകനായിരുന്നപ്പോൾ നാട്ടിലൂടെ നടക്കുമ്പോൾ ആളുകൾ എണീറ്റുനിൽക്കുമായിരുന്നു, നടനായതോടെ അത് നിന്നു

INFORMATION4 weeks ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

1 month ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

1 month ago

ഇങ്ങനെയുള്ള മക്കൾ ഉള്ളപ്പോൾ എഴുപതാം വയസ്സിലും ആ അച്ഛൻ അദ്ധ്വാനിക്കാതെ എന്ത് ചെയ്യും ?

Movie Reviews3 weeks ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

3 weeks ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

Featured3 weeks ago

“പാട്രിയാർക്കി എന്നത് ഒരു വാക്കല്ല, അതൊരു ഹാബിറ്റ് ആണ്” , ആർ ജെ ഷാൻ ബൂലോകം ടീവിയോട് സംസാരിക്കുന്നു

Interviews3 weeks ago

ചിരി മറന്ന കാലത്ത് ചിരിയുടെ കമ്പക്കെട്ടുമായി ഒരു കൂട്ടായ്മ

Advertisement