കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത് ? ഈ ചോദ്യം എല്ലാവർക്കും പരിചിതമായിരിക്കും, ഉത്തരം ഇതാണ്

0
90

Aryan Ajith

🙏പലരും ചോദിക്കാറുണ്ട്, 🙆‍♂️ കോഴിയാണോ കോഴിമുട്ടയാണോ ആദ്യം ഉണ്ടായത്?🤔… ഈ ചോദ്യം എല്ലാവർക്കും പരിചിതമായിരിക്കും…ഉത്തരം ഇതാണ്… ‘ഒരു കോഴികുഞ്ഞ്, ഒരു മുട്ട വിരിഞ്ഞാണ് ഉണ്ടാകുന്നത്😇… പക്ഷെ കോഴികൾ, ഒരു ജീവി വർഗം എന്ന നിലയിൽ….പരിണമിച്ച് ഉണ്ടായവയാണ് 😇.

🌏മുൻപ് ഉണ്ടായിരുന്ന, നിലനിന്നിരുന്ന … മുട്ടയിട്ട് പ്രത്യുത്പാദനം നടത്തിയിരുന്ന, ഒരു പക്ഷിസമാന വർഗ്ഗത്തിൽ നിന്നും… തലമുറകളിലൂടെ, ജനിതക ഘടനയിൽ ഉണ്ടായ ചെറിയ ചെറിയ അനുകൂല മാറ്റങ്ങൾ …അത്, ആ ജീവിയുടെ ശാരീരിക ഘടനയിൽ മാറ്റം വരുത്തുമ്പോൾ ആണ്, അതൊരു പുതിയ ജീവി വർഗം ആകുന്നത്. (കോഴിക്ക് മുൻപുണ്ടായിരുന്ന… പക്ഷി സമാനമായ ഒരു ജീവിവർഗ്ഗത്തിൽ നിന്നും പരിണമിച്ചാണ് കോഴികൾ ഉണ്ടായത് 🙏).

🌻മുട്ടയിടൽ… പ്രസവം… തുടങ്ങിയവ, ജന്തുക്കളിലെ… പ്രത്യുത്പാദന മാർഗങ്ങൾ മാത്രമാണ്. കോഴിമുട്ട വിരിഞ്ഞു മറ്റൊരു കോഴിക്കുഞ്ഞു മാത്രമേ ഉണ്ടാവൂ. പക്ഷെ ഭൂമിയിൽ കോഴി എന്ന ജന്തു വർഗം ഉണ്ടായത് പരിണാമത്തിലൂടെയാണ്. ഭൂമിയിൽ ആദ്യമായി പെട്ടന്ന് ഒരു ദിവസം ഒരു കോഴിമുട്ടയോ കോഴിയോ പ്രത്യക്ഷപ്പെട്ടതല്ല😇.

😇പരിണാമം. ഉദാ: നിങ്ങൾ ഒരു ഫോട്ടോസ്റ്റാറ്റ് മെഷിനിൽ, നല്ല തെളിച്ചമുള്ള ഒരു ചിത്രം 100 കോപ്പികൾ എടുത്താൽ, ആദ്യത്തെ ചിത്രവും 100ആം ചിത്രവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ കാണില്ലേ?. ഒരുപക്ഷെ ആദ്യത്തെ ഫോട്ടോ തന്നെയാണോ ഇതെന്ന് സംശയം പോലും ഉണ്ടാകും.😇 (ആദ്യ ഫോട്ടോയിൽ നിന്നും ഒരു കോപ്പി. ആ കോപ്പിയിൽ നിന്നും അടുത്ത കോപ്പി. 3ആമത്തെ കോപ്പിയിൽ നിന്നും 4. നാലാമത്തെ കോപ്പിയിൽ നിന്നും 5. ഇങ്ങനെ…. )😊. ആദ്യ കോപ്പിയിൽ നിന്നും അവസാന കോപ്പിയിലേക്ക് ഉള്ള മാറ്റത്തെയാണ്… പരിണാമം… എന്ന് പറയുന്നത്.🙏 മുട്ടയിടൽ.. പ്രസവം… തുടങ്ങിയവ, ഓരോ കോപ്പിയും എടുക്കുന്ന പ്രക്രിയകൾ (കോപ്പിയെടുക്കൽ ) മാത്രമാണ്.

😇ഫോട്ടോസ്റ്റാറ്റ് കഥ ഒരു ഉദാഹരണം പറഞ്ഞതാണ്. മഷി തീരില്ലേ… മെഷീൻ പ്രവർത്തിപ്പിക്കുന്നത് ആരാണ്, തുടങ്ങിയ ചോദ്യങ്ങൾ നിരോധിച്ചിരിക്കുന്നു. ചില വിഷയങ്ങൾ പറയാൻ ഇത്തരം ചില ഉദാഹരണങ്ങൾ ആവശ്യമാണ്. ഉദാഹരണങ്ങളെ ഉദാഹരണങ്ങൾ ആയി എടുക്കുക 😇.

😇(ഉദാ 🙂, ഒരു കോഴി മുട്ടയിട്ട് കോഴിക്കുഞ്ഞു ഉണ്ടാകുന്നു. അതിനെ പ്രത്യുത്പാദനം എന്ന് പറയുന്നു. അതിലൂടെ തലമുറകൾ സൃഷ്ടിക്കപ്പെടുന്നു. അപ്രകാരം ലക്ഷക്കണക്കിന് തലമുറകൾക്കു ശേഷം ഉണ്ടാവുന്ന ഒരു കോഴിയും (? ) ആദ്യത്തെ കോഴിയും തമ്മിൽ ശാരീരിക ഘടനയിൽ വെത്യാസം ഉണ്ടായിരിക്കും എന്നതാണ് പരിണാമ സിദ്ധാന്തം🙏. കാരണം ആദ്യ കോഴി ജീവിച്ചരുന്ന, ഭൗതിക, പ്രകൃതി സാഹചര്യങ്ങൾ ആയിരിക്കില്ല ലക്ഷക്കണക്കിന് തലമുറകൾക്കു ശേഷം ഉണ്ടായിരിക്കുന്നത്. പ്രകൃതിക്കു മാറ്റം വരാം, അല്ലെങ്കിൽ ആജീവികൾ മറ്റൊരു ജീവിത സാഹചര്യത്തിലേക്ക് മാറ്റപ്പെടാം. ഈ മാറ്റം ആ ജീവി വർഗ്ഗത്തിന്റെ… ജീവിതരീതികളിൽ, ശരീരത്തിൽ, ജനിതകഘടനയിൽ ഒക്കെ മാറ്റം വരുത്തും. അതുവഴി ആദ്യത്തെ കോഴിയിൽ നിന്നും തികച്ചും വെത്യസ്തമായ ഒരു ജീവി ആയിരിക്കും… ലക്ഷക്കണക്കിന് തലമുറകൾക്ക് ശേഷം ഉണ്ടാവുക😇.

🌏 (ഇവിടെ ), നിലനിന്നിരുന്ന ഒരു പക്ഷിവർഗ്ഗത്തിൽ നിന്ന് ആരംഭിച്ച്, ചെറിയ ചെറിയ മാറ്റങ്ങൾ അടുത്ത തലമുറകളിലേക്ക് പകർന്ന്, ജനിതക ഘടനയിൽ മാറ്റം ഉണ്ടായി… പിന്നീട് അത് മറ്റൊരു ജീവിവർഗം ആയിത്തീരുന്നു(അത് കോഴിയാകാം, താറാവാകാം) . പരിണാമം!!!🙏. അത്തരം ജനിതക മാറ്റങ്ങൾ അനുകൂലവും, അടുത്ത തലമുറയിലേക്ക്(കുഞ്ഞുങ്ങൾ)കൈമാറ്റംചെയ്യപ്പെടുകയും, അത് നിലനിൽക്കുകയും ചെയ്യപ്പെടുമ്പോൾ ആണ് പരിണാമം, അഥവാ മാറ്റം സംഭവിച്ചു എന്ന് പറയുന്നത്😇. ഇത്തരം മാറ്റങ്ങൾ, ആ ജീവിവർഗ്ഗത്തിന് അനുകൂലമല്ലെങ്കിൽ, അവ നശിച്ചുപോകുകയോ, വളരെ പരിമിതമായ ജീവിത സാഹചര്യങ്ങളിലേക്ക് ഒതുങ്ങിപ്പോകുകയോ ചെയ്യും😇.

🌏ഒരു ജീവി വർഗ്ഗത്തിൽ നിന്നും, ശാരീരികവും, ജനിതക ഘടനാപരവും ആയ വ്യത്യാസത്തെ ആണ്… നാം, മറ്റൊരു ജീവി വർഗം എന്ന് പറയുന്നത്. 😇

🤔എന്ത് കൊണ്ട് മനുഷ്യൻ പരിണമിക്കുന്നില്ല?. … മനുഷ്യന്റെ ജനിതക ഘടനയിൽ പെട്ടന്നൊരു മാറ്റം വരിക സാധ്യമല്ല. കാരണം, അതിനെ തടയുന്ന ഒരു മെക്കാനിസം നമ്മുടെ ജീനിൽ ഉണ്ട്.(അതിലേക്ക് കൂടുതൽ കടക്കുന്നില്ല, ഒരുപാട് വിശദീകരണങ്ങൾ ആവശ്യമായി വരും ).

😇പക്ഷെ അതുകൊണ്ട് പരിണാമം സാധ്യമല്ല എന്നല്ല, മറിച്ച്, മനുഷ്യന് അനുകൂലമായ, ഇപ്പോഴുള്ള പ്രകൃതിയിൽ, പരിണാമം വളരെ പതിയെ മാത്രമേ സംഭവിക്കൂ. മാത്രമല്ല, നമുക്ക് തലമുറകൾ ഉണ്ടാകുന്നത് പതിയെ ആണ്. 100വർഷത്തിൽ 3ഓ 4ഓ തലമുറകൾ ആണ് ഉണ്ടാകുന്നത്. അപ്പോൾ മാറ്റങ്ങൾ പ്രത്യക്ഷപെടാൻ കാലം പിടിക്കും. പരിണാമം തലമുറകളിലൂടെയാണ് സംഭവിക്കുന്നത്.

😇നമ്മൾ പരിണമിക്കുന്നുണ്ടോ എന്ന് നമ്മൾക്ക് തിരിച്ചറിയാനും ബുദ്ധിമുട്ട് ഉണ്ട്. കാരണം, മനുഷ്യൻ ഭൂമിയിൽ പ്രത്യക്ഷപ്പെട്ടിട്ട് ഒരുപാട് കാലം ആയിട്ടില്ല. ഏതാനും ലക്ഷം വർഷങ്ങൾക്ക് ശേഷം ഉണ്ടാവുന്ന മനുഷ്യന് (അല്ലെങ്കിൽ അന്ന് നിലനിൽക്കുന്ന മനുഷ്യ സമാനമായ ഒരു ജീവിക്ക് ), മാത്രമേ, ആദിമ മനുഷ്യനിൽ നിന്നും തങ്ങൾക്ക് എന്ത് മാറ്റം വന്നു എന്ന് തിരിച്ചറിയാൻ സാധിക്കൂ.

🌻മാറ്റമില്ലാത്തതായി, മാറ്റം, മാത്രമേയുള്ളൂ എന്ന് പറയാറില്ലേ… കാലവും പ്രകൃതിയും, ഒരു ജീവി വർഗ്ഗത്തിൽ ഉണ്ടാക്കുന്ന മാറ്റത്തെയാണ്… അതുവഴി മറ്റൊരു ജീവി വർഗം ഉണ്ടാകുന്നതിനെയാണ്, പരിണാമം എന്ന് പറയുന്നത്.😇ഒരു വർഗ്ഗം സമ്പൂർണമായി പരിണമിച്ചു മറ്റൊന്നാകാം… അല്ലെങ്കിൽ ഒരു ചെറിയ ഗ്രൂപ്പിൽ മാത്രമായി പരിണാമം സംഭവിക്കാം. അത് എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും സംഭവിക്കാം. മാറ്റങ്ങൾ അനുകൂലമാണോ പ്രതികൂലമാണോ എന്നത് മാത്രമാണ് കാര്യം😇.ഇന്ന് നാം കാണുന്ന എല്ലാ ജന്തു, പക്ഷി, സസ്യ, ജീവി വർഗ്ഗങ്ങളും പരിണാമ പരമ്പരയിലൂടെ ഉരുത്തിരിഞ്ഞുവന്നവയാണ്. 😇 ഇന്ന് പരിണാമം ഒരു സിദ്ധാന്തം അല്ല. സത്യം ആണ്. 😇

🌏ആധുനിക മനുഷ്യൻ ഭൂമിയിൽ പ്രത്യക്ഷപെടുമ്പോൾ, നമുക്കൊപ്പം, പരിണാമ പരമ്പരയിലെ കണ്ണികളായ, മറ്റു പ്രാകൃത മനുഷ്യ വർഗ്ഗങ്ങളും ഉണ്ടായിരുന്നു. Homo hydelbergencis,(ഹൈഡൽബെർഗ് മനുഷ്യൻ ), neandarthalencis,നിയാണ്ടർത്താൽ മനുഷ്യൻ, (denisovan, ഡെനിസോവൻ )…തുടങ്ങി 10ഓളം വർഗ്ഗങ്ങൾ നമ്മോടൊപ്പം ഉണ്ടായിരുന്നു☘️(ചിമ്പാൻസി, ഗോറില്ല, ഉറാങ്ഉട്ടാൻ, തുടങ്ങിയ വാലില്ലാകുരങ്ങന്മാർ അഥവാ apes നെപ്പോലെ)☘️. ഹൈഡൽബെർഗ് മനുഷ്യനിൽ നിന്നും രണ്ട് പരിണാമ ശാഖകൾ ഉണ്ടായി. ആദ്യത്തേത് നിയാണ്ടർത്താൽ മനുഷ്യനും രണ്ടാമത്തേത് നമ്മളും… ഹോമോസാപ്പിയൻസ്🌹😇😀.

🌏എന്നാൽ, 12,000വർഷം മുൻപ് അവസാനിച്ച കഴിഞ്ഞ ഹിമയുഗത്തെ ( ice age) അതിജീവിച്ചത് നമ്മൾ മാത്രമാണ്….💪.കഴിഞ്ഞ ഹിമയുഗം 20,000 വർഷങ്ങൾ ആയിരുന്നു. ഏതാണ്ട് 8,000 വർഷങ്ങൾക്കപ്പുറം നാം വീണ്ടും അടുത്ത ഹിമയുഗത്തിലേക്ക് പ്രവേശിക്കും. ഗ്ലോബൽ വാമിങ് അഥവാ ആഗോളതാപനം അതിലേക്കു വേഗംകൂട്ടും. ഭൗമാന്തരീക്ഷത്തിലെ താപനിലയുടെ വർദ്ധനവ്, ജലസ്രോതസ്സുകളെ വറ്റിക്കും. അവ നീരാവിയായി, മേഘങ്ങളായി, സൂര്യപ്രകാശത്തെ തടയുകയും, അങ്ങനെ ഭൂമിയുടെ ഉപരിതലം മഞ്ഞും ഐസും കൊണ്ട് പൊതിയപ്പെടുകയും ചെയ്യും🙏. അത് മനുഷ്യൻ ഉൾപ്പെടെയുള്ള ജീവിവർഗ്ഗത്തെ എപ്രകാരം ബാധിക്കും എന്ന് പ്രവചിക്കൽ സാധ്യമല്ല.(നമ്മളും നമ്മോടൊപ്പം ഇന്ന് കാണുന്ന എല്ലാ ജീവികളും, സസ്യങ്ങളും, പക്ഷികളും… അങ്ങനെയങ്ങനെയങ്ങനെ). അതുകൊണ്ടാണ് നമ്മൾ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഒക്കെ ഒരു കണ്ണ് വെച്ചിരിക്കുന്നത് 😀 😇.
🌏ജീവിവർഗ്ഗങ്ങളുടെ വികാസ പരിണാമങ്ങളെക്കുറിച്ചു പരാമർശിക്കുമ്പോൾ, അതിനെ എതിർക്കുന്നവർ… -പരിണാമ സിദ്ധാന്തത്തിൽ ഡാർവിൻ അങ്ങനെ പറഞ്ഞു, ഇങ്ങനെ പറഞ്ഞിട്ടുണ്ട് -….. എന്നും പറഞ്ഞു വരും 😄. വെളിവ് ഉണ്ടാകാനായി പറയാം… കമ്പ്യൂട്ടർ കണ്ട് പിടിച്ചത് ചാൾസ് ബാബേജ് ആണ് എന്ന് പറയുന്നത് പോലെയാണത്😇 . നമ്മുടെ കയ്യിൽ ഇരിക്കണ ലാപ്ടോപ് അല്ല ബാബേജ് അപ്പൂപ്പൻ കണ്ടുപിടിച്ചത്. ഇതേ വെത്യാസം ഡാർവിൻ🙏അപ്പൂപ്പനും ഇന്നത്തെ എവൊല്യൂഷനറി ബിയോളജിയും തമ്മിൽ ഉണ്ട്. 🌏ഡാർവിൻ അപ്പൂപ്പൻ പരിണാമകഥ പറഞ്ഞിട്ട് ഒന്നേമുക്കാൽ നൂറ്റാണ്ട് ആകുന്നു. അദ്ദേഹം1859ഇൽ പബ്ലിഷ് ചെയ്ത On the Origin of Species (or, more completely, On the Origin of Species by Means of Natural Selection, or the Preservation of Favoured Races in the Struggle for Life), published on 24 November 1859, എന്ന ഗ്രന്ഥത്തിൽ, തന്റെ നിരീക്ഷണ പഠനങ്ങൾ ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.(ഗവേഷണ പഠനത്തിനുള്ള ) പ്രായോഗിക പരിമിതികൾ അദ്ദേഹം ചൂണ്ടിക്കാട്ടുന്നതിനെ, അടിസ്ഥാനപ്പെടുത്തി, ഡാർവിൻ പറഞ്ഞതൊക്കെ തെറ്റായിരുന്നു, ഡാർവിനു തന്നെ അറിയില്ലായിരുന്നു, എന്ന മട്ടിലുള്ള വ്യാഖ്യാനങ്ങൾ കൊണ്ടുവരുമ്പോൾ അറിയുക, അപ്പൂപ്പൻ പറഞ്ഞിട്ട് പോയതൊക്കെ, പിന്നീട് വന്നവർ പഠിച്ചുറപ്പിച്ചിട്ടുണ്ട്🙏. ഇന്ന് പരിണാമം ഒരു സിദ്ധാന്തം അല്ല. ഒരു സത്യം ആണ്. ഇന്ന്… പരിണാമം നടന്നോ ഇല്ലയോ എന്നൊരു ചോദ്യം ശാസ്ത്ര ലോകത്തിൽ ഇല്ല… ജീവി വർഗങ്ങളിൽ അത് എപ്രകാരം സംഭവിക്കുന്നു, എന്നതിനെക്കുറിച്ചുള്ള ഗവേഷണപഠനം ആണ് നടക്കുന്നത്. അത് ജനറ്റിക്‌സ് എന്ന ശാസ്ത്ര ശാഖയിലും… ജനറ്റിക് എഞ്ചിനീയറിങ്ങിലും എത്തി നിൽക്കുന്നു. 😇. ‘ഇന്നലെ’ -യിൽ നിന്നും, ‘ഇന്ന്’ -നെ വ്യത്യസ്തമാക്കുന്നത് എന്താണ്?. മാറ്റം😇. ആ മാറ്റം ജൈവലോകത്തു എന്ത് വ്യെത്യസ്തത ഉണ്ടാകുന്നു എന്നുള്ള വിശദീകരണമാണ് പരിണാമസിദ്ധാന്തം🙏. ഒറിജിൻ ഓഫ് സ്‌പീഷീസുമായി…. ഉന്താനും തള്ളാനും വരുമ്പോൾ ഒന്നോർക്കുക… കൊറോണക്കാലമാണ്, സാമൂഹ്യ അകലം പാലിക്കുക 😇.
©️®️ Aryan ajith.