മതങ്ങളും ദൈവങ്ങളും പതിനൊന്നു വയസ്സായ കുട്ടിയ്ക്കും കോമഡിയായി

1099

Asafali Srampiakal

കുട്ടികൾ വളരുന്നു.

കഴിഞ്ഞ ദിവസം ബീമാ പള്ളിയ്ക്കാരനായ ഒരു വിശ്വാസി സുഹൃത്ത് വിളിച്ചു,
നീ എവിടെയാണ്, ഞാൻ വീട്ടിൽ ഉണ്ടെന്ന് പറഞ്ഞപ്പോൾ അവൻ വീട്ടിലേയ്ക്ക് വന്നു. കൂടെ അവന്റെ ഭാര്യയുമുണ്ടായിരുന്നു.
കറെ നേരം സംസാരിച്ചിരുന്നു.
കുറെ നേരത്തെ സംസാരത്തിനിടയിൽ അവന്റെ ഭാര്യ എന്നോട് ചോദിച്ചു.
ഹിഷാം അസഫലിയുടെ FB ഫ്രൻണ്ട് ആണൊ?
അറിയില്ല … മൊബൈലിൽ അവന്റെ ID അടിച്ചു ചെക്ക് ചെയ്തു നോക്കി.
എന്നാൽ അവൻ എന്റെ FB friend ആയിരുന്നില്ല.
എന്താ കാര്യം പ്രശ്നം എന്ന് അവസാനം അവർ പറഞ്ഞു.

ഞങ്ങൾ ഹിഷാമിന്റെ സ്ക്കൂളിൽ പോയിട്ടാ വരുന്നത്, ഹെഡ്മാഷ് വിളിപ്പിച്ചതാ…

നീ കാര്യം പറ…
ദൈവം എന്ന ഒന്നില്ല. ചുമ്മാ അളുകൾ പറയുകയാണെന്ന് , ആറാം ക്ലാസുകാരനായ
ഇവൻ ക്ലാസിലെ കൂട്ടുകാരൊട് പറഞ്ഞുവെന്ന്, ആ കൂട്ടുകാരുടെ രക്ഷിതാക്കളുടെ പരാതി പ്രകാരമാണ് ഞങ്ങളെ വിളിപ്പിച്ചത്. അസഫലി യുക്തിവാദം എഴുതുന്നത് അവനെങ്ങാനം വായിച്ചിട്ടാകുമോ ഇവൻ ഇങ്ങിനെ പറയുന്നത് എന്ന് ഒരു സംശയം തോന്നി.
അതാണ് ചോദിച്ചത്.
ഞാൻ പറഞ്ഞു വന്നത്, ഒരു യാഥാസ്തിക ഇസ്ലാമത വിശ്വാസി കുടുംബത്തിലെ 11 വയസ്സായ കുട്ടിയിൽ ഉണ്ടായ ഈ പ്രവൃത്തി
ഒരാളിൽ നിന്നും കിട്ടിയതൊന്നുമല്ല.

മതങ്ങളുടെ നരക സ്വർഗ്ഗ സങ്കല്പങ്ങൾ കേട്ടാൽ എന്നും തമാശയായിട്ടേ എനിയ്ക്കും എന്റെ കുട്ടിക്കാലത്ത് തോന്നിയിരുന്നൊള്ളൂ. ചോറുണ്ടീല്ലെങ്കിൽ കോക്കാച്ചി പിടിയ്ക്കുമെന്ന് പറയുമ്പോൾ ഇന്നത്തെ കൂട്ടികൾക്ക് ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയാണ്. പെങ്ങന്മാരുടെയും അനിയന്മാരുടെ കുട്ടികളെ കളിപ്പിയ്ക്കാൻ വേണ്ടി കുട്ടിയായി അഭിനയിച്ചു കാണിച്ചപ്പോൾ എന്റെ മുഖത്തടിച്ച പോലെയാണ് എന്റെ മരുമകൾ പറഞ്ഞത്. ഈ മാമാശു എന്താ കുട്ടികളെ പോലെ കാണിക്കുന്നത്? ബുദ്ധിയില്ലേ? ആ അഞ്ചു വയസ്സുകാരി അന്നത് പറഞ്ഞത് മുതൽ ഞാൻ നിറുത്തി കുട്ടികളെ കളിയ്പ്പിയ്ക്കാനായി അവരിലൊരളവാൻ ശ്രമിയ്ക്കുന്ന എന്റെ അഭിനയം.

ലോകവും മനുഷ്യനും വളർന്നത് നാം അറിയേണ്ടിയിരിയ്ക്കുന്നു. പുതിയ തലമുറയിലെ നാലുവയസ്സുകാർക്ക് ഇന്ന് കോക്കാച്ചി തവളയും, ഭൂതവും പറഞ്ഞ് ഭക്ഷണം കൊടുക്കേണ്ട രീതികൾ മാറി. ഇന്ന് അതൊന്നും ഏശുകയില്ല. പകരം അവന് വല്ല IPhone 10 വാങ്ങിത്തരാം എന്ന് പറഞ്ഞാൽ ഒരു പക്ഷേ അവൻ അനുസരിക്കുമായിരിയ്ക്കും.
എന്നത് പോലെ ത്തന്നെയാണ് ഒരോ മതങ്ങളുടെ നരക വിവരണങ്ങൾ , സത്യത്തിൽ എന്റെ കുട്ടിക്കാലത്ത് ഭയത്തേക്കാൾ അധികം ഒരു തമാശയായിട്ടെ ഇതൊക്കെ കേട്ടപ്പോൾ എനിക്ക് തോന്നിയിട്ടുള്ളത്.
എന്റെ കുട്ടിക്കാലത്ത് ഞാൻ മുസ്ല്യാരോട് ചോദിച്ചത് മരിച്ചവർ ആരെങ്കിലും തിരിച്ചു വന്നിട്ടുണ്ടോ? അതോ ജീവിച്ചിരിയ്ക്കുന്നവർക്ക് പോയി നോക്കാൻ കഴിഞ്ഞിട്ടുണ്ടോ പിന്നെ എങ്ങിനെ മനസ്സിലായി ഈ നരക പീഡന കഥകൾ, നബി പോയി കണ്ടു, ഖുറാനിൽ പറഞ്ഞിട്ടുണ്ട് എന്നതൊന്നും എനിയ്ക്ക് ശരിയായ വിശ്വാസം തോന്നിയുമില്ല.

തല മറച്ചില്ല എന്ന ഒരു ചെറിയ തെറ്റിന് പോലും വർഷങ്ങൾ തലചോറ് ഉരുകി ഒലിയക്കുന്ന സ്ത്രീകൾ, ഒരു മനുഷ്യന് അവന്റെ ജീവിതത്തിൽ ഉണ്ടാവുന്ന കൊച്ചു കൊച്ചു തെറ്റുകൾക്ക് പോലും 50,000 കൊല്ലം അല്ലെങ്കിൽ അതിൽ കൂടുതലും. മുസ്ലീമല്ലെങ്കിൽ പിന്നെ നിത്യമായി തീയിൽ ഇട്ടു ചുട്ടെരിയ്ക്കുന്നു, ദയയും കരുണയും കൊണ്ട് ഇരിയ്ക്ക പൊറുതി മുട്ടിയ ദൈവം. തെറ്റുകൾ പോകട്ടേ ഈ കാണുന്ന കോടാനുകോടി സൂര്യന്മാരെയും ഗാലക്സിയെയും സൃഷ്ടിച്ച ദൈവത്തിന് പൊടിയിൽ പൊടിയായ മനുഷ്യന്റെ പുകഴ്ത്തലുകൾ കേൾക്കണമെന്ന് പറയുന്നത് തന്നെ തമാശയല്ലേ?
സത്യത്തിൽ ഇത്തരം വിശ്വാസങ്ങൾ ചെയ്യുന്നവരല്ലേ ദൈവം എന്ന സങ്കല്പത്തേ ഏറ്റവും മോശമായി ചിത്രീകരിക്കുന്നത്.
തന്റെ പ്രജകളുടെ കീ ജെയ് വിളികൾ പോലും ആഗ്രഹിക്കാതെ നല്ലത് ചെയ്യുന്ന എത്രയോ നല്ലവരായ രാഷ്ട്രീയക്കാരുണ്ട് ഈ ലോകത്ത് – അത്തരം ഒരു രാഷ്ട്രീയക്കാരന്റെ നന്മ പോലും ദൈവത്തിന് കല്പിയ്ക്കാത്ത നിങ്ങൾക്ക് എന്ത് ദൈവ സ്നേഹമാണു ഉള്ളത്.
അല്ലെങ്കിൽ ത്തന്നെ എന്താണ് ഈ പ്രാർത്ഥന എന്നത്. ആദ്യം കുറേ പുകഴ്ത്തൽ , അതിന് ശേഷം കുറേ ആവശ്യങ്ങൾ അതും നടക്കാൻ സാദ്യതയുള്ള കാര്യങ്ങളെ ചേദിയ്ക്കൂ. നന്നായി പഠിയ്ക്കുന്ന എന്റെ കുട്ടി പത്താ ക്ലാസ് പാസ്സാവണേ…
എന്തുകൊണ്ട് നിങ്ങൾ വളർത്തിയ തെങ്ങിൽ ചക്കയും, മാങ്ങയും , പച്ചക്കറികളും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിയ്ക്കുന്നില്ല. നിങ്ങൾക്കറിയാം എത്ര പ്രാർത്ഥിച്ചാലും തെങ്ങിൽ തേങ്ങയും, മാവിൽ മാങ്ങയുമെ ഉണ്ടാവൂ എന്ന്.
ദയവ് ചെയ്ത് തലച്ചോറ് കൊണ്ട് നിങ്ങൾ ചിന്തിയ്ക്കുന്നില്ല. ഒരു ദൈവം ഉണ്ടെങ്കിൽ ത്തന്നെ അവിടെ ഇരിക്കട്ടേ നല്ലക്കാര്യം. എന്നാൽ ആ ദൈവത്തിന്റെ സൃഷ്ടികളോട് മതത്തിന്റെയും, ജാതിയുടെയും പേര് പറഞ്ഞ് വേർത്തിരിവ് കാണിയ്ക്കാതെ സ്നേഹിച്ചില്ലെങ്കിലും, മറ്റുള്ളവരെ ദ്രോഹിയ്ക്കാതെ നിങ്ങൾക്ക് ജീവിച്ചു കൂടെ എല്ലാ സൃഷ്ടികളും ആ ദൈവത്തിന്റെത് എന്ന് കരുതുന്നതിൽ അല്ലേ നല്ലവനായ ഒരു ദൈവത്തിന് സന്തോഷം ഉണ്ടാവൂ.
നിങ്ങൾ ജനങ്ങളാണ് അത് മനസ്സിലാക്കേണ്ടത്. മതം കൊണ്ടു ജീവിയ്ക്കുന്നവർ എന്നും നിന്റെ വിവരമില്ലായ്മയെ മുതലെടുത്ത് വയറ് വീർപ്പിയ്ക്കുന്നു.
മതം പറഞ്ഞ് നിന്റെ വീട്ട് പടിയ്ക്കൽ വരുന്ന പുരോഹിതർക്കെതിരെ ചൂലും കെട്ട് എടുക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു?.