Asakusa Kid
2021/Japanese
Vino John
നമ്മുടെ ബേസിൽ ജോസഫിന് ഈയിടെ മികച്ച സംവിധായകനുള്ള അവാർഡ് നൽകിയ Asian Academy Creative Awards ൽ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ ഒരു ചിത്രമാകാം ഇന്ന് പരിചയപ്പെടുന്നത്.
അറുപതുകളുടെ തുടക്കത്തിൽ പഠനം ഉപേക്ഷിച്ചു ടോക്യോ പട്ടണത്തിന്ന് അരികിലെ അസകുസയിലേക്ക് ഓടിപ്പോയി ഒരു ലിഫ്റ്റ് ഓപ്പറേറ്ററായി ജീവിക്കുന്ന തകേഷി കിറ്റാനോ എന്ന പയ്യനിലൂടെയാണ് കഥ തുടങ്ങുന്നത്. ലിഫ്റ്റ് ബോയ് ആണേലും അവന്റെ മനസ്സിൽ മുഴുവൻ ഒരു ജപ്പാനിൽ പാരമ്പരാഗത സ്റ്റേജ് കോമഡി കലാരൂപമായ മൻസായി സ്റ്റാർ ആകണം എന്നാണ്.
മൻസായി എന്നാൽ ജാപ്പനീസ് സംസ്കാരത്തിന്റെ തന്നെ ഭാഗമായ ഒരു സ്റ്റേജ് കോമഡി ഷോ ആണ്, രണ്ടു പേര് ഒന്നിച്ചു സ്റ്റാൻഡ് അപ്പ് കോമഡി പോലെ അവതരിപ്പിക്കുന്ന ഒരു പരിപാടി.ആ പെർഫോർമർ ആകാൻ രാത്രിയും പകലും കഠിനമായി അധ്വാനിക്കുന്ന തകേഷി അന്നത്തെ പേരുകേട്ട കൊമേഡിയൻ ഫുകാമയുടെ ശിഷ്യത്വം സ്വീകരിക്കുകയും അവർക്കിടയിൽ ഉണ്ടാകുന്ന സംഘർഷങ്ങളും അവന്റെ സ്വപ്നത്തിലേക്കുള്ള യാത്രകളുമാണ് തുടർന്ന് സിനിമ പറയുന്നത്.
‘ടു ബീറ്റ്’ എന്ന തുടക്കകാലത്തെ ട്രൂപ്പിലൂടെ പ്രസക്തിയാർജ്ജിച്ചു ഇന്ന് കോമേഡിയൻ, നടൻ,ടിവി അവതാരകൻ കൂടാതെ ജാപ്പനീസ് ഗുണ്ടാ സംഘമായ യാകുസായുടെ കഥ പറയുന്ന “ഔട്ട് റേഞ്ച്” സിനിമ ശാഖകൾ സംവിധാനം ചെയ്തു ലോകപ്രശസ്തനായ തകേഷി കിറ്റാനോ എന്ന യഥാർത്ഥ വ്യക്തിയുടെ തുടക്കകാലമാണ് ചിത്രം പറയുന്നത്.
“തകേഷി” എന്ന യുവാവ് തന്റെ ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോൾ അവൻ ഗുരുവിൽ നിന്ന് ഉൾകൊള്ളുന്ന പാഠം അവർക്കിടയിൽ സംഭവിക്കുന്ന ആത്മബന്ധം തുടങ്ങിയവയിലൂടെ ഒരിടത്തും ബോർ അടിപ്പിക്കാതെ സ്റ്റേജിന്ന് മുന്നിലും പിന്നിലും ഉള്ള കഥയും, ഒപ്പം സംഗീതത്തിനും ഡ്രാമക്കും വളരെ പ്രാധാന്യം കൊടുത്ത് മുന്നേറുന്ന കഥപറച്ചിൽകൊണ്ടും കഴിഞ്ഞ വർഷം വന്ന മികച്ച ജാപ്പനീസ് ചിത്രങ്ങളിൽ ഒന്നാണ്. താല്പര്യം ഉള്ളവർ കണ്ടു നോക്ക്, ഇന്ട്രെസ്റ്റിങ് ആണ്.
Available in Netflix