295 പോസിറ്റീവ് കേസുകളുണ്ടായ കേരളത്തിന് പാരസെറ്റമോൾ വാങ്ങാൻ 157 കോടി രൂപ, ഇരുപത് കേസ് മാത്രം റിപ്പോർട്ട് ചെയ്ത ഒഡീഷക്ക് 802 കോടി

765
Aseeb Puthalath
പരിമിതായ സാമ്പത്തിക-സാങ്കേതികവിദ്യാ മൂലധനമുണ്ടായിട്ടും ഏറ്റവും സമൂലവും സമ്പൂർണ്ണമായ പ്രതിരോധപ്രവർത്തനങ്ങൾ കൊറോണക്കെതിരെ കൈക്കൊണ്ട, വിദേശപൗരന്മാർ മുതൽ അന്യസംസ്ഥാനതൊഴിലാളികൾക്ക് വരെ കൃത്യമായ അസിസ്റ്റൻസ് നൽകി കൂടെ നിൽക്കുന്ന, ചാടിപ്പോകാൻ നോക്കിയവരേയും പിന്നീന്ന് കുത്താൻ തുനിഞ്ഞവരേം കൂട്ടിപ്പിടിച്ച് കെട്ട്പൊട്ടാതെ കാക്കുന്ന, ഏറ്റവും കൂടുതൽ ടെസ്റ്റ് നടത്തുന്ന, ഇന്റർനാഷ്ണൽ മീഡിയകളിൽ ഒരുദിവസമൊഴിവില്ലാതെ അഭിമാനിക്കാനുള്ള തലക്കെട്ടാവുന്ന, ഇതുവരെ 295 പോസിറ്റീവ് കേസുകളുണ്ടായ കേരളത്തിന് പതിവ് പോലെ കേന്ദ്രം പാരസെറ്റമോൾ വാങ്ങാനുള്ള വിഹിതം തന്നിട്ടുണ്ട്. 157 കോടി രൂപ.! ഇരുപത് കേസ് മാത്രം റിപ്പോർട്ട് ചെയ്ത ഒഡീഷക്കുണ്ട് 802 കോടി. അസുഖബാധിതരുടെ എണ്ണത്തിൽ ഒപ്പം നിൽക്കുന്നവർക്കും താഴെ നിൽക്കുന്നവർക്കുമൊക്കെ ആയിരം കോടിക്കടുത്ത് കൊടുക്കുമ്പോ അതിന്റെ പത്തോ പതിനഞ്ചോ ശതമാനം മാത്രമാണ് നമുക്ക്‌ വച്ച് നീട്ടിയത്. മൊത്തം തുകയുടെ രണ്ട് ശതമാനം പോലുമില്ലാത്തത്. ഫ്ലഡിനും ഓഖിക്കും കേരളത്തോടെ ചെയ്തതെന്താണോ, അത് തന്നെ. കേന്ദ്രഫണ്ട് ആർ എസ് എസിന്റെ കൊള്ളമൊതലിൽ നിന്ന് തരുന്ന ഔദാര്യമാണെന്നൊക്കെ കരുതുന്ന മലയാളി സംഘികൾക്ക് ഫെഡറൽ സംവിധാനത്തെപ്പറ്റി ക്ലാസെടുക്കാൻ നിൽക്കണ്ട കാര്യമില്ല, കേരളം അങ്ങോട്ട് നികുതി കൊടുക്കുന്നതിന്റെ 30 ശതമാനം മാത്രമാണ് തിരികെ തരുന്നതെന്ന കണക്കും പറഞ്ഞ് ബോധ്യപ്പെടുത്തണ്ട, ഇവിടുന്നുള്ള ടാക്സിന്റെ നല്ലൊരു പങ്കാണ് ഹിന്ദിബെൽറ്റിന്റെ അണ്ണാക്കിൽ പോകുന്നതെന്നും പരിതപിക്കണ്ട.
ഈ ഫെഡറൽ ഗോസായിമാരുടെ സഹായമില്ലാതെ, ഒരാണ്ട് മുന്നേ ഉരുൾ പൊട്ടി സർവ്വം ഒലിച്ച് പോയിട്ടും ഒരു നെടുവീർപ്പിട്ട് എണീറ്റ് നിന്ന,അതിന് മുന്നേ വെള്ളം മുങ്ങിയ മണ്ണിന് മേൽ ഐക്യത്തിന്റെ കര തീർത്ത,അതിനും മുന്നേ തീരത്ത് കടലെടുത്ത വീടിന് പിറ്റേന്ന് തറകെട്ടിയ മലയാളികളേ.ഓർത്ത് വച്ചേക്കുക, നിവർന്ന് നിൽക്കുക, നമ്മൾ അതിജീവിക്കും..!