രണ്ട് കോൺഫിഡൻസ് മലയാളിക്കുണ്ട്

203
Aseeb puthalath
രണ്ട് കോൺഫിഡൻസ് മലയാളിക്കുണ്ട്
ഇറ്റലിക്കും സ്പെയിനും പിന്നെയും പല യൂറോപ്പ്യൻ രാജ്യങ്ങൾക്കും മുന്നേ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും, ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് ഇന്ന് എട്ടാം ആഴ്ചയായിട്ടും, രോഗം ബാധിച്ചവരിൽ മൂന്ന് വയസുള്ള കുഞ്ഞു മുതൽ 93 വയസുള്ള വൃദ്ധൻ വരെ ഉണ്ടായിട്ടും, അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരായ, കടമ മറക്കുന്നവരുടെ വലിയ സമൂഹവുമായിട്ടും ഒറ്റയൊരാളെ ജയിക്കാൻ കൊറോണയെ ഈ ദിവസം വരെ അനുവദിച്ചിട്ടില്ല നമ്മുടെ ആരോഗ്യവകുപ്പ് എന്നത് ഒന്ന്.
എത്ര നാൾ ലോക്ക്ഡൗണിലേക്ക് പോയാലും നാട്ടുകാര് പട്ടിണി കിടക്കാതിരിക്കാനുള്ള എല്ലാ വഴിയും, ഇനി ആരൊക്കെ പിന്നീന്ന് കുത്തിയാലും ശ്രമിക്കുന്ന ഭരണനേതൃത്വം ഉണ്ടെന്നും അതെത്തിക്കുകയും ചെയ്യുമെന്നുമുള്ള ഉറപ്പ്, രണ്ട്. കൊറോണക്കാലത്ത് ഇതിനേക്കാൾ വലിയ ഒരു ലക്ഷ്വറിയും ലോകത്ത് ഏതെങ്കിലും ഒരു സ്റ്റേറ്റോ ഭരണകൂടമോ അതിന്റെ ജനതക്ക് നൽകുന്നില്ല. നൽകാൻ കഴിയേമില്ല.
സോ, ബീ സെൻസിബിൾ, ബീ റെസ്പോൺസിബിൾ.!