അവൾക്കൊപ്പം (ഭാവന) തന്നെ ആണ് ഞാൻ… പക്ഷെ എന്താണ് നമ്മൾ അതു കൊണ്ടുദ്ദേശിക്കുന്നത്? തെളിവുകൾ നടൻ ദിലീപിനെതിരാണ്. പക്ഷെ ഇത്ര നാൾ ആയിട്ടും കിട്ടേണ്ട ശിക്ഷ കിട്ടിയോ? അതെന്താണ് നമ്മുടെ മുന്നിൽ തന്നെ കുറ്റവാളി നിൽക്കുമ്പോൾ തക്കതായ ശിക്ഷ കൊടുക്കാൻ കഴിയാത്തത്? കൂറുമാറൽ ഒക്കെ പല കേസിലും നടക്കും. അതല്ല എന്ത് കൊണ്ട് കേസ് ഇങ്ങനെ നീളുന്നു.ഇപ്പോൾ ഭാവന ഒരു ചാനലിൽ ഒരു പ്രോഗ്രാമിന് വന്നു. കന്നട സിനിമയിൽ അഭിനയിക്കുന്നു.ഇപ്പോൾ ദിവസവും ഒട്ടു മിക്ക Tv ചാനലുകളിലും തുടർച്ചയായി ദിലീപിൻ്റെ സിനിമകൾ ഇടുന്നു,റിംഗ് മാസ്റ്റർ, സല്ലാപം, കിംഗ് ലയർ, രാമലീലാ, മായാമോഹിനി.
ഈ കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ ആണ് രാമ ലീല റീലീസ് ആയത്. കൊല്ലത്തെ ഒരു തിയേറ്ററിൽ സെക്കൻ്റ് ഷോയ്ക്ക് പോയി ഞങ്ങൾ, പക്ഷെ എൻ്റെ ജീവിതത്തിൽ ഇത്രേം തിക്കും തിരക്കും ആൾ കൂട്ടവും ഒരു സിനിമയ്ക്കും കണ്ടിട്ടില്ല,50 കോടിയിൽ കൂടുതൽ കളകറ്റ് ചെയ്തു എന്നു പറയുന്നു.
ശരി, ഇപ്പോൾ അടുപ്പിച്ച് TV Channel ൽ ഇടുന്ന ദിലീപ് സിനിമകൾ നമുക്ക് നിരോധിക്കാനാവുമോ? ഒന്നും പറ്റില്ല.നടൻ എന്ന രീതിയിൽ അദ്ദേഹത്തിൻ്റെ അഭിനയവും സിനിമകളും എന്നും ആരാധനയോടെ കാണുന്നു, ഇനിയും അഭിനയിക്കണമെന്ന് ആഗ്രഹിക്കുന്നു, പക്ഷെ… ഇത്ര വലിയ കുറ്റം ചെയ്ത ഒരാൾ… ഒരു സെലിബ്രിറ്റിയായ നടിക്ക് ഈ ഗതി ആണെങ്കിൽ, ഞാൻ ഒരിടയ്ക്ക് First Show സിനിമകൾ ഒറ്റയ്ക്ക് പോകുമായിരുന്നു. തിരിച്ച് വീട്ടിൽ വരാൻ 9 മണിയാകും, ഓട്ടോയിൽ, ഒരു ദിവസം പത്രത്തിൽ ഒരു വാർത്ത ഞാൻ പോകുന്ന തിയേറ്ററിനു മുന്നിൽ ബൈക്കിൽ പോയ ഒരാളെ ഗുണ്ടകൾ ആക്രമിച്ചു എന്ന്, അതോടെ ആ സമയത്ത് ഒറ്റയ്ക്ക് ഉള്ള സിനിമ പോക്ക് നിർത്തി.എന്തിനായിരിക്കും ദിലീപ് സിനിമകൾ അടുപ്പിച്ച് TV channel ലുകളിൽ ഇടുന്നത്?😠