പ്രണയം സെക്സിൽ ഏർപ്പെടുന്നത് പോലെയാണ്, അവിടെ രണ്ടാൾക്കും ഒരുപോലെ ഫീലിംഗ് കിട്ടണം

0
144

Asha Susan

രണ്ടുമൂന്നു ദിവസമായി ഒരാളുടെ ബ്രേക്കപ്പ് സങ്കടത്തിനു കൂട്ടിരിക്കുന്നു അവിടെ പറഞ്ഞതിന്റെ ചുരുക്കം ഇവിടെ പറയാം . പ്രണയം ആരുടെ കൈയ്യിലാണോ ബാലൻസായുള്ളത് ബ്രേക്കപ്പ് അവർക്ക് നൊമ്പരം തന്നെയായിരിക്കും പക്ഷേ അതൊന്നും മറ്റേയാളെ അതിൽ പിടിച്ചു നിർത്താനുള്ള കാരണങ്ങളല്ല എന്താച്ചാൽ ‘ഗതികേട്’ കൊണ്ട്( അതായത് മറ്റേയാളുടെ അവസ്ഥയോടുള്ള സഹതാപംകൊണ്ടോ ആത്മഹത്യചെയ്യുമോന്നുള്ള പേടി കൊണ്ടോ വീട്ടുകാരും നാട്ടുകാരും അറിഞ്ഞതോ , തേപ്പായി കരുതുമോ തുടങ്ങുന്ന) അവനവനു സന്തോഷം കിട്ടാതെ അതിനേക്കാൾ ഉപരി മറ്റേയാളോട് ‘ബഹുമാനം’ തോന്നാതെ അതിൽ നിൽക്കേണ്ടി വരുന്ന അവസ്ഥ ചത്തതിന് ഒക്കുമെ ജീവിച്ചിരിക്കലും എന്നതു പോലുള്ള ശ്വാസം മുട്ടലാണ്‌

അതുകൊണ്ട് രണ്ടാൾക്കും ഒരുപോലെ പരസ്പരം ബഹുമാനിക്കാനും ഉള്ളുതുറന്ന് സംസാരിക്കാനും ആ റിലേഷനിൽ നിന്നൊരു സെക്യൂരിറ്റി ഫീൽ കിട്ടുന്നുണ്ടെന്നുണ്ട് രണ്ടാൾക്കും ഉറപ്പുണ്ടേൽ മാത്രമേ അത് തുടരാവൂ ഒരാളുടെ മാത്രം സന്തോഷത്തിനു വേണ്ടിയുള്ള നിർബന്ധിക്കലുകൾ മാനസീകമായാലും ശാരീരീരികമായാലും പീഡനമാണ് അത് പരമ ബോറാണ്. പ്രണയമെന്നത് സെക്സിൽ ഏർപ്പെടുന്നത് പോലെയാണ് അവിടെ രണ്ടാൾക്കും ഒരുപോലെ ഫീലിംഗ് കിട്ടണം.രണ്ടിടത്തും നമ്മുടെ മാത്രം സുഖത്തിനു വേണ്ടി മറ്റൊരാളെ പിടിച്ചുവെച്ചാൽ അതിന്റെ പേര് പീഡനം എന്നാവും .നമ്മുടെ സങ്കടത്തിനു മാത്രം പ്രാധാന്യം കൊടുക്കാതെ അപ്പുറത്തുള്ള ആളുടെ അവസ്ഥയ്ക്കും തീരുമാനത്തിനും കൂടി പ്രാധാന്യം കൊടുക്കാനുള്ള ജനാധിപത്യമര്യാദ ബ്രേക്കപ്പിൽ അനിവാര്യമാണ്