സ്ത്രീ സെക്സിനെ കുറിച്ച് എഴുതിയാൽ അവളോട് സെക്സ് ആവശ്യപ്പെടുന്നവർ അറിയാൻ

291
Asha Susan എഴുതുന്നു
“ചില സ്ത്രീകള് ഉയര്ന്ന ചിന്താഗതിയും സ്വതന്ത്രചിന്തയും ഫിമിനിസവും സെക്സും കിസ്സും എല്ലാം വാളില് വാരി വിതറും ഇതെല്ലാം കണ്ട് ഏതെങ്കിലും ദാരിദ്രിമുള്ളവന് ഇന് ബോക്സില് പോയി പുഷ്പിക്കും അവസാനം കാന് ഐ ഫക് യു പോലുള്ളവ ചോദിക്കുകയും ചെയ്യും..ഉടനെ സ്ക്രീന് ഷോര്ട്ടായി ലേഖന പരമ്പയായി ആകെ കോലാഹലം..ഇത് ഇപ്പോള് സോഷ്യല് മീഡിയയില് കണ്ടു വരുന്ന ഒരു തനി നാടന് കലാരൂപമാണ്. “
ഇന്നലെ കണ്ടൊരു പോസ്റ്റാണ് മുകളിൽ ഒട്ടിച്ചിരിക്കുന്നത്. ഇതേ തെറ്റിദ്ധാരണ ഉള്ളവർ മാത്രം വായിക്കുക (not all men.) സ്വന്തം ജീവിതത്തെക്കുറിച്ചു സ്വന്തമായി അഭിപ്രായവും തീരുമാനവും ഉള്ള സ്ത്രീകൾ പ്രണയത്തെക്കുറിച്ചും രതിയെക്കുറിച്ചും എഴുതുകയോ ശരീരം കാണിച്ചോ അല്ലാതെയോ ഫോട്ടോ ഇടുകയോ ചെയ്‌താൽ അതിന്റെ അർത്ഥം ആരെങ്കിലും എന്നെ ഫക്കാൻ വായോ എന്നല്ല. അൽപ്പം ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചാൽ, പുരുഷന്മാരുടെ കൂട്ടത്തിൽ ഇരുന്നാൽ, ബാറിൽ പോയാൽ, പുക വലിച്ചാൽ, രാത്രിയിൽ പുറത്തിറങ്ങിയാൽ, അവൾക്കു ‘കടി’ മൂത്തിട്ടാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്, അതുകൊണ്ട് അതങ്ങു തീർത്തു കൊടുക്കാമെന്നു കരുതി പീഡിപ്പിച്ചു സഹായിക്കാൻ പോവുന്ന അതേ ലോജിക്കാണ് അഭിപ്രായം പറയുന്ന പെണ്ണിന്റെ ഇൻബോക്സിൽ ഫക്കാൻ പോവാമെന്നു തോന്നുന്നതും.
ഇനി പോസ്റ്റിൽ എവിടെയെങ്കിലും “പ്രായപൂർത്തിയാവർക്കിടയിൽ പരസ്പരം ഒരുപോലെ സമ്മതമുണ്ടേൽ സെക്സ് ആവാമെന്ന” വരി കണ്ടു (പരിചയം ഉള്ളവരോ അല്ലാത്തവരോ) ഫക്കാൻ താല്പര്യമുണ്ടോ ചോദിച്ചു വരുമ്പോ ഇല്ലെന്നെങ്ങാനും പറഞ്ഞാൽ ഉടനേ കേൾക്കുന്ന മറുപടിയാണ് “പുരോഗമനം എഴുത്തിൽ മാത്രമേ ഉള്ളല്ലേ, ഇരട്ടത്താപ്പിന്റെ കുഞ്ഞമ്മേന്നു.” എന്നാലിനി ഒന്നിൽ കൂടുതൽ പ്രണയമോ രതിയോ പങ്കിട്ടാൽ പറയും “കഴപ്പ് മൂത്തിട്ട് അത് തീർക്കാൻ വേണ്ടിയല്ലേ ഫെമിനിസം സ്വതന്ത്രചിന്ത എന്നൊക്കെ പറഞ്ഞു ഇവറ്റകൾ നടക്കുന്നത്, അല്ലാതെ മാനം മര്യാദയ്ക്ക് കുടുംബത്തിൽ ഇരുന്നാൽ ഇതിനൊക്കെ പറ്റുമോ.” ചുരുക്കത്തിൽ ഇവർക്ക് സ്ത്രീയെ ഭോഗവസ്തുവായി മാത്രമേ തോന്നൂ.
അതുകൊണ്ട് ഫക്ക് ചെയ്തു കടി മാറ്റി തരാൻ ഉദാരമനസ്സുള്ളവരെ പേടിച്ചോ, അടക്കവും ഒതുക്കവുമുള്ള സ്ത്രീരത്നമാവാൻ വേണ്ടി പൂവും പൂച്ചയും കവിതയും കഥയും ഫുഡും മാത്രം പോസ്റ്റി നടക്കാൻ തൽക്കാലം ഉദ്ദേശമില്ല. പുരോഗമനം, സ്വതന്ത്ര ചിന്ത, ഫെമിനിസം, തുറന്നെഴുത്ത് = ആർക്കും ഫക്കാൻ കൊടുക്കും എന്നല്ല, അങ്ങനെയൊരു അർത്ഥം അതിനില്ല. സെക്‌സും കിസ്സും ഫോട്ടോയും കണ്ടു ചുമ്മാ കേറിയങ്ങു പുഷ്പിക്കാനും ഫക്കാനും വന്നാൽ ഇനിയും ലേഖനവും എഴുതും, ചിലപ്പോ സ്ക്രീൻഷോട്ട് പോസ്റ്റും, ചിലപ്പോ സൈബർ സെല്ലിൽ പരാതിപ്പെടും. എന്തു വേണമെന്ന് അവരവർ തീരുമാനിക്കും. അത് കണ്ടിനി ആശയദാരിദ്രമെന്നോ, ആളാവാൻ വേണ്ടിയാണെന്നോ എന്തു കോപ്പെന്നു പറഞ്ഞാലും ഒരു കോപ്പുമില്ല .
****
ഇൻബോക്സ് ഓരോരുത്തരുടെയും ബെഡ്‌റൂം പോലെ, വീടു പോലെ, സ്വകാര്യമാണ്. അവിടേയ്ക്ക് കടന്നുവരുന്നയാൾ നമുക്കിഷ്ടമില്ലാത്ത രീതിയിൽ പെരുമാറിയാൽ എങ്ങനെ തിരിച്ചു പ്രതികരിക്കണമെന്നത് നമ്മുടെ മാത്രം ഇഷ്ട്ടമാണ്. ചിലപ്പോ കൂടുതലൊന്നും പറയാതെ ഇറങ്ങിപ്പോവാൻ പറഞ്ഞു വാതിൽ അടയ്ക്കും, ചിലപ്പോ ആളുകളെ വിളിച്ചു കൂട്ടും, ചിലപ്പോ പോലീസിനെ വിളിക്കും.
ഇതിൽ പുറത്താക്കി വാതിൽ അടച്ചാൽ മാത്രം പോരേന്ന് ചോദിക്കാൻ , ചെന്നു കേറുന്നവർക്ക് അവകാശമില്ല. അവിടെ ചെല്ലാനും വിപരീത പ്രതികരണം ഉണ്ടാക്കിയേക്കാവുന്ന രീതിയിൽ പെരുമാറാനും കാണിക്കുന്ന അതേ ധൈര്യം , അപ്പുറത്തു നിന്നു വരുന്ന ഏതൊരു പ്രതികരണവും സ്വീകരിക്കാനും ഉണ്ടാവണം. അല്ലാതെ ഞാനിങ്ങനെ പറഞ്ഞാൽ നീയിങ്ങനെയെ പ്രതികരിക്കാവൂ എന്നൊക്കെ പറയാൻ ഇത് അടിമത്ത കാലമൊന്നുമല്ല.
ഒരാളോട് എന്റെ സുഹൃത്ത് ആവാമോ എന്നു ചോദിച്ചല്ലല്ലോ സൌഹൃദങ്ങള് സാധാരണ തുടങ്ങാറുള്ളത്, രണ്ടു പേർ സംസാരിക്കുമ്പോൾ അവിടെ സ്വാഭാവികമായി ഉണ്ടാവുന്ന പൊരുത്തപ്പെടലുകളിൽ നിന്നാണ് സൌഹൃദം ഉണ്ടാവുന്നത്. പ്രണയം ഇപ്പോഴും കുറെയൊക്കെ “നല്ല കുട്ടികൾക്കു” ചേർന്നതല്ല എന്നൊരു വെയ്പ് ഉള്ളത് കാരണം കൊണ്ടും മറ്റും അവിടെ ചോദ്യവും പറച്ചിലുമൊക്കെ വേണ്ടി വരും, എങ്കിലും അപരിചിരോട് പോയി എന്നെ പ്രണയിക്കാമോ എന്നു സാമാന്യബോധമുള്ള ആരും തന്നെ ചോദിക്കില്ല.
പ്രണയം പോലും സ്വാഭാവികമായി കാണാൻ ബുദ്ധിമുട്ടുള്ള നമ്മുടെ സമൂഹത്തിൽ ഇൻബോക്സിൽ പോയി സെക്സ് ചോദിക്കുന്നതിന്റെ/പറയുന്നതിന്റെ ശരികേട് ഇനിയും പറയേണ്ടതില്ലല്ലോ. പ്രണയമെന്നതു പോലെ അത്തരം കാര്യങ്ങളും സ്വാഭാവികമായി വരേണ്ടതാണ്, ഒരു പരിചയവുമില്ലാതെ ചോദിച്ചോ അല്ലെങ്കിൽ ബലം പ്രയോഗിച്ചോ കൈവരിക്കേണ്ടതല്ല.
അങ്ങനെ വരുമ്പോൾ, ചോദിക്കാനുള്ള അതേ അവകാശം (അങ്ങനെയൊരു അവകാശമുണ്ടോ എന്നത് മറ്റൊരു ചോദ്യം) പ്രതികരിക്കാനുമുണ്ടെന്നും എങ്ങനെ പ്രതികരിക്കണമെന്നത് അവരവരുടെ മാത്രം തീരുമാണെന്നും അതിൽ ഏതു പ്രതികരണവും ഏൽക്കാൻ റെഡിയായിട്ടേ ചോദ്യങ്ങൾക്ക് മുതിരാവൂ എന്നും ചുരുക്കത്തിൽ പറയാം.
NB :- പോസ്റ്റിനു ജന്ററില്ല
ഏറെ മുൻപേയല്ലാത്ത കാലത്ത് “കാൻ ഐ ഹാവ് സെക്സ് വിത്ത് യു എന്നത്” ഒരു സാധാരണ ചോദ്യം പോലെ yes / no കൊണ്ടു നേരിട്ടാൽ പോരേ എന്നായിരുന്നു എന്റെ കാഴ്ചപ്പാട്. അത് ഞാൻ ജീവിക്കുന്ന രാജ്യത്തിലെ പ്രിവിലേജിൽ നിന്നുള്ള എന്റെ തെറ്റിദ്ധരണ മൂലമായിരുന്നു . എനിക്കതിനെ നിസ്സാരമായി എടുക്കാൻ പറ്റുന്നു എന്നതു കൊണ്ട് അതാണ് ശരിയെന്നും , (മറ്റു രീതിയിൽ പ്രതികരിക്കാതെ) അങ്ങനെയാണ് എടുക്കേണ്ടത് എന്നൊക്കെ ചിന്തിച്ചത് എന്റെ അറിവില്ലായ്മ മാത്രമാണ്.
Advertisements