ഒരു സ്ത്രീയ്ക്ക് തന്റെ ജീവിതപരിസരത്തുള്ള ആണുങ്ങളെ നന്നാക്കിയതിനു ശേഷമേ ആശയങ്ങൾ പറയാവൂ എന്നൊന്നുമില്ല

59

Asha Susan

വീട്ടിലുള്ള ആൺവർഗ്ഗത്തെ നേരെയാക്കാൻ പറ്റാത്തവരാണ് നാട്ടുകാരെ ‘ഉപദേശിക്കാൻ’ പുരോഗമനവും ഫെമിനിസവുമായി ഇറങ്ങുന്നത്.നിങ്ങളിൽ പലരും ഈ ഡയലോഗ് രഹസ്യമായും പരസ്യമായും പറയുകയോ കേൾക്കുകയോ ചെയ്തിരിക്കും അവരോടായി :-

1) ഏതേലും വിഷയത്തെ പറ്റി അഭിപ്രായം പറയുന്നത് അല്ലേൽ അവരവർ സ്വപ്നം കാണുന്ന തരത്തിലുള്ള സമൂഹത്തിനു വേണ്ടി ഒരു ചെറുവിരൽ അനക്കുന്ന ഏതു തരത്തിലുള്ള പ്രവർത്തനവും ഓരോരുത്തരുടെ സ്വാതന്ത്ര്യവും സന്തോഷവുമാണ്. അത് എടുക്കണ്ടേണ്ടവർക്ക് എടുക്കാം, തള്ളേണ്ടവർക്ക് തള്ളാം. അല്ലാതെ നിങ്ങൾ പറയുന്നപോലെ നാട്ടുകാരെ ഉപദേശിക്കലോ ഓഡിറ്റിങ്ങോ അല്ലതു

2) പുരോഗമനം പറയുന്ന സ്ത്രീകളുടെ ചുറ്റിലുമുള്ള ആൺവർഗ്ഗം പാട്രിയാർക്കൽ വ്യവസ്ഥിയിൽ മുളച്ചു അതിന്റെ വെള്ളവും വളവും വലിച്ചെടുത്തു ജീവിക്കുന്നവർ തന്നെയാണ്. അതിന്റേതായ ഏറിയും കുറഞ്ഞുമുള്ള എല്ലാ ആണത്വഹുങ്കും പ്രിവിലേജിൽ നിന്നുള്ള ചെയ്തികളും അവരിലും സ്വാഭാവികമായും ഉണ്ടാവും. ചങ്ങലകളെ തിരിച്ചറിയാത്ത സ്ത്രീകളെക്കാൾ പത്തിരട്ടി ബുദ്ധിമുട്ടാണ് തിരിച്ചറിവിന് ശേഷം അത് പൊട്ടിക്കാനും സ്വാതന്ത്ര്യം നേടിയെടുക്കാൻ കലഹിക്കുന്ന സ്ത്രീയ്ക്കുള്ളത്. അതായത് കുടുംബത്തിലുള്ള ആണുങ്ങളിൽ നിന്നു തന്നെയാണ് അവർ തിരുത്തലുകൾ തുടങ്ങുന്നത് (അതിന്റെ റിയാക്‌ഷനായി പല സ്ത്രീകളും ബന്ധങ്ങളിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താവുന്നു)

സ്വയം നന്നാവാനെ കഴിയൂ നന്നാക്കൽ സാധ്യമല്ല, അതുകൊണ്ട് എന്റെ പ്രവർത്തിയുടെ ന്യായം വിധിക്കലും ഞാൻ നന്നാവാനുള്ള ശിക്ഷയുമേ ഞാൻ ഏൽക്കേണ്ടതുള്ളൂ. അപ്പോ എന്റെ ജീവിതപരിസരത്തുള്ള ആണുങ്ങളെ നന്നാക്കിയതിനു ശേഷമേ എനിക്ക് എന്റെ ആശയങ്ങൾ പറയാവൂ, ഇല്ലേ വാ മൂടിക്കെട്ടി വീട്ടിലിരിക്കണം എന്ന വാദമൊക്കെ പറയുന്നവരുടെ കോംപ്ലക്സ് അല്ലെങ്കിൽ അറിവില്ലായ്മ ആയിട്ടേ തോന്നുന്നുള്ളൂ.