ലിഫ്റ്റ് കൊടുത്ത മുതിർന്ന പെൺകുട്ടിയോട് മുലയ്‌ക്ക് പിടിച്ചോട്ടെ എന്ന് പതിനാലുകാരൻ ചോദിക്കുന്നതു വളരെ മാന്യമായ ചോദ്യമായി കരുതുന്നവരോടാണ്

268

Asha Susan

പത്താം ക്‌ളാസ്സിൽ പഠിക്കുന്ന ആൺകുട്ടി ലിഫ്റ്റ് കൊടുത്ത പെൺകുട്ടിയോട് മുലയ്‌ക്ക് പിടിച്ചോട്ടെ ചോദിക്കുന്നതു വളരെ മാന്യമായ കൺസന്റ് ചോദ്യമായി മാത്രം കണ്ടാൽ പോരേയെന്നു ഉപദേശിക്കുന്ന ആളുകളോട് തിരിച്ചു ചോദിക്കാനുള്ളത് . നിങ്ങളുടെ വീട്ടിലെ സ്ത്രീയോടൊപ്പം ബസ്സിൽ യാത്ര ചെയ്യുന്ന അവസരത്തിൽ പിന്നിൽ നിൽക്കുന്ന ഒരാൾ ചേച്ചി ഞാനൊന്ന് ജാക്കി വെച്ചോട്ടെ എന്ന് ചോദിക്കുന്നത് കേട്ടാൽ അതൊരു കൺസന്റായി എടുത്തു Yes/No പറയാൻ പറഞ്ഞു നിങ്ങൾ മൗനം പാലിച്ചു നിൽക്കുമോ? വളരെ മാന്യമായ ചോദ്യമായതിനാൽ ഇതിലിത്ര ഞെട്ടാനൊന്നുമില്ലെന്നു നിങ്ങൾ ഭാര്യയോടോ മോളോടോ പറയോ?  കേട്ടു നിൽക്കുന്ന നിങ്ങൾ അധികാരിവർഗ്ഗത്തിനു ചോര തിളയ്ക്കാം, എങ്ങനെയും കൈകാര്യം ചെയ്യാം; പക്ഷേ പെണ്ണുങ്ങൾ അവർക്കു ശരിയെന്നു തോന്നുന്ന രീതിയിൽ പ്രതികരിക്കാൻ പാടില്ല!

മറ്റൊരു ഐറണി,യാതൊരുവിധ പരിചയവുമില്ലാത്ത പെണ്ണിന്റെ ഇൻബോക്സിൽ കൺസന്റ് ചോദ്യവുമായി ചെന്നാൽ അവിടേയും കേൾക്കാം Yes/No പറഞ്ഞാൽ പോരെ, ബ്ലോക്കിയാൽ പോരെ, ചീപ്പ് ഷോ കാണിക്കാൻ എന്തിനാണ് പബ്ലിക്കിൽ പറയുന്നതെന്ന മര്യാദപഠിപ്പിക്കൽ കമന്റുകൾ. എന്നാൽ പെണ്ണിന്റെ ഫേക്ക് ഐഡി ഉണ്ടാക്കിയപ്പോൾ കിട്ടിയ ഇൻബോക്സ് അനുഭവങ്ങൾ ആണുങ്ങൾക്ക് യഥേഷ്ടം വിളിച്ചു പറയുന്നതിനും തിരിച്ചു മുണ്ടുപൊക്കി ഫോട്ടോ ഇട്ടുകൊടുത്തുന്നൊക്കെ പറഞ്ഞു അതിനെ ആഘോഷമാക്കുന്നതും ഒരു പട്ടിഷോയുമല്ലാ അവർക്ക് തമാശയായി അനുഭവപ്പെട്ടത് വിളിച്ചു പറയാം പക്ഷേ പെണ്ണിന് അസ്വസ്ഥതപ്പെട്ടതും അപമാനമായി തോന്നിയതും വിളിച്ചു പറയാൻ പാടില്ല താനും. എന്നാൽ ഭാര്യയുടേയുടെയോ കാമുകിയുടെയോ ഇൻബോക്സിലെ ശല്യങ്ങളെ തെറിവിളിച്ചോ അല്ലാതേയോ ഓടിച്ചു വിട്ടു സായൂജ്യം അണയുകയും ഹീറോയാവുകയും ചെയ്യും.അതായത് ചോദിക്കാനും പറയാനും ഞങ്ങൾ പ്രിവിലേജ്ഡ് വർഗ്ഗം (ലിംഗത്തിലും ജാതിയിലും) ഇവിടെയുള്ളപ്പോ നിങ്ങളെങ്ങനെ സ്വയം ശബ്‌ദിക്കണ്ട, അങ്ങനെ ചെയ്യുന്നതൊക്കെ ഞങ്ങൾ അറ്റൻഷൻ സീക്കിങ്ങിന്റെയും പട്ടിഷോയുടെയും വിഭാഗത്തിൽ ഉൾപ്പെടുത്തും; ജാഗ്രതൈ.