ഭൂലോകത്തിന്റെ സ്പന്ദനം ജന്മനാ കിട്ടുന്ന ഈ അവയത്തിന്റെ തുമ്പത്തല്ല

0
144

Asha Susan എഴുതിയത്

ഉദ്ധരിക്കുന്ന ലിംഗവും, ലിംഗം കൊണ്ടുള്ള ചിന്തകളുമാണ് നമ്മുടെ നാട്ടിലെ എല്ലാത്തരം ലിംഗഅസമത്വങ്ങളുടെയും സദാചാര ചിന്തകളുടെയും അടിത്തറ. ആണുങ്ങളുടെ ഗ്വാഗ്വാ വിളികൾക്കിടയിൽ അവർ ചോദിക്കുന്ന കാര്യവും “അണ്ടിയ്ക്ക് ഉറപ്പുണ്ടേൽ വാടാ” എന്നാണ്. കാലങ്ങളായി അവർ വിചാരിച്ചിരിക്കുന്നത് ഇതിന്റെ ഉറപ്പിലാണ് ആണുങ്ങളുടെ എല്ലാ യോഗ്യതയും ഇരിക്കുന്നതെന്നും ഇതങ്ങു ഉയർത്തിനിർത്താൻ കഴിവുണ്ടേൽ പെണ്ണിനെ ഒതുക്കിനിർത്താം എന്നുമൊക്കെയാണ്. പെണ്ണിനോട് തോൽക്കുമ്പോ “നീ ഇത്രയ്ക്ക് ഉറഞ്ഞു തുള്ളാൻ നിനക്ക് അണ്ടിയുണ്ടോടീ” എന്ന് ചോദിക്കുന്ന പുരുഷൂന്റെ വിചാരവും ഉദ്ധരിക്കുന്ന ലിംഗമാണ് ഏറ്റവും വലിയ യോഗ്യതയെന്നാണ്.

ഇതേ ചിന്താഗതി സമൂഹത്തിൽ നിലനിൽക്കുന്നത് കൊണ്ടാണ് കുട്ടികൾ ഇല്ലാത്ത ഭർത്താക്കന്മാർ ആണാണെന്നു ‘തെളിയിക്കാൻ’ പാട് പെടേണ്ടിവരുന്നതും, സോ കോൾഡ് ആണത്തം ഇല്ലെന്നു ‘കരുതുന്നവരെ’ ചാന്തുപൊട്ടെന്നും ശിഖണ്ഡികൾ എന്നുമൊക്കെ വിളിച്ചു ക്രൂരമായി പരിഹസിക്കുന്നതും അതായത് ഈ വിവരക്കേടു കൊണ്ട് സ്ത്രീകൾ മാത്രമല്ല ബുദ്ധിമുട്ടുന്നതെന്നു ചുരുക്കം.

അതുകൊണ്ട് ഇത്തരം ലിംഗമേൽക്കോയ്മയുള്ള സമൂഹത്തിൽ സ്ത്രീകൾ ആഗ്രഹിക്കുന്നത്; ഭൂലോകത്തിന്റെ സ്പന്ദനം ജന്മനാ കിട്ടുന്ന ഈ അവയത്തിന്റെ തുമ്പത്തല്ലെന്നും ശരീരത്തിന്റെ മറ്റവയവങ്ങൾ പോലെ തന്നെ ഒരവയവം എന്നതിൽ കവിഞ്ഞു ഇതിനു യാതൊരു പ്രസക്തിയില്ലെന്നും, പങ്കാളികളെ ആകർഷിക്കാൻ കരുത്തു മാത്രം കാണിക്കേണ്ട ഗുഹായുഗത്തിലല്ല നമ്മൾ ജീവിക്കുന്നതെന്നും എമ്പതിയുള്ള നല്ല വ്യക്തിത്വമാണ് ഒരു പുരുഷനുണ്ടായിരിക്കേണ്ട ഏറ്റവും വലിയ ഗുണമെന്നുമാണ് പുതിയ തലമുറയെ പഠിപ്പിക്കേണ്ടത്.

അത്തരത്തിലുള്ള സമൂഹത്തിലേ സ്ത്രീയെ ഭോഗവസ്തുവായി കാണാതെ മനുഷ്യനായി കാണൂ, അങ്ങനെയുള്ള സമൂഹത്തിലേ സ്ത്രീയ്ക്കും പുരുഷനും വിവാഹത്തിന് മുൻപ് കൂടുതൽ അടുത്തറിയാൻ പറ്റൂ, അവൾ സെക്കന്റ്ഹാൻഡ് വസ്തു ആവാതിരിക്കൂ, അപ്പോൾ മാത്രമേ ഉദ്ധരിക്കുന്ന ലിംഗങ്ങളെ പേടിക്കാതെ സ്ത്രീകൾക്ക് സഞ്ചരിക്കാനാവൂ അസമത്വങ്ങൾ അവസാനിക്കൂ
വീണ്ടും വീണ്ടും പറയുന്നു, ജന്മനാകിട്ടുന്ന ലിംഗ, ജാതി, നിറം ഇതിലൊന്നും യാതൊരു മേന്മയുമില്ല; നല്ലൊരു മനുഷ്യനാണോ എന്നതിലാണ് കാര്യം.