വിമർശിച്ച സ്ത്രീയെ വേശ്യയെന്നു വിളിക്കാൻ നീയാരാടാ ‘നന്മ’മരമേ ?

1511

Asha Susan എഴുതുന്നു

നന്മമരം ഫിറോസ്കുന്നംപറമ്പിലിനെ വിമർശിക്കാൻ കേവലമൊരു സ്ത്രീയോ ?

അയാളുടെ ഭാഷയിൽ ഒരു സ്ത്രീ എന്ന് പറഞ്ഞാൽ ഒരു ഒരുതൊക്കെ വേണം .
“അവൾ കുടുംബത്തിന് ഒതുങ്ങന്നതായിരിക്കണം . നാട്ടുകാരൊക്കെ നല്ലവളെന്നു സർട്ടിഫിക്കറ്റ് കൊടുത്തിരിക്കണം . ഇങ്ങനെ അല്ലാത്തവരൊക്കെ മോശം സ്ത്രീകളാണ് പച്ചയ്ക്ക് പറഞ്ഞാൽ ‘വേശ്യകളാണ്’ , സ്വന്തം ശരീരസുഖത്തിനു വേണ്ടി ജീവിക്കുന്നവരാണ് അത്തര ഹീനസ്ത്രീകൾക്കൊന്നും മഹാനായ ഒരു മനുഷ്യനെ വിമർശിക്കാൻ അവകാശമില്ല”.

അല്ല ഫോറോസ് താങ്കളെ വിമർശിക്കുന്ന ഒരുപാട് പുരുഷന്മാരുണ്ട് , അവർക്കൊന്നും ഈ പട്ടങ്ങൾ ചാർത്തികണ്ടില്ലല്ലോ ? സ്ത്രീകൾക്ക് മാത്രമാണോ ലൈംഗീക ആക്ഷേപം ചേരൂ ?😈

അല്ലയോ മഹാനായ ഫിറോസേ, ഒരുപാട് ലൈംഗീക തൊഴിലാളികൾ ജീവിക്കുന്ന ഈ രാജ്യത്തു അവർക്കൊന്നും അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്നാണോ അങ്ങ് കരുതിയിരിക്കുന്നത് ?
താങ്കളുടെ ചാരിറ്റി പ്രവർത്തനങ്ങളെ വിമർശിക്കാനും അത് നിയമപരമായി നടത്തണമെന്ന് പറയാനും , താങ്കളുടെ വ്യക്തിജീവിതത്തിൽ ഒഴികെ താങ്കൾ ഇടപെടുന്ന മറ്റേതൊരു സാമൂഹിക പ്രവർത്തനത്തെ കുറിച്ച് അഭിപ്രായം പറയാനും വിമർശിക്കാനും ഈ നാട്ടിലെ എല്ലാ മനുഷ്യർക്കും അവകാശമുണ്ട് . മനുഷ്യർ എന്നതിൽ താങ്കൾ പുച്ഛിക്കുന്ന ‘വേശ്യകൾക്കും’ ഒരു സ്‌പേസുണ്ട് .

ഒരു സ്ത്രീയുടെ വാ അടപ്പിക്കാൻ ഏറ്റവും എളുപ്പവഴി ലൈംഗീകആക്ഷേപമാണെന്ന അങ്ങയുടെ ആ കണ്ടെത്തലുണ്ടല്ലോ അതിനാണ് ആദ്യം ചികിത്സ ചെയ്യേണ്ടത് . സ്വന്തം തലച്ചോറിൽ വലിയൊരു അസുഖം വെച്ചോണ്ട് നാട്ടുകാരെ നന്നാക്കാൻ ഇറങ്ങാതെ അതൊന്നു ഭേദപ്പെടുത്തൂ ആദ്യം 😈😈

==============

നന്മമരത്തിന്റെ നന്മയിൽ കുതിർന്ന വാക്ധോരണികൾ കേൾക്കാം.  

video

Advertisements