എടുത്തിട്ട് പോടോ തന്റെ കോപ്പിലെ വഴുതന

1048

എഴുതിയത് : Asha Susan

വ വ വ വഴുതനങ്ങക്കാരോട് 😈

ലൈക്കുകൊണ്ടോ ഡിസ്‌ലൈക്ക് കൊണ്ടോ നിങ്ങൾക്ക് വേണ്ടത് പണമാണെന്നു നന്നായി മനസ്സിലായത് കൊണ്ട് എന്റെ ഭാഗത്തു നിന്ന് അതിലേക്കൊരു സംഭാവന ഇടില്ലെന്നു ഉറപ്പിച്ചതാണ് . പക്ഷെ തുപ്പാൻ നിങ്ങൾ തിരഞ്ഞെടുത്ത വിഷയം സ്ത്രീലൈംഗീകത ആയതു കൊണ്ട് മറുപടി പറയാൻ കണ്ടല്ലേ പറ്റൂ കണ്ടു .

സമൂഹം അംഗീകരിക്കുന്ന അല്ലേൽ അനുവദിച്ചു കൊടുക്കുന്ന ലൈഗീകതയ്ക്കുള്ള ലൈസൻസ് കിട്ടണമെങ്കിൽ വിവാഹം കഴിക്കേണ്ട ഗതികേടുള്ള നമ്മുടെ നാട്ടിൽ ‘ലൈംഗീകദാരിദ്രം’ കൂടിയ അളവിൽ ഉണ്ടെന്നത് വസ്തുതയാണ് .
പക്ഷേ അത് ശമിപ്പിക്കാൻ മലയാളികളാരും മലയാള സിനിമയും ഷോർട്ട്ഫിലിമും ഉപയോഗിക്കാറില്ല കാരണം അവയിലെ രതിചിത്രീകരണം കൂടിപ്പോയ ഏതറ്റം വരെ പോവുമെന്ന് നന്നായി അറിയാവുന്നതു കൊണ്ട് തന്നെ .

ഒരു വഴുതന പറിച്ചു നാവു കൊണ്ട് ചുണ്ടിലെ കരിയും നക്കിയിറക്കി അതെടുത്തു തുടയിടുക്കിൽ വെയ്ക്കുന്നത് കാണിച്ചു ട്രീസർ ഇറക്കിയാൽ വിവരമുള്ള ഒരുമലയാളിയും , ആ സ്ത്രീ അതുകൊണ്ട് സ്വയഭോഗം ചെയ്യുന്നത് കാണിക്കുമെന്ന് പ്രതീക്ഷിക്കില്ല . അങ്ങനെ പ്രതീക്ഷിക്കുമെന്നു കരുതിയാണ് നിങ്ങൾ നീട്ടി തുപ്പിയതെങ്കിൽ തുപ്പൽ വീണത് സ്വന്തം മുഖത്താണ് .

ഇനി അതിന്റെ പിന്നണിപ്രവർത്തകർക്ക് സ്ത്രീ ലൈംഗീകതയെ കുറിച്ച് ഒരുപാട് തെറ്റിധാരണകൾ ഉണ്ടെന്നു തോന്നതു കൊണ്ട് പറയുവാ
മലയാളി സ്ത്രീകളും ലൈംഗീകതാല്പര്യം ഉള്ളവരാണ് . അവരും സ്വയംഭോഗം ചെയ്യുന്നവരാണ് , വിവാഹം കഴിഞ്ഞത് കൊണ്ടും പ്രസവിച്ചതു കൊണ്ടും ഇത്തരം ആഗ്രഹങ്ങളൊന്നും അവരാരും ചുരുട്ടി കെട്ടി അട്ടത്തു വെയ്ക്കാറില്ല . സ്വയംഭോഗം ചെയ്യുന്നത് പാപമോ അത് ചെയ്യുന്നവർ വൃത്തികെട്ടവരോ ആണെന്ന പഴകി ദ്രവിച്ച ചിന്തയൊക്കെ നിങ്ങൾക്കുണ്ടെൽ മുഖത്തെ തുപ്പൽ തുടയ്ക്കുന്ന കൂട്ടത്തിലങ്ങു അമർത്തി തൂത്തു കളഞ്ഞേക്കണം .
ഒരു കാര്യം കൂടി പറയാം ഇപ്പൊ വഴുതനങ്ങയും ക്യാരറ്റുമൊക്കെ ഔട്ടായി പകരം ഓൺലൈൻ ഷോപ്പിംഗ് നിത്യജീവിതത്തിന്റെ ഭാഗമായവരൊക്കെ ഡിൽഡോയാണ് ഉപയോഗിക്കുന്നത് .

സ്ത്രീലൈംഗീകതയെ ഇക്കിളിപെടുത്തി നിങ്ങൾ മാർക്കറ്റിങ് നടത്തുമ്പോ ഞങ്ങൾ സ്ത്രീകളതു തുറന്നു സംസാരിക്കുകയും ബോധവൽക്കണം നടത്തുകയും ചെയ്യുന്ന റേഞ്ചിലെത്തി .
സ്ത്രീശരീരത്തിന്റെ മറപറ്റി സമൂഹത്തിനു നേരെ തുപ്പിയ ആ തുപ്പലിനോടുള്ള സ്ത്രീയെന്ന നിലയിലുള്ള എന്റെ പ്രതികരണം ദേ ദിതാണ്
പ്ഫാ എടുത്തിട്ട് പോടോ തന്റെ കോപ്പിലെ വഴുതന

Image may contain: 3 people