Connect with us

Marriage

പെൺകുട്ടികളെ ‘വേറെയൊരുത്തന്റെ വീട്ടിലേക്ക്’ പറഞ്ഞയക്കുന്ന അനാചാരം ഇല്ലാതാവേണ്ട കാലമായില്ലേ?

വേറെയൊരു വീട്ടിൽ ചെന്ന് കേറാനുള്ള പെണ്ണാ, എന്നിട്ടു പോത്തുപോലെ ഉറങ്ങുന്ന കണ്ടോ? വേറെയൊരു വീട്ടിൽ പോവാനുള്ളതാ, എന്നിട്ട് എന്തേലും ഉണ്ടാക്കാൻ അറിയോ? എന്നിങ്ങനെ എന്തിനും ഏതിനും ഈ ഡയലോഗുകൾ

 39 total views

Published

on

Asha Susan

പെൺകുട്ടികളെ ‘വേറെയൊരുത്തന്റെ വീട്ടിലേക്ക്’ പറഞ്ഞയക്കുന്ന അനാചാരം ഇല്ലാതാവേണ്ട കാലമായില്ലേ?

വേറെയൊരു വീട്ടിൽ ചെന്ന് കേറാനുള്ള പെണ്ണാ, എന്നിട്ടു പോത്തുപോലെ ഉറങ്ങുന്ന കണ്ടോ? വേറെയൊരു വീട്ടിൽ പോവാനുള്ളതാ, എന്നിട്ട് എന്തേലും ഉണ്ടാക്കാൻ അറിയോ? എന്നിങ്ങനെ എന്തിനും ഏതിനും ഈ ഡയലോഗുകൾ കേൾക്കാതെ ഒരു പെൺകുട്ടിയും കൗമാരം താണ്ടിയിട്ടുണ്ടാവില്ല. ഇതവസാനിക്കണമെങ്കിലോ, മറ്റൊരു വീട്ടിൽ കെട്ടിക്കേറി ചെല്ലുക തന്നെ വേണം.
ശരിക്കൊന്നാലോചിച്ചു നോക്കിയാൽ പെൺകുട്ടികളെ വളർത്തുമ്പോ അടക്കി ഒതുക്കി വായിൽ കോലിട്ടാലും തിരിച്ചു കടക്കരുതെന്ന മട്ടിൽ വളർത്തുന്നതു തന്നെ ഈ ദുരാചാരത്തിനു വേണ്ടിയല്ലേ? അതായത് മറ്റൊരു വീട്ടിലേക്കു പോവുമ്പോ അവിടെയാരും മോശം പറയാതെ, അവരെക്കൊണ്ടു വളർത്തുദോഷം എന്നൊന്നും പറയിപ്പിക്കാതെ കുടുംബത്തിന് ഏറ്റ മാതിരി ജീവിക്കാനുള്ള ദീർഘകാല ട്രെയിങ്.

വല്ല വീട്ടിലെയും ശീലങ്ങൾക്കനുസരിച്ചു നമ്മുടെ മകൾ അടിമുടി മാറണമെന്നതു തന്നെ എന്തൊരു വിവേചനമാണല്ലേ? പകരം മകൾക്കു കൊടുക്കാനുള്ള ഷെയർ കൊണ്ട് മകളുടെ പേരിലൊരു വീടു വാങ്ങി വിവാഹത്തോടെ അങ്ങോട്ടു താമസം മാറിയാൽ എന്താശ്വാസമാകുമെന്നു ചിന്തിച്ചു നോക്കൂ. ഇനി ഒറ്റയ്ക്ക് സാധിക്കില്ലെങ്കിൽ ഇരുവീട്ടുകാരും ഒന്നിച്ചു വാങ്ങിയോ അതും സാധിക്കാത്തവർ ചെറിയൊരു വീട് റെന്റിനു എടുത്തോ മാറിയാൽ ഗുണങ്ങൾ ഒരുപാടുണ്ട്.ആദ്യരാത്രി മുതൽ പറയാൻ തുടങ്ങിയാൽ –

1 മുറിയ്ക്കുള്ളിൽ കയറി ലൈറ്റ് ഓഫാക്കി അടക്കി പിടിച്ചൊന്നും സെക്സ് ഒരു ചടങ്ങു പോലെ നടത്തണ്ട, പകരം സ്വാഭാവിക ശബ്ദത്തിലും എങ്ങനെയും ആഘോഷിക്കാം.
2) പ്രണയിക്കാനുള്ള സ്‌പേസ് ബെഡ്‌റൂം മാത്രമല്ല, അടുക്കളയും ഡ്രോയിങ്‌റൂമും ബാൽക്കണിയും ബാത്റൂമും എന്നു തുടങ്ങി വീടിന്റെ ഓരോ ഇടവും സ്വർഗ്ഗമാക്കാം.
3) വീടിനുള്ളിൽ നമ്മുടെ ഇഷ്ട്ടത്തിനുള്ള വസ്ത്രം ധരിക്കാം, ധരിക്കാതിരിക്കാം.
4) നിറയെ മെഴുതിരിയൊക്കെ കത്തിച്ചു വെച്ച് നല്ലൊരു മൂവിയൊക്കെ പ്ളേ ചെയ്തു വൈൻ/ബിയർ ബോട്ടിലൊക്കെ പൊട്ടിച്ച് ഒന്നിച്ചിരുന്നു സന്ധ്യകൾ മനോഹരമാക്കാം.
5) ഒരുമിച്ചു പാചകം പരീക്ഷിക്കാം, ആസ്വദിക്കാം; പാചകത്തിനിടയിൽ പരീക്ഷിക്കാവുന്ന പ്രണയ മുഹൂർത്തങ്ങൾ വേറെയും നോക്കാം.
7) പീരിയഡ്‌സ് സമയം പെണ്ണിനാരെയും പേടിക്കാതെ വിശ്രമിക്കാം, വീട്ടുകാരുടെ മുന്നിൽ കാണിക്കേണ്ട ആണത്തഹുങ്കൊന്നും കൂടാതെ അവളെ സന്തോഷത്തെ പരിചരിക്കാനുള്ള അവസരം ആണിനും കിട്ടും.
8) ആരുടേയും അനുവാദത്തിനു കാക്കാതെ; തോന്നുമ്പോ പുറത്തു പോവാം, തോന്നുമ്പോ വരാം. ചിലയിടത്ത് പുതുജോഡികൾ പുറത്തു പോവുമ്പോൾ വീട്ടുകാരെ മൊത്തം കൊണ്ടുപോകേണ്ട അവസ്ഥയാണ്, ഇല്ലെങ്കിൽ പിണക്കം.
9) മടി പിടിച്ചിരിക്കാൻ തോന്നിയാൽ അതുമാവാം.
10) കുഞ്ഞു കുഞ്ഞു വഴക്കുകൾക്ക് ഇടയിൽ കയറാൻ ആളുണ്ടാവില്ല, എല്ലാം ഒറ്റയ്ക്ക് പരിഹരിക്കാൻ പറ്റും.
11)ആഴ്ചയിലോ മാസത്തിലോ മാത്രം തറവാട് സന്ദർശനം നടത്തിയാൽ ഉള്ള സ്നേഹം കുറയാതെ നിലനിൽക്കുകയും ചെയ്യും.
12) വീട്ടുകാരെ കാണിക്കാൻ വേണ്ടി നിർബന്ധിതമായുള്ള മതനുഷ്ഠിക്കൽ പരിപാടി വേണ്ടിവരില്ല.
13) രണ്ടാളും ഒന്നിച്ചു വീട്ടുകാര്യങ്ങൾ നോക്കി, ഒന്നിച്ചു ജോലിക്ക് പോയി; “നല്ല കുട്ടി സർട്ടിഫിക്കറ്റിനു” വേണ്ടി അഭിനയിച്ചു ജീവിക്കാതെ ജീവിതം ആസ്വദിച്ചു ജീവിക്കാം, അങ്ങനെ കുടുംബജീവിതത്തിൽ നിന്നും പാട്രിയാർക്കിയെ ഇല്ലാതാക്കി (വീട്ടുകാരെ പേടിക്കാതെ) വീട്ടിൽ ജനാധിപത്യവും സമത്വവും നടപ്പിലാക്കാം.

പെൺകുട്ടികളെ മാത്രമല്ല, ആൺകുട്ടികളെയും വളർത്തുമ്പോ സ്വന്തംവീട്ടിലേക്ക് പോവാനുള്ളതാണെന്നും, ജീവിക്കാനാവശ്യമായ തന്റേടവും ധൈര്യവും സ്വന്തംകാര്യം നോക്കാനുള്ള ജോലിയും കഴിവുമൊക്കെ ഉണ്ടാക്കാൻ ജെൻഡർ വിത്യാസമില്ലാതെ പറഞ്ഞു പഠിപ്പിക്കാം. അതിനു നിലവിലുള്ള വേറെ ഒരുത്തന്റെ വീട്ടിൽ വിടൽ ഇല്ലാതായി സ്വന്തം വീട് മുളയ്ക്കണം.
സ്വാതന്ത്ര്യം സർവ്വധനാൽ പ്രധാനം .

 40 total views,  1 views today

Advertisement
Advertisement
Entertainment15 hours ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment2 days ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment3 days ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment3 days ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Education4 days ago

കുമിൾ പറയുന്നതും അതുതന്നെ, ‘ജീവിതത്തിൽ റീടേക്കുകൾ ഇല്ല’ !

Entertainment5 days ago

സുബൈറും സാബിറയും ‘വീണ്ടും’ ഒരുമിക്കുകയാണ്, അവരോടൊപ്പം പെരുന്നാൾ കൂടാൻ നിങ്ങളും വരണം

Entertainment5 days ago

അനന്തുവിന്റെയും ആരതിയുടെയും പ്രണയം ‘എഴുതാത്ത കവിത’പോലെ മനോഹരം

Entertainment7 days ago

മദ്യത്തിന്റെ കണ്ണിലൂടെ കഥപറയുന്ന ‘സീസറിന്റെ കുമ്പസാരം’

Uncategorized1 week ago

“അതേടാ ഞാൻ നായാടി തന്നെ” യെന്ന് പറങ്ങോടൻ ആർജ്ജവത്തോടെ വിളിച്ചു പറയുന്നു

Entertainment1 week ago

റീചാർജ്, ഒരു ഷോർട്ട് ചുറ്റിക്കളി ഫിലിം, അഥവാ അവിഹിതം വിഹിതമായ കഥ

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment2 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment2 months ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment4 weeks ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment1 month ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 week ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Entertainment1 month ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment3 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment2 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Advertisement