ഹാലോ ബിഗ് ബോസ് രജത് കുമാറേ… വലിക്കില്ല, കുടിക്കില്ല എന്നത് മാന്യതയുടെ മാനദണ്ഡം അല്ല

  177

  Asha Susan

  ബിഗ്ഗ് ബോസ്സ് കാണുന്നവർക്ക് അറിയാം അതിൽ രജത് കുമാർ മിക്കപ്പോഴും മറ്റുള്ളവരിൽ ആരോപിക്കുന്ന കാര്യമാണ് “ഞാൻ നിങ്ങളെ പോലെയല്ല , ഞാൻ വലിക്കില്ല കുടിക്കില്ല” എന്ന് .ആ പരിപാടിയിൽ മുഴുനീളം അയാളൊരു നല്ല മനുഷ്യനാണെന്ന് കാണിക്കാൻ ഇതേകാര്യം പ്ലഡ്കാർഡ് കണക്കെ ഉയർത്തി പിടിക്കുന്നത് കാണാം .

  ഞാനിതു പറയാൻ കാരണം ഈ മനോഭാവം കേവലമൊരു രജത്കുമാറിൽ മാത്രമുള്ളതല്ല ,മദ്യപിക്കാത്ത പുകവലിയില്ലാത്ത പലരിലും ഇതേ തോന്നലുണ്ട് , അവരെന്തോ വലിയ സംഭവവും മറ്റുള്ളവർ മോശവുമെന്നു. സത്യത്തിൽ അവരുടെ ഒരുപാട് കോമ്പ്ലെക്സുകളെയും മോശം സ്വഭാവത്തെ മറയ്ക്കാൻ ഇതിനെ ഉപയോഗിക്കാറുമുണ്ട് എന്നതാണ് വാസ്തവം .

  മദ്യപിക്കാതിരുന്നാൽ സ്വന്തം ആരോഗ്യത്തിനും പോക്കറ്റിനും നല്ലതു എന്നതിലുപരി ഒരു വ്യക്തി നല്ലതോ മോശമോ എന്ന് തീരുമാനിക്കുന്നതിനുള്ള മാനദണ്ഡമേയല്ലതു.ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ഭാര്യയെയും മക്കളെയും അമ്മയെയും വരെ ഉപദ്രവിക്കുക്കുകയും തുപ്പുകയും തെറിയഭിഷേകം നടത്തുകയും ചെയ്യുന്നയാളെ കുറിച്ചുള്ള പുറത്തുള്ള അഭിപ്രായം
  “അവനെന്ന കുഴപ്പം ?

  മറ്റുള്ള ആണുങ്ങളെ പോലെ കുടിക്കില്ല ,വലിക്കില്ല , കുടുബം നോക്കാതിരിക്കില്ല , പള്ളി മുടക്കില്ല
  പിന്നെന്നാ ഇച്ചിരി മുൻകോപമുണ്ട്”.മദ്യപിച്ചു അബോധാവസ്ഥയിൽ ഒരുവ്യക്തി ചെയ്യുന്നതിനേക്കാൾ വലിയ വൃത്തികേടുകൾ സുബോധത്തിലുള്ളവർ ചെയ്യുന്നത് കണ്ടിട്ടുള്ള അനുഭവത്തിൽ നിന്ന് പറയുവാ , വലിക്കില്ല കുടിക്കില്ല എന്നകൊണ്ട് ഒരു വ്യക്തി മനുഷ്യനാവില്ല , അഹങ്കരിക്കാൻ മാത്രം അതിലൊരു തേങ്ങയുമില്ല .അതുപോലെകുടിക്കുന്നവർ മനുഷ്യത്വവും വ്യക്തിത്വവും ഇല്ലാത്തവരുമല്ല അത്തരമൊരു പൊതുബോധം കൊണ്ട് നടക്കുന്നത് വെറും വിവരക്കേടാണ് .

  NB :- മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം

  Advertisements