പത്തു കൊറോണ വൈറസിനേക്കാൾ ശക്തിയുള്ള അപകട വൈറസാണ് മതം എന്നത് തിരിച്ചറിഞ്ഞ ജനതയാണ് നാം

100
Asha Susan
പത്തു കൊറോണ വൈറസിനേക്കാൾ ശക്തിയുള്ള അപകട വൈറസാണ് മതം എന്നത് തിരിച്ചറിഞ്ഞ ജനതയാണ് നാം. അതുകൊണ്ട് തന്നെ മതത്തിന്റെ ഒരു കാര്യത്തിലും ഗവണ്മെന്റ് അവസാന വാക്കാവുന്നതു ഗുണത്തേക്കാൾ ഏറെ അപകടമേ ക്ഷണിച്ചു വരുത്തൂ. അപ്പൊപിന്നെ ചെയ്യാൻ പറ്റുന്ന ഏറ്റവും ഉചിതമായ കാര്യം ഭരണപ്രതിപക്ഷത്തുള്ളവരും ആരോഗ്യവകുപ്പിലുള്ളവരും ഉൾപ്പെടുന്ന യോഗത്തിൽ എല്ലാ മതത്തിന്റെയും തലപ്പത്തുള്ളവരെ വിളിച്ചുവരുത്തി അവരവരുടെ മതത്തിൽ നിന്നും എന്തൊക്കെ മുൻകരുതൽ എടുക്കാമെന്ന് ചോദിച്ചറിഞ്ഞു അവരെ കൊണ്ട് തന്നെ ഓരോ മതത്തെയും നിയന്ത്രിക്കുക എന്നതാണ്.
ആരാധനാലയങ്ങൾ തുറന്നിട്ടാലും കൂട്ടമായ യാതൊരു പ്രാർത്ഥന ചടങ്ങോ, യോഗങ്ങളോ വെയ്ക്കാതിരിക്കാനും, ഒഴിവാക്കാൻ പറ്റുന്ന ആഘോഷ ചടങ്ങുകൾ ഒഴിവാക്കാനും ‘അവരവരുടെ’ ആളുകളോട് പറയുകയും പ്രാവർത്തികമാക്കാനും നിർദേശിക്കുക. അപകടസാധ്യത ഒഴിവാക്കാൻ വേണ്ടി എങ്ങനെയൊക്കെ ശ്രമിക്കാമോ അങ്ങനെയൊക്കെ ശ്രമിക്കുക.
രാജ്യത്തിലെ മുഴുവൻ ആളുകൾക്കും ഒരു മതമാണെങ്കിൽ പോലും രാജ്യത്തിന് മതമുണ്ടാവരുതെന്നും ജനാധിപത്യത്തിൽ മതം കൂടിക്കലർത്തരുതെന്നുമൊക്കെ ആദർശം പറയാമെന്നല്ലാതെ നിലവിലെ നമ്മുടെ സാമൂഹ്യയാഥാർഥ്യം അതല്ലെന്നു നമുക്കറിയാം. അതുകൊണ്ട് തന്നെ കുളം കലക്കി മീൻ പിടിക്കാൻ നിൽക്കാതെ വികാരത്തെക്കാൾ വിവേകത്തോടെ പെരുമാറുക.