നിസാർ സെയ്ദിനും അഷ്റഫ് താമരശ്ശേരിക്കും അൻസാർ കൊയിലാണ്ടിക്കും യൂണിവേർസൽ റിക്കോർഡ് ഫോറത്തിന്റെ ഹാൾ ഓഫ് ഫെയിം
ഷാനവാസ് കണ്ണഞ്ചേരി
യു എ ഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകനും ഏഷ്യാവിഷൻ മാനേജിംഗ് ഡയറക്ടർ, ദുബൈ വാർത്ത ചീഫ് എഡിറ്റർ എന്നീ നിലകളിൽ ശ്രദ്ധേയനായ നിസാർ സെയ്ദ് സജീവമായ മാധ്യമ ഇടപെടലുകളിലൂടെ സാംസ്കാരിക രംഗത്ത് ഉയർന്ന സ്ഥാനം അലങ്കരിക്കുന്ന പൊതുപ്രവർത്തകനാണ്. ദുബൈ സാംസ്കാരിക വകുപ്പിന്റെ ക്രിയേറ്റീവ് കാറ്റഗറിയിൽ ഗോൾഡൻ വിസ ലഭിച്ച അദ്ദേഹം കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ചെയ്യുന്ന മാധ്യമ രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ ബഹുമതിക്ക് തെരഞ്ഞെടുത്തതെന്ന് യു ആർ എഫ് സി ഇ ഒ ഡോ. സൗദീപ് ചാറ്റർജിയും ചീഫ് എഡിറ്റർ ഡോ. സുനിൽ ജോസഫും അറിയിച്ചു. യു എ ഇയിൽ മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിലെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് അഷ്റഫ് താമരശ്ശേരിയെ അവാർഡിന് അർഹനാക്കിയത്.
കല, സാംസ്കാരിക രംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് മികച്ച സംഘാടകനും സംരംഭകനും കൂടിയായ അൻസാർ കൊയിലാണ്ടിയെ അവാർഡിന് പരിഗണിച്ചത്. മാർച്ച് 12ന് ദുബൈ ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.