റീൽസ്, ടിക്-ടോക് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെ മലയാളികൾക്ക് സുപരിചിതയായി മാറിയ താരമാണ് അഷിക അശോകൻ.ധാരാളം മ്യൂസിക് വീഡിയോസിലും ഷോർട്ട് ഫിലിമുകളിലും ഇതിനോടകം അഭിനയിച്ചു കഴിഞ്ഞ അഷിക ഒരു റീൽസ് താരമായി വളർന്നു കഴിഞ്ഞു. മോഡലിംഗിലൂടെയും ആരാധകരെ കൈയിലെടുക്കുന്ന അഷിക ആദ്യമായി സിനിമയിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ്. അതും തമിഴ് ചിത്രത്തിലൂടെയാണ് അഷിക തുടക്കം കുറിക്കുന്നത്. അഞ്ച് ലക്ഷത്തിന് അടുത്ത് ഫോളോവേഴ്സും ഈ മിടുക്കിക്കുണ്ട് .
2021-ൽ “നീഹാരം പെയ്ത രാവിൽ” എന്ന ഹ്രസ്വ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. താരത്തിന്റെ നീഹാരം പെയ്ത രാവിൽ എന്ന ഹ്രസ്വ ചിത്രം മൂന്നാഴ്ചയ്ക്കുള്ളിൽ യൂട്യൂബിൽ 1.5 ദശലക്ഷം വ്യൂസ് കടന്നിരുന്നു. വളരെ മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഷോർട്ട് ഫിലിമിൽ പ്രകടിപ്പിച്ചത്.പരിശീലനം ലഭിച്ച ഈ ക്ലാസിക്കൽ നർത്തകിയാണ് താരം. അതിനനുസരിച്ച് ശരീര സൗന്ദര്യത്തെയും ആകൃതിയേയും മെയിന്റൈൻ ചെയ്യാനും താരം ശ്രമിക്കാറുണ്ട് അതിനനുസരിച്ചുള്ള വ്യായാമം മുറകളിലും ഡയറ്റുകളിലും താരം ശ്രദ്ധ പുലർത്തുന്നു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മോഹിപ്പിക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.ഇപ്പോൾ താരത്തിന്റെ ഒരു ഫിറ്റ്‌നസ് വീഡിയോ ആണ് വൈറൽ ആകുന്നത്.
video
ഇത്രയും ഫിറ്റ് ആയിരിക്കുന്നതിന്റെയും സുന്ദരി ആയിരിക്കുന്നതിന്റെയും കരണം ഇതു തന്നെയാണല്ലേ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. ഇപ്പോൾ ട്രൈനർ Dilsil M Iqbal ഒപ്പമുള്ള ഒരു വീഡിയോ ആണ് വൈറൽ ആകുന്നത്. ഒരു സെലിബ്രെറ്റി ട്രൈനർ ആണ് Dilsil M Iqbal. എന്തായാലും വീഡിയോ വലിയ തോതിൽ സോഷ്യൽ മീഡിയയിൽ സ്വീകര്യമായിരിക്കുന്നു