Ashiq Nisam
ബോക്സ് ഓഫീസ് പ്രകടനങ്ങളിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാതിരിക്കുമ്പോഴും മറുവശത്ത് കോൺടെന്റ് വൈസ് കാഴ്ചകളിൽ ആധുനിക സിനിമകളുടെ പക്ഷം ചേർത്ത് വെയ്ക്കാൻ കെൽപ്പുള്ള ഹിന്ദി സിനിമകൾ ഉദയം കൊള്ളുകയും ചർച്ചകൾ സാധ്യമാക്കുകയും ചെയ്യുന്നുണ്ട് എന്ന വസ്തുത കൂടി പറഞ്ഞുപോകേണ്ടതുണ്ട്.
Sardhar Udham, Sherni, Badhaai dho, Chandigarh Kare Aashiqui, Rashmi Rocket, Mimi, Gangubhai kathiawadi, Darlings തുടങ്ങിയവ 2021-2022 വർഷങ്ങളിൽ മാത്രം സംഭവിച്ച സിനിമകളാണ്.ഡാർലിംങ്‌സിലേക്ക് വന്നാൽ വളരെ ഇന്റെൻസായ വിഷയങ്ങളെ ഹ്യൂമറിൽ എക്സിക്യൂട്ട് ചെയ്യുക എന്ന ഹിന്ദി സിനിമ തുടർന്ന് പോരുന്ന വിജയകരമായ ടാക്റ്റിക്സ് എവിഡന്റായി നിൽക്കുന്നത് കാണാം.ടോക്സിക് റിലേഷൻഷിപ്പും, ഡൊമസ്റ്റിക് വയലൻസും പോലെയുള്ള ഗ്രിം സബ്ജെക്റ്റുകൾ ഹ്യൂമറിൽ കണക്ട് ചെയ്ത് അവതരിപ്പിക്കുക എന്നത് പ്രേക്ഷകനെ വേഗത്തിൽ ഹൂക് ചെയ്യാൻ സഹായിക്കുമെങ്കിലും പല പോയിന്റിലും സിനിമ തന്നെ വള്‍ഗർ ആയി പോകാനുള്ള സാധ്യത കൂടി അവശേഷിപ്പിക്കുന്ന പരീക്ഷണമാണ്.
എന്നാൽ അത്തരം വെല്ലുവിളികളെയും മറികടന്ന് തിരക്കഥയിലും, സംവിധാനത്തിലും, പ്രകടനങ്ങളിലും, സിനിമാറ്റൊഗ്രാഫിയിലുമൊക്കെ വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്ന സിനിമകളുടെ കൂട്ടത്തിലേക്കാണ് ആലിയയുടെ ഡാർലിങ്ങ്സും നിലയുറപ്പിക്കുന്നത്. വർക്ക് സ്പേസുകളിൽ കിട്ടാതെ വരുന്ന സുപ്പീരിയോരിറ്റി ഇന്ത്യൻ സൊസൈറ്റിയിലെ ഒട്ടുമിക്ക ആൺ വിഭാഗങ്ങളും വീടുകളിലേക്കാണ് എൻഫോഴ്‌സ് ചെയ്യിക്കുക എന്ന പോയിന്റിനോടൊപ്പം തന്നെ കുടുംബങ്ങളിലെ സ്ത്രീ ചിന്തകളുടെ ബലഹീനതയെയും സിനിമ കൃത്യമായി ചർച്ചയ്ക്ക് വെക്കുന്നുണ്ട്.
അമ്മയുടെ വിവാഹവും, ജീവിതവും മറ്റൊരു ലെയറായി തന്നെ പറയുന്നതോടൊപ്പം അത് മകളുടെ ജീവിതത്തിലേക്ക് ഗംഭീരമായി കണക്ട് ചെയ്യുവാനും സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആദ്യാവസാനം പിന്തുടർന്ന അമ്മ-മകൾ റിലേഷൻ അത്തരം ഒരു കൺക്ലൂഷനെ ഡയലോഗുകൾക്കപ്പുറം വെറും നോട്ടം കൊണ്ടും, ഭാവങ്ങൾ കൊണ്ടും കണ്ടിരിക്കുന്നവരിലേക്ക് എത്തിക്കാൻ തക്കവണ്ണം പക്ക്വമായിരുന്നു. വളരെ ചെറിയ സ്പേസിലും, കുറഞ്ഞ മനുഷ്യരിലും നിന്നുകൊണ്ട് വലിയ രാഷ്ട്രീയം സംസാരിക്കുന്ന സിനിമയാണ് “Darlings”.
ഹേറ്റ് ക്യാമ്പയിനുകളും, ബോയ്‌കോട്ട് ഹാഷ് ടാഗുകളും, വർഗീയതയും ഹിന്ദിയിൽ സജീവമാണെന്നത് വസ്തുതയാണ്. പക്ഷേ മികച്ച ഔട്പുട്ട് വരുന്ന സിനിമ സംഭവിക്കുന്ന നിമിഷം വരെ ആയുസുള്ള ജല്പനങ്ങൾ മാത്രമാണ് അവയൊക്കെയും എന്നതാണ് വസ്തുത. ഓരോ സിനിമകൾ കഴിയുംതോറും ആലിയയും പ്രതീക്ഷകൾ വർധിപ്പിക്കുകയാണ്.