Ashique Ajmal
ശാസ്ത്രീയ സംഗീതത്തിലും ഉപകരണ വാദ്യങ്ങളിലും അനിതരസാധാരണമായ മികവും കലയോടുള്ള അതിരുകളില്ലാത്ത സമർപ്പണവും കൊണ്ട് അതിർത്തിക്കൾക്കപ്പുറം സ്വീകാര്യത നേടിയ വിരലിലെണ്ണാവുന്ന മഹാരഥന്മാർക്ക് ശേഷം ഇന്ത്യക്ക് പുറത്ത് റഹ്മാനെ പോലെ അംഗീകരിക്കപ്പെടുകയും സ്വീകരിക്കപ്പെടുകയും ചെയ്ത ഇന്ത്യൻ കലാകാരന്മാർ വേറെയില്ല.
ഇന്ത്യൻ ചലച്ചിത്ര സംഗീതത്തെ റഹ്മാൻ പുനർനിർവചിച്ചു, പാശ്ചാത്യ സംഗീതവും ശബ്ദങ്ങളും ഇന്ത്യൻ സംഗീതവുമായി സമന്വയിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശൈലി സംഗീത പ്രേമികൾ മുമ്പ് അനുഭവിച്ചതിൽ നിന്നൊക്കെ തീർത്തും വിഭിന്നമായിരുന്നു.പാശ്ചാത്യ, കർണാടക/ഹിന്ദുസ്ഥാനി രാഗങ്ങൾ, ഖവാലി, സൂഫി ലാറ്റിനോ, ടെക്‌നോ, റാപ്പ്, നാടോടി തുടങ്ങിയ സംഗീതത്തിന്റെ വിവിധ വിഭാഗങ്ങൾ സമന്വയിപ്പിച്ചുകൊണ്ട് മാസ്‌ട്രോ തന്റെ വൈദഗ്ധ്യവും മാന്ത്രികതയും പ്രദർശിപ്പിച്ചിട്ടുണ്ട്. സിത്താർ, ഷെഹ്‌നായി, തവിൽ, മൃദംഗം തുടങ്ങിയ പരമ്പരാഗത സംഗീതോപകരണങ്ങളും ആധുനിക സംഗീതോപകരണങ്ങളായ ഫിംഗർബോർഡ്, ഹാർപെജി തുടങ്ങിയവയും ഒത്തുചേരുന്ന സംഗീതം റഹ്മാനിൽ നിന്നല്ലാതെ വേറെ ആരിൽ നിന്നും നമുക്ക് കേൾക്കാനാവില്ലെന്നതാണ് വസ്തുത.
ആളുകൾ പൊതുവെ റഹ്മാൻ പാട്ടുമായി ബന്ധപ്പെടുത്തുന്ന ഒരു പദമാണ് സ്ലോ പോയ്സൺ; പതിറ്റാണ്ടുകൾക്ക് മുമ്പ്, നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച പത്രപ്രവർത്തകരിൽ ഒരാളായ കരൺ ഥാപ്പർ ഒരു അഭിമുഖത്തിൽ റഹ്മാനോട് അദ്ദേഹത്തിന്റെ സംഗീതവുമായി ബന്ധപ്പെട്ട സ്ലോ പോയ്സണെ കുറിച്ച് ചോദിച്ചപ്പോൾ റഹ്മാൻ വ്യക്തമാക്കി നമ്മളൊരുപാട് കേട്ടുപരിചയിച്ച പാട്ടുകളുമായി സമാനതയുള്ള പുതിയ ഗാനങ്ങൾ നമുക്ക് വളരെ പെട്ടെന്ന് കണക്ട് (Our subconsious mind is well familiar with tune and rhythm of the song) രാഗം, ഓർക്കസ്ട്രേഷൻ മുതലായവ സമാനമായ ശൈലിയിലും ഘടനയിലും ഉപയോഗിക്കുന്നതാണ് ഇതിന് കാരണം, അതേസമയം പുതുമയുള്ള പാട്ടുകൾ നമ്മിലേക്കിറങ്ങാൻ കുറച്ച് സമയമെടുക്കും. Rahman is uncompromisingly particular that his music should sound fresh.
90കളിലെ റഹ്മാന്റെ സംഗീതം മികച്ചതായിരുന്നു പക്ഷെ ഇപ്പോഴത്തെ റഹ്‌മാൻ പോരെന്ന് പറയുന്നവരെ തട്ടിയിട്ട് നടക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ. കഴിവുള്ള നിരവധിസംഗീതജ്ഞരെ ഇന്ത്യ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ ദക്ഷിണേന്ത്യയിലെ പല ഇതിഹാസ സംഗീതസംവിധായകരെയും ഉത്തരേന്ത്യയിലെ സാധാരണ സംഗീതാസ്വകർക്ക് അറിയില്ലെന്നത് ഒരു വസ്തുതയാണ്.ഉദാഹരണത്തിന്, അസാമാന്യ സംഗീതജ്ഞനായ ഇളയരാജ ഉത്തരേന്ത്യൻ പ്രേക്ഷകരിലേക്ക് അദ്ദേഹം അർഹിക്കുന്ന തരത്തിൽ എത്തിയിട്ടില്ല, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയ സംഗീതസംവിധായകനെ കേരളത്തിന് പുറത്തുള്ള സാധാരണ സംഗീത ശ്രോതാക്കൾക്ക് അറിയില്ല എന്നത് സങ്കടകരമാണ്. ദക്ഷിണാമൂർത്തി, ദേവരാജൻ അർജുനൻ മാസ്റ്റർ… വേണ്ട രീതിയിൽ നമ്മൾ പോലും അംഗീകരിയ്ക്കാതെ കടന്നുപോയ ലെജെൻഡസ് ..
ഒരു പുതുമഴയായി (പുതു വെള്ളൈ മഴ) തമിഴ് സംഗീതത്തിലേക്ക് പ്രവേശിച്ച റഹ്മാൻ താമസിയാതെ സംഗീതപ്രേമികളുടെ മനസ്സിലും തമിഴ് ചലച്ചിത്ര വ്യവസായത്തിലും ഒരുപോലെ തന്റേതായ ഇടം നേടി. മുഖ്യധാരാ സിനിമാ നിർമ്മാതാക്കളുടെ ആദ്യ മുൻഗണന ഇള രാജ – റഹ്മാൻ എന്നായിരുന്നു, അത് പിന്നെ റഹ്മാൻ – ഹാരിസ് ജയരാജ്, റഹ്മാൻ – യുവൻ ശങ്കർ രാജ, ഇപ്പോൾ റഹ്മാൻ – അനിരുദ്ധ് എന്നിങ്ങനെ കാലാ കാലങ്ങളായി മാറി. റഹ്മാൻ സ്വയം നവീകരിച്ചുങ്കോണ്ടിരിക്കുന്നു, അതുകൊണ്ട് തന്നെ ഇന്നും ഇന്ത്യയിലെ ഏറ്റവും മികച്ച മ്യൂസിഷ്യൻസിൽ ഒരാളായി തുടരുന്നു.
Deezer ഓൺലൈൻ സംഗീത സ്ട്രീമിംഗ് സേവനം അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ രസകരമായ ഒരു വസ്തുത കണ്ടെത്തി; ഏകദേശം മുപ്പതിനോട് അടുക്കുമ്പോൾ സാധാരണ സംഗീതാസ്വാദകർ പുതിയ സംഗീതം കേൾക്കുന്നത് നിർത്തുന്നു. മിഡ് ട്വൻറിസിലാണ് നമ്മൾ ഏറ്റവും കൂടുതൽ പുതിയ പാട്ടുകളും ആർട്ടിസ്റ്റുകളെയും എക്‌സ്‌പ്ലോർ ചെയ്യുന്നത്. 24 വയസ്സാണ് prime time പോലും, ഈ പ്രായത്തിൽ ശരാശരി സംഗീത പ്രേമികളിൽ 75% പേരും ആഴ്‌ചയിൽ പത്തോ അതിലധികമോ പുതിയ ട്രാക്കുകൾ കേൾക്കുന്നുവെന്നും പഠനം വെളിപ്പെടുത്തുന്നു. 65% പേരും 24 വയസ്സിൽ പ്രതിമാസം അഞ്ച് പുതിയ കലാകാരന്മാരെ തേടുന്നു.
നമ്മൾ പലപ്പോഴും മറക്കുന്ന മറ്റൊരു വസ്‌തുത, എല്ലാ സംഗീതവും എല്ലാർക്കും ആസ്വാദ്യകരമാവില്ല. ഉദാഹരണത്തിന്, ഡോ. ബാലമുരളീകൃഷ്ണയെ കേൾക്കാതെ ദിവസം അപൂര്ണമായി കരുതുന്ന ഒരുപാട് പേരുണ്ടാകും അതേസമയം ആ മഹാസംഗീതജഞനെ ഒരു മിനിറ്റ് പോലും ആസ്വദിക്കാൻ കഴിയാത്ത ദശലക്ഷക്കണക്കിന് ആളുകൾ വേറെയുണ്ട്.അതുപോലെ നുസ്രത്ത് ഫത്തേ അലി ഖാനെ/ മെഹ്ദി ഹസനെ കേൾക്കാൻ ദിനരാത്രങ്ങൾ ചെലവഴിക്കുന്ന ഒരാൾക്ക് എം.എസ്. സുബ്ബുലക്ഷ്മി. ‘മെല്ലിസൈ മന്നൻ’ എന്നറിയപ്പെടുന്ന വിശ്വനാഥൻ തമിഴിലെ ഏറ്റവും ആദരണീയനായ സംഗീതജ്ഞരിൽ ഒരാളാണ്, പക്ഷേ അദ്ദേഹം അർഹിക്കുന്ന തലത്തിൽ അദ്ദേഹത്തെ ആസ്വദിക്കുന്ന തമിഴരല്ലാത്തവരെ ഞാൻ അപൂർവ്വമായി മാത്രമേ കണ്ടിട്ടുള്ളു. ഒരു കൂട്ടം ആളുകൾക്ക് ആസ്വദിക്കാൻ കഴിയുന്നില്ലെന്ന് വെച്ച് ഈ മഹാരഥന്മാരുടെയൊന്നും മഹത്വം അല്പം പോലും കുറയുന്നില്ല.എനിക്ക് ആസ്വദിക്കാൻ പറ്റാത്ത പാട്ട് നിലവാരമില്ലാത്ത ഒന്നായി ഞാൻ വിരലയിത്തിയാൽ അതെന്റെ വിവരക്കേടാണ്.
റഹ്മാൻ നമ്മെക്കാൾ രണ്ട് പതിറ്റാണ്ടു മുമ്പേ നടക്കുന്നു എന്നാ എനിക്ക് തോന്നുന്നത്.
I often feel that Rahman has a child-like innocence and enthusiasm, a bit of childish mischief, and he doesn’t compromise on the quality of his works:
സ്നേഹിതനെ എന്ന പാട്ടിന്റെ തുടക്കത്തിൽ ഉപയോഗിച്ച ഉസ്താദ് സുൽത്താൻ ഖാന്റെ വോയിസ്. ചെറിയൊരു പോർഷൻ പാടാൻ വേണ്ടി അത്രയും വലിയൊരു ഗായകൻ!! ഡ്യൂയറ്റ് സിനിമക്ക് വേണ്ടി സാക്സഫോൺ വായിക്കാൻ ശ്രീ കദ്രി ഗോപാൽ നാഥിനെ വിളിച്ചത്.
കോക്ക് സ്റുഡിയോക്ക് വേണ്ടി ചെയ്ത Zariya എന്ന ഗാനത്തിൽ Ani Choying Drolma എന്ന ബുദ്ധിസ്റ്റിനെയും ഫറ സിറാജ് എന്ന ജോർദാനി സിംഗറിനെയും പാടാൻ വിളിച്ചത്.അങ്ങനെ നീളുന്ന റഹ്മാൻ കുസൃതികളുടെ പുതിയ തലമാണ് ലെ മസ്‌ക്; റഹ്മാൻ സംവിധാനം ചെയ്യുന്ന മൾട്ടി സെന്സറി സിനിമ.
Rahman Says: “The Music, story, the visuals, and the scent, combing actually gives an individual experience to everyone, that’s the most fascinating thing about Le Musk.”
“I have never seen anything quite like it in my life, it was magnificent, it’s breathtakingly beautiful.” Says Mark Lieber – Founder/ CEO Infinity Festival Hollywood.
When he sensed that he does not get inspiration he looks for, he has embarked on a journey to explore new horizons; I am sure will keep making us proud and will win even wider acceptance around the globe.