Ashish J
“ഈ പറക്കും തളിക” എന്ന നോൺ സ്റ്റോപ്പ് കോമഡി എന്റെർറ്റൈനെർ ഒരുക്കിയ സംവിധായകൻ താഹയുടെ പിന്നീട് വന്ന ചിത്രങ്ങളിൽ മറ്റൊരു പറക്കും തളിക ആയില്ലേലും ഏറെക്കുറെ അതിനടുത്തേലും എത്താൻ സാധ്യതയുള്ള നല്ലൊരു സബ്ജെക്ട് തന്നെയായിരുന്നു “കപ്പല്‍ മുതലാളി”.
എന്നാൽ പലതരത്തിലുള്ള കുറവുകൾ മൊത്തത്തിൽ വന്നപ്പോൾ പലർക്കും അത്ര അറിയുക പോലും ചെയ്യാത്ത ഒരു സിനിമയായി മാറാനായിരുന്നു കപ്പല്‍ മുതലാളിയുടെ വിധി. സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ് നായകനായി വന്ന രമേശ് പിഷാരടി തന്നെയായിരുന്നു. കാര്യം സ്റ്റേജുകളിൽ കോമഡി പെർഫോമൻസ് നടത്തി പിഷാരടി അത്ഭുതപ്പെടുത്താറുണ്ടെങ്കിലും ആദ്യമായി നായകനായപ്പോഴുള്ള പരിഭ്രമം കപ്പല്‍ മുതലാളിയിൽ കാണാനുണ്ട്.
വർഷങ്ങൾക്കുശേഷം ഇതേ കാര്യം നിർമ്മാതാവും ഒരു ഇന്റർവ്യൂവിൽ പറയുന്നതും കണ്ടു. ഒരുപക്ഷെ ദിലീപോ മറ്റോ ആയിരുന്നു നായകനെങ്കിൽ സിനിമ ഇപ്പോഴുള്ളതിൽ നിന്ന് ഒരുപാട് മെച്ചപ്പെടും എന്നതിൽ ഒരു സംശയവും ഇല്ല. ( ദിലീപിനെപ്പോലുള്ള താരങ്ങളുടെ അസൗകര്യം ആണ് ഇത് പിഷാരടിയിലേക്കെത്താൻ കാരണം എന്നത് മറക്കുന്നില്ല. )
ഇങ്ങനാണേലും ഇപ്പോഴും വെറുതെ ഇരിക്കുമ്പോൾ കാണാൻ പറ്റുന്ന ഒരു സിനിമ തന്നെയാണ് കപ്പല്‍ മുതലാളി. ഒരുപക്ഷെ അന്ന് സ്ക്രിപ്റ്റിൽ കുറച്ചുകൂടി വർക്ക് ചെയ്ത് അത്യാവശ്യം നല്ലൊരു താരനിരയുമായി വന്നിരുന്നേൽ നല്ലൊരു വിജയമാകേണ്ട സിനിമ തന്നെയാണ് ഇത്. 💯