ലങ്കയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ.
Ashish J
സുരേഷ് ഗോപി എന്ന നടന്റെ കുടുംബ ജീവിതത്തേക്കൂടി ബന്ധപ്പെടുത്തുന്ന രീതിയിൽ ഗോസിപ്പുകൾ പടച്ചുവിടാൻ ഇടയാക്കിയ ഒരു സിനിമയാണ് AK സാജൻ സംവിധാനം ചെയ്ത ലങ്ക. എന്നാൽ അത്തരം തെറ്റിദ്ധാരണകൾക്കെല്ലാം നിർമ്മാതാവ് സന്തോഷ് ദാമോദരൻ ഒരു അഭിമുഖത്തിൽ മറുപടി നൽകുന്നത് കാണാൻ ഇടയായി. AK സാജനുമായുള്ള സൗഹൃദത്തിൽ സന്തോഷ് നിർമ്മിച്ച ലങ്ക എന്ന സിനിമ ലിപ് ലോക്ക് സീൻ അടക്കം അന്നത്തെ ഒരു മുൻനിര നായകനിൽ നിന്ന് പ്രത്യേകിച്ച് സുരേഷ് ഗോപിയിൽ നിന്ന് പ്രേക്ഷകർ തീരെ പ്രതീക്ഷിക്കാത്ത ചില കാര്യങ്ങൾ ഉൾപ്പെടെ ആണ് വന്നത്.
എന്നാൽ ലങ്കയിലെ നായകനും നായികയും സിനിമ എന്താണെന്ന് പൂർണമായും മനസിലാക്കി തന്നെയാണ് ഏറ്റെടുത്തത്. തുടക്കക്കാരിയായ നായിക മംമ്ത മോഹൻദാസിന്റെ മാതാപിതാക്കളുടെ സാന്നിധ്യം പൂർണമായും സിനിമ സെറ്റിൽ ഉണ്ടായിരുന്നു. സിനിമയ്ക്കുള്ളിലും സെറ്റിലും എല്ലാം സാധാരണ രീതിയിൽ തന്നെയാണ് പോയത്.
പക്ഷേ ചില മാധ്യമങ്ങൾ സുരേഷ് ഗോപിയേയും മംമ്തയെയും കുറിച്ച് ആവശ്യമില്ലാത്ത ഗോസിപ്പുകൾ അടിച്ചിറക്കുകയും ഇപ്പോഴും അത് വിശ്വസിക്കുകയും ചെയ്യുന്ന ചിലരെ കാണാനും പറ്റുന്നുണ്ട്. എന്നാൽ സന്തോഷിന്റെ അഭിമുഖം കാണുമ്പോൾ അതൊക്കെ ഗോസിപ്പുകൾ മാത്രമാണെന്ന് വ്യക്തമാകുന്നുണ്ട്. അതുപോലെ ഭൂരിപക്ഷം ആളുകളും വിശ്വസിക്കുന്നത് പോലെ ലങ്ക ഒരു പരാജയം അല്ലെന്നും വമ്പൻ വിജയം അല്ലെങ്കിലും തനിക്ക് ടേബിൾ പ്രോഫിറ്റ് തന്ന ചിത്രമാണെന്നും നിർമ്മാതാവ് തന്നെ പറയുന്നു.
***
(മംമതയുമായി പണ്ട് വനിതയിൽ ഒരു അഭിമുഖം ഉണ്ടായിരുന്നു..ഓരോ നമ്പറുകൾ ബേസ് ചെയ്ത് മംമ്തയോട് ഓരോ ചോദ്യങ്ങൾ ചോദിക്കും. മൂന്നാം നമ്പർ വന്നപ്പോൾ അവരോട് ചോദിച്ചത് ജീവിതത്തിൽ ഒട്ടും ഓർമിക്കാൻ ഇഷ്ടപ്പെടാത്ത 3 കാര്യങ്ങൾ ഏതൊക്കെയെന്നായിരുന്നു..അതിന് അവർ പറഞ്ഞ 3 ഉത്തരങ്ങളിൽ ഒന്ന് ലങ്ക എന്ന സിനിമയിൽ അഭിനയിച്ചത് എന്നായിരുന്നു. ഒരു മുൻനിര നായകനും ചെയ്യാത്ത സെക്‌സ് രംഗങ്ങൾ ആണ് ഈ സിനിമയിൽ സുരേഷ് ഗോപി ചെയ്യുന്നത് എന്നായിരുന്നു മലയാളമനോരമ ആഴ്ചപ്പതിപ്പിൽ ഈ സിനിമയെ കുറിച്ച് വന്ന ഒരു റിപ്പോർട്ടിൽ അന്ന് എടുത്തെഴുതിയിരുന്നത്.)