Ashish J
” നാടും നാട്ടുകാരും അറിയുന്ന അബ്കാരി ശരവണന്റെ മുന്നിൽ ഒരുദിവസം പോലീസ് കമ്മിഷണർ പുലികേശി പ്രത്യക്ഷപ്പെടുമ്പോൾ, ഏവരെയും ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നത്. അബ്കാരി ശരവണന്റെ മുൻകാല ജീവിതം അറിയാവുന്ന ആളായിരുന്നു പുലികേശി. അസ്സൽ ഗുണ്ട. പേര് മാളൂട്ടി സാബു.മാളൂട്ടി സാബുവിൽ നിന്ന് അബ്കാരിയിലേക്കുള്ള യാത്ര, സംഭവബഹുലമായ ജീവിതം, പോരാട്ടം. ”
***
2014 ൽ പ്രഖ്യാപിച്ച് മുടങ്ങിപ്പോയ സുരേഷ് ഗോപി ചിത്രം മാളൂട്ടി സാബുവിന്റെ പശ്ചാത്തലം ഒരു സിനിമ വാരികയിൽ വന്നതാണ് ഇത്.അതുപോലെ വെള്ളമടിച്ച് കിണറ്റിൽവീണ സാബുവിന് മാളൂട്ടി എന്ന പേരുകിട്ടിയ കഥയും അന്നൊക്കെ ചില പ്രസിദ്ധീകരണങ്ങളിൽ രസകരമായി വന്നുകണ്ടിട്ടുണ്ട്. നടന്നിരുന്നേൽ സുരേഷ് ഗോപിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ ഒരു വേഷമായി ഇത് മാറുമായിരുന്നു എന്നത് ഉറപ്പാണ്.

‘ഭഗവാൻ’ ഒരുക്കിയ പ്രശാന്ത് മാമ്പുള്ളി ആദ്യം സംവിധായകനായി വരികയും പിന്നെ അദ്ദേഹത്തെ മാറ്റി ഒരുപാട് സിനിമകളിൽ അസിസ്റ്റന്റും അസോസിയേറ്റുമൊക്കെയായി വർക്ക് ചെയ്ത് എക്സ്പീരിയൻസുള്ള ടിവിൻ വർഗീസ് സംവിധായകനാവുകയും ചെയ്തു.പൂജ നടത്തിയ സിനിമ ഒരു ദിവസം പോലും ചിത്രീകരിക്കാതെ മുടങ്ങിപ്പോയി. ആ ടൈമിൽ മറ്റൊരു സുരേഷ് ഗോപി സിനിമയും ടിവിൻ വർഗീസ് പ്ലാൻ ചെയ്തിരുന്നെങ്കിലും അതും നടന്നില്ല. അദ്ദേഹം ഇപ്പോഴും സംവിധായകൻ ആയിട്ടുമില്ല.