Ashish J
അത്യാവശ്യം നല്ലൊരു തിരിച്ചുവരവ് കിട്ടിയിട്ടുണ്ട്. പരാജയം ഉണ്ടെങ്കിൽപോലും പ്രൊഡ്യൂസറെ കുത്തുപാള എടുപ്പിച്ച ഒരു പടം പോലും തിരിച്ചുവരവിൽ ചെയ്ത നാല് സിനിമകളിൽ ഇല്ല.കിട്ടിയ അവസരം നന്നായി വിനിയോഗിക്കേണ്ട ഈ സമയത്തും എന്താണ് മറ്റൊരു നടനും ഇല്ലാത്തതുപോലെ ഇങ്ങേരുടെ സിനിമകൾക്ക് മാത്രം ഈ അനിശ്ചിതത്വം.
നവംബറിൽ JSK എന്നൊരു പടം തുടങ്ങി എന്നുമാത്രം അറിയാം. അത്യാവശ്യം നല്ലൊരു താരനിര ഉള്ള പടമായിട്ടും അങ്ങനൊരു സിനിമ എത്ര പേർക്കറിയാം. ആ സിനിമയുടെ കറന്റ് സ്റ്റാറ്റസ് എന്താണ്. ഒറ്റക്കൊമ്പൻ, SG 251 ഒരനക്കവുമില്ലാതെ ഇന്ന് നാളെ എന്ന് പറഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് എത്ര വർഷങ്ങൾ ആയി. മാജിക് ഫ്രെയിംസിന്റെ മൂവി, ഹനീഫ് അദെനിയുടെ മൂവിയൊക്കെ വേറെ വല്ല നടന്മാരും ആയിരുന്നേൽ റിലീസ് ആകേണ്ട ടൈം ആയി. ഇവിടെ അന്നൗൺസ്‌മെന്റ് പോലും നടത്താൻ പറ്റിയിട്ടില്ല. ഹൈവേ 2, LK 2, മൃണാളിനി ഗാന്ധി എന്ന നവാഗതയുടെ പടം ഇങ്ങനെ സിനിമകൾ ഉണ്ടെന്ന് ഇദ്ദേഹം തന്നെ പലപ്പോഴും പറയാറുണ്ട്. പക്ഷേ ഇതിൽ ഏതൊക്ക നടക്കും എപ്പോൾ നടക്കും എന്നൊക്കെ ആർക്കറിയാം.
( മുൻവർഷങ്ങളിൽ പ്രഖ്യാപിച്ച പടങ്ങൾ മുടങ്ങിപ്പോയതിൽ ഇദ്ദേഹത്തിനുള്ള റെക്കോർഡ് മറ്റാർക്കും ഇല്ല . ഇതൊക്കെ പറയുമ്പോൾ ഈ സിനിമകളിൽ വർക്ക് ചെയ്യുന്ന ചിലർക്കൊക്കെ ഫീൽ ആകുമെന്ന് നേരത്തെ മനസിലാക്കിയിട്ടുണ്ട്. അവർ ദയവുചെയ്ത് 2010നൊക്കെ ശേഷം ഇദ്ദേഹത്തിന്റെ മുടങ്ങിപ്പോയ സിനിമകൾ എത്രയുണ്ടെന്ന് ഒന്ന് നോക്കുക. )