മലയാളം സിനിമയും പ്രേക്ഷകർക്ക് നൽകിയ ചില ഓഫറുകളും

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
249 VIEWS

മലയാളം സിനിമയും പ്രേക്ഷകർക്ക് നൽകിയ ചില ഓഫറുകളും

Ashish J

പ്രേക്ഷകനെ തീയേറ്ററിലേക്ക് ആകർഷിക്കാനായി പലതരം പ്രൊമോഷനുകൾക്കൊപ്പം തീയേറ്ററുകളിൽ എത്തുന്ന ആളുകൾക്ക് ചില പ്രത്യേക സമ്മാനങ്ങളോ ഓഫറുകളോ നൽകുന്നത് ചെറിയ തോതിലെങ്കിലും നമ്മുടെ ഇൻഡസ്ട്രിയിലും നടന്നിട്ടുണ്ട്. അത്തരം ചില ശ്രമങ്ങൾ നടത്തിയ സിനിമകളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

♦️ഒരു കുടുംബ ചിത്രം – കലാഭവൻ മണി നായകനായ ഈ സിനിമ റിലീസായ സമയം സിനിമ കാണാൻ തിയേറ്ററിൽ എത്തുന്ന പ്രേക്ഷകർ അവരുടെ ഡീറ്റെയിൽസ് തിയേറ്ററിൽ നൽകിയാൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വിജയികൾക്ക് ഓട്ടോറിക്ഷ സമ്മാനമായി നൽകും എന്നായിരുന്നു പരസ്യം. സിനിമ വിജയമാവാതെ പോയതുകൊണ്ട് ആർക്കെങ്കിലും ഈ സമ്മാനം കിട്ടിയോ എന്നറിയില്ല.

♦️ എന്നാലും ശരത് – ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്‍തു പുതുമുഖങ്ങൾ പ്രധാനവേഷം ചെയ്ത ഈ ചിത്രത്തിലെ വില്ലനെ ആദ്യ ഷോ കഴിയുന്നതിനു മുൻപ് പ്രവചിക്കുന്നവർക്ക് എന്തോ വിലപ്പെട്ട സമ്മാനം നൽകുമെന്ന രീതിയിൽ പരസ്യങ്ങൾ നൽകിയിരുന്നു. പടം വിജയിച്ചില്ലെങ്കിലും അണിയറക്കാർ വാക്ക് പാലിച്ചു എന്നാണ് മനസിലാക്കാൻ പറ്റുന്നത്.

♦️ സഹസ്രം – സുരേഷ് ഗോപി നായകനായ ഈ സിനിമ കാണാൻ തിയേറ്ററിൽ വരുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ചിത്രം നൂറു ദിവസം ആഘോഷിക്കുന്ന ചടങ്ങിൽ സ്വർണനാണയങ്ങൾ സമ്മാനമായി നൽകും എന്നായിരുന്നു ഓഫർ. സഹസ്രം നൂറു ദിവസം ഓടാത്തതുകൊണ്ട് ഈ വാക്ക് പാലിച്ചോ എന്ന View Postചോദ്യത്തിന് പ്രസക്തിയില്ല.

♦️രാമരാവണൻ – സുരേഷ് ഗോപി നായകനായ ഈ ചിത്രം തിയേറ്ററിൽ കാണുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് സംവിധായകന്റെ അടുത്ത ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ആയിരുന്നു ഓഫർ. അധികം വൈകാതെ തന്നെ സംവിധായകൻ ബിജു വട്ടപ്പാറ “സ്വന്തം ഭാര്യ സിന്ദാബാദ്” എന്നൊരു പടം കൂടി ചെയ്യുകയും ചെയ്തു. രാമരാവണൻ കണ്ട ആർക്കെങ്കിലും അതിൽ അവസരം കിട്ടിയിട്ടുണ്ടെങ്കിൽ പറയാം.

♦️ 100 ഡിഗ്രി സെൽഷ്യസ് – ശ്വേത മേനോൻ, ഭാമ, അനന്യ, മേഘ്ന രാജ് തുടങ്ങിയവർ പ്രധാന വേഷം ചെയ്ത് സ്ത്രീപക്ഷ സിനിമ എന്ന ലേബലിൽ എത്തിയ ഈ ചിത്രം കാണാൻ ആദ്യ ഷോയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് ടിക്കറ്റ് ഫ്രീ ആയിരുന്നു. എന്നാൽ സ്ത്രീകൾക്ക് ഫ്രീ ടിക്കറ്റ് നൽകി സ്ത്രീ വിരുദ്ധ സിനിമ കാണിച്ചു എന്ന പേരുദോഷം കിട്ടാനായിരുന്നു ഈ സിനിമയുടെ വിധി.

♦️ വിമാനം – പൃഥ്വിരാജ് നായകനായ ഈ സിനിമ ആദ്യ ദിവസം പൂർണമായും ഫ്രീ ടിക്കറ്റ് നൽകിയാണ് പ്രേക്ഷകരെ ആകർഷിക്കാൻ ശ്രമിച്ചതെങ്കിലും വമ്പൻ പരാജയം ആകാനായിരുന്നു വിധി.

♦️ഒരുത്തീ – നവ്യ നായർ പ്രധാനവേഷം ചെയ്ത ഈ ചിത്രം ആദ്യ ദിവസങ്ങളിൽ കാണാനെത്തുന്ന സ്ത്രീകൾക്കും കുടുംബശ്രീ പ്രവർത്തകർക്കുമൊക്കെ വിവിധതരം ഓഫറുകൾ ടിക്കറ്റ് നിരക്കിലും മറ്റും നൽകിയെങ്കിലും പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടായില്ല.

♦️ കുറി – വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ഈ സിനിമ കാണാൻ ഒരു നിശ്ചിത ഗ്രൂപ്പായി എത്തുമ്പോൾ നിശ്ചിത ശതമാനം ടിക്കറ്റ് ഇളവ് ആണ് നിർമ്മാതാക്കൾ മുന്നോട്ടു വെച്ചത്.

♦️ പഞ്ചവർണതത്ത – അത്ര വലിയ ഓഫർ ഒന്നുമല്ലെങ്കിലും ഈ പടം തിയേറ്ററിൽ കാണാൻ എത്തുന്ന കുട്ടികൾക്ക് കഥാപാത്രങ്ങളുടെ ചിത്രങ്ങളടങ്ങിയ സ്റ്റിക്കർ നെയിംസ്ലിപ്പുകൾ നൽകിയിരുന്നു.

♦️ മാമാങ്കം – മനോരമ മാഗസിൻ പോലുള്ള ചില പ്രസിദ്ധീകരണങ്ങളുമായി സഹകരിച്ച് ചില മത്സരങ്ങൾ നടത്തി വായനക്കാർക്ക് ടിക്കറ്റുകൾ സമ്മാനമായി നൽകിയിട്ടുണ്ട് മാമാങ്കം അണിയറപ്രവർത്തകർ.

♦️ മേപ്പടിയാൻ – പടം ഇഷ്ടപ്പെട്ടില്ലെങ്കിൽ വിളിച്ചു തെറി പറഞ്ഞോളാൻ distributor ജോബി ജോർജ് ഒരു ഓഫർ ഒരുക്കിയ സിനിമയാണ് മേപ്പടിയാൻ. പലരുടെയും ഇഷ്ടങ്ങൾ വിഭിന്നമായതുകൊണ്ട് തന്നെ ഈ അവസരം ആരെങ്കിലും മുതലാക്കിയോ എന്നറിയില്ല. 😌

(ലിസ്റ്റ് പൂർണമല്ല)

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.