മലയാള സിനിമയിൽ ചില വ്യത്യസ്ഥ ശ്രമങ്ങൾ നടത്തിയ ചിത്രങ്ങൾ ????

Ashish J

♦️ ദി ട്രെയിൻ ( സംവിധാനം – ജയരാജ്‌ ) – സംഭാഷണങ്ങൾ പൂർണമായും ഫോണിലൂടെ മാത്രം ഉള്ള സിനിമ.
♦️ അത്ഭുതം ( സംവിധാനം – ജയരാജ്‌ ) – ഏറ്റവും കുറഞ്ഞ സമയത്തിൽ ചിത്രീകരിച്ച ചിത്രം. 2 മണിക്കൂർ 14 മിനിട്ടാണ് അത്ഭുതം ചിത്രീകരിക്കാൻ എടുത്തത്.
♦️ മില്ലെനിയം സ്റ്റാർസ് ( സംവിധാനം – ജയരാജ്‌ ) – നൂറ്റാണ്ടിന്റെ തുടക്കത്തിനൊപ്പം റിലീസ് ചെയ്ത സിനിമ.
♦️ ദി ഗാർഡ് ( സംവിധാനം – ഹക്കീം റാവുത്തർ ) – ഒരാൾ മാത്രം അഭിനയിച്ച മലയാള സിനിമ.
♦️ അച്ഛനും അമ്മയും ചിരിക്കുമ്പോൾ ( സംവിധാനം – ബിനോയ്‌ ) – ഒരു സിനിമയുടെ പതിനഞ്ചോളാം മേഖലകൾ ഒരാൾ തന്നെ ചെയ്ത സിനിമ.
♦️ മാജിക്‌ ലാമ്പ് ( സംവിധാനം – ഹരിദാസ് ) – നായകൻ 4 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ.
♦️ WHO ( സംവിധാനം – അജയ് ദേവലോക ) – ആദ്യ ഭാഗം വരുന്നതിനു മുൻപ് തന്നെ രണ്ടാം ഭാഗം റിലീസ് ചെയ്ത ചിത്രം. എന്നാൽ പ്രഖ്യാപനം നടന്നു എന്നല്ലാതെ ചിത്രത്തിന്റെ prequel ഇനിയും സംഭവിച്ചിട്ടില്ല.
♦️ തീവ്രം ( സംവിധാനം – രൂപേഷ് പീതാംബരൻ ) – സിനിമയുടെ രണ്ടു പകുതികളിലും വ്യത്യസ്തമായ രണ്ടു കളർ ടോൺ ഉപയോഗിച്ച ചിത്രം.
♦️ അങ്കമാലി ഡയറീസ് ( സംവിധാനം – ലിജോ ജോസ് പെല്ലിശ്ശേരി ) – പൂർണമായും പുതുമുഖങ്ങൾ മാത്രം കഥാപാത്രങ്ങളായ സിനിമ.
♦️ നല്ല പാട്ടുകാരെ ( സംവിധാനം – M.S ശിവചന്ദ്രൻ ) – മ്യൂസിക് റിയാലിറ്റി ഷോ മത്സരാർത്ഥികളെ പ്രധാന കഥാപാത്രങ്ങളാക്കി ചെയ്ത ചിത്രം.
♦️ ടോക്കിയോ നഗറിലെ വിശേഷങ്ങൾ ( സംവിധാനം – ജോസ് തോമസ് ) – പ്രേക്ഷകർക്ക് സിനിമയ്ക്ക് പേരിടാൻ അവസരം കൊടുത്ത ചിത്രം.
♦️ സീ യൂ സൂൺ ( സംവിധാനം – മഹേഷ്‌ നാരായണൻ ) – ഐ ഫോൺ ഉപയോഗിച്ചു ഷൂട്ട്‌ ചെയ്ത ചിത്രം.
♦️ ട്വന്റി ട്വന്റി ( സംവിധാനം – ജോഷി ) – ഇൻഡസ്ട്രിയിലെ മുൻനിര നായകന്മാർ എല്ലാവരും ഒന്നിച്ചഭിനയിച്ച ചിത്രം.
♦️ മേൽവിലാസം ( സംവിധാനം – മാധവ് രാംദാസൻ ) – പൂർണമായും നാലു ചുവരുകൾക്കുള്ളിൽ മാത്രം ഒതുങ്ങുന്ന ഒരു ലൊക്കേഷനിൽ മാത്രം ചിത്രീകരിച്ച സിനിമ.
♦️ ഗേൾസ് ( സംവിധാനം – തുളസിദാസ് ) – സ്‌ക്രീനിൽ സ്ത്രീകൾ മാത്രം പ്രത്യക്ഷപ്പെട്ട ചിത്രം.
♦️ ശങ്കരനും മോഹനനും ( സംവിധാനം – T.V ചന്ദ്രൻ ) – നായകൻ പത്തോളം ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെട്ട ചിത്രം.
♦️ ഹണീബീ 2.5 ( സംവിധാനം – ഷൈജു അന്തിക്കാട് ) – മറ്റൊരു സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷൻ പശ്ചാത്തലമാക്കി കഥ പറഞ്ഞ സിനിമ.
♦️ ഹരികൃഷ്ണൻസ് ( സംവിധാനം – ഫാസിൽ ) – രണ്ട് ക്ലൈമാക്സുള്ള ചിത്രം.
♦️ ഒറ്റക്കൈയ്യൻ ( സംവിധാനം – G.R ഇന്ദുഗോപൻ ) – പൂർണമായും രാത്രിയുടെ പശ്ചാത്തലം മാത്രമുള്ള സിനിമ.
♦️ തകരചെണ്ട ( സംവിധാനം – അവിര റെബേക്കാ ), AKG ( സംവിധാനം – ഷാജി N കരുൺ ) – ഒറ്റ പാക്കേജിൽ രണ്ടു സിനിമകൾ കാണാൻ അവസരം കൊടുത്ത സിനിമകൾ.
♦️ ടൂറിസ്റ്റ് ഹോം ( സംവിധാനം – ഷെബി ) – ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച സിനിമ.
♦️ലീല ( സംവിധാനം – രഞ്ജിത്ത് ) – തിയേറ്റർ റിലീസും വിദേശത്ത് ഡിജിറ്റൽ സ്ട്രീമിങ്ങും ഒരേസമയം നടത്തിയ സിനിമ.
♦️ കഥ ( സംവിധാനം – സുന്ദർ ദാസ് ) – തിയേറ്റർ റിലീസുകൂടാതെ ഡയറക്റ്റ് ആയി ടെലിവിഷൻ സംപ്രേഷണം ചെയ്ത ആദ്യ സിനിമ.
♦️ സൂഫിയും സുജാതയും ( സംവിധാനം – നരണിപ്പുഴ ഷാനവാസ്‌ ) – ആദ്യമായി ഡയറക്റ്റ് OTT റിലീസ് ചെയ്ത മലയാള ചിത്രം.
♦️ ഒ ഫാബി ( സംവിധാനം – K ശ്രീക്കുട്ടൻ ) – ലൈവ് അനിമേഷൻ കഥാപാത്രത്തെ മറ്റു കഥാപാത്രങ്ങൾക്കൊപ്പം ഉൾപ്പെടുത്തിയ സിനിമ.
♦️ സോളമന്റെ തേനീച്ചകൾ ( സംവിധാനം – ലാൽ ജോസ് ) – റിയാലിറ്റി ഷോ നടത്തി അതിലെ വിജയികളെ കേന്ദ്രകഥാപാത്രങ്ങളാക്കി ചെയ്ത സിനിമ.
♦️ വൺ ഡേ ജോക്സ് ( സംവിധാനം – G. സന്തോഷ്‌ ) – ഡയലോഗുകൾ ഇല്ലാതെ BGM വഴി മാത്രം കഥ പറഞ്ഞ സിനിമ.

**
കമന്റിൽ വന്നത്

♦️ നേരിട്ട് ടെലിവിഷനില്‍ റിലീസ് ചെയ്ത ആദ്യ സിനിമ കെ.ജി ജോര്‍ജിന്റെ ” യാത്രയുടെ അന്ത്യം ” (1989 ) കാരണം, ആ ചിത്രം നിര്‍മ്മിച്ചത് തന്നെ ദൂരദര്‍ശന്‍ ആയിരുന്നു.

♦️ Sync surround sound ചെയ്ത സിനിമ -പ്രാണ,

♦️തിയറ്ററിൽ ഇറങ്ങി 23 ആം ദിവസം സിനിമയുടെ dvd ഇറങ്ങുന്ന ആദ്യ സിനിമ -കാണാ കണ്മണി,

♦️ ചെറിയ HD ക്യാമറയിൽ ഷൂട്ട് ചെയ്ത ആദ്യ സിനിമ – ഗുലുമാൽ.

♦️ഫസ്റ്റ് ഡ്രോൺ ഉപയോഗിച്ച മലയാളം ഫിലിം :ട്രിവാൻഡ്രം ലോഡ്ജ്

♦️ഹീലിയം ബലൂൺ ലൈറ്റ് ആദ്യമായി മലയാളത്തിൽ ഉപയോഗിച്ചത് :റൺ ബേബി റൺ (ജവാൻ ഓഫ് വെള്ളിമല എന്നും പറയുന്നുണ്ട് )

♦️Red dragon camera: ഡബിൾ ബാരൽ

♦️ആദ്യത്തെ കളർ ചിത്രം : കണ്ടം വെച്ച കോട്ട്.

♦️ ആദ്യ 70mm ചിത്രം “പടയോട്ടം.

♦️ ആദ്യ ഡോൾബി സ്റ്റീരിയോ ചിത്രം കാലാപാനി.

♦️ ആദ്യമായി റിയാലിറ്റി ഷോ നടത്തി അതിലെ ആളുകളും ജഡ്‌ജും അഭിനയിച്ച പടം : തട്ടുംപുറത്ത് അച്യുതൻ

♦️ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ : മിന്നൽമുരളി

♦️ സിനിമ റിലീസ് ആയതിന് ശേഷം പേരിട്ട ആദ്യ മലയാസിനിമ : ടോക്കിയോ നഗറിലെ വിശേഷങ്ങൾ .പേരിടാത്ത ചിത്രം എന്നപേരിൽ ആണ് ഇറക്കിയത്

 

Leave a Reply
You May Also Like

നടൻ വിജയ് സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു, ‘തമിഴക വെട്രി കഴകം’

തമിഴ് സിനിമാ വ്യവസായത്തിലെ മുൻനിര നടന്മാരിൽ ഒരാളും വൻ ആരാധകരുള്ള പ്രശസ്ത ഇന്ത്യൻ താരവുമായ നടൻ…

അവയവ മാഫിയ ആണത്രേ തമിഴ്‌നാട്ടിൽ ആക്സിഡന്റ് ഉണ്ടാക്കി മലയാളികളെ കൊല്ലുന്നത്, എന്തൊക്കെയാണ് നാം പ്രചരിപ്പിച്ചു വിടുന്നത് ?

Dileesh Ek പളനി തീർഥാടകരായ മലയാളികൾ സഞ്ചരിച്ച കാർ ദൗർഭാഗ്യവശാൽ ഡിണ്ടിഗലിൽ ആക്സിഡന്റ് ആയി 2…

വേർപിരിയലിന് ശേഷം ഐശ്വര്യയെ ‘സുഹൃത്തെ’ന്നു വിളിച്ച് ധനുഷ്

ധനുഷും ഐശ്വര്യയുമായുള്ള വിവാഹമോചന വാർത്ത സിനിമാലോകം ഞെട്ടലോടെയാണ് കേട്ടത്. രജനികാന്തിന്റെ മകളാണ് ഐശ്വര്യ. എന്നാൽ അവർ…

“ഞാൻ മുടിയില്ലാത്തതിൽ അഹങ്കരിക്കുന്ന ഒരുവൻ, വെറുതെ മമ്മുക്കയെ ചൊറിയാൻ നിൽക്കണ്ട”

കേരളത്തെ പിടിച്ചുകുലുക്കിയ 2018 ലെ പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനവും തിരക്കഥയും നിർവഹിക്കുന്ന…