സ്ട്രൈസാൻഡ് പ്രതിഭാസം, നിരോധിക്കാന്‍ ശ്രമിക്കുമ്പോൾ പ്രചാരം വര്‍ദ്ധിക്കുമോ ?

Ashish Jose Ambat

ഡൽഹി കൂട്ടബലാത്സംഗത്തിന്റെ ഭയാനകമായ കഥ പറയുന്ന 2015’ൽ ഇറങ്ങിയ ബിബിസി ഡോക്യുമെന്ററിയാണ് India’s Daughter. സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധതയും പുരുഷാധിപത്യബോധങ്ങളുമെല്ലാം എങ്ങനെയാണ് സ്ത്രീപീഡനങ്ങളിലേക്ക് നയിക്കുന്നത് എന്ന് ഇതിൽ വിവരിക്കുന്നുണ്ട്. ഈ ഡോക്യൂമെന്ററി ഇന്ത്യയെ അപമാനിക്കുന്നു എന്ന് പേരിൽ കേസ് എടുക്കുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശാനുസരണം പിന്നീട് ഇത് യൂട്യൂബില്‍നിന്നുപോലും ഒഴിവാക്കപ്പെടുകയും ചെയ്തതാണ്.

പക്ഷെ ടെലിഗ്രാം, ടോറന്റ് ഉൾപ്പെടെയുള്ള പല ഫയൽ ഷെയറിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയും, അത്ര റെഗുലേഷനില്ലാത്ത മറ്റ്‌ സ്ട്രീമിംഗ് സൈറ്റുകളിലൂടെയും ഈ ഡോക്യുമെന്ററിയ്ക്ക്‌ പ്രചാരമേറി. ഇങ്ങനെ ഒരു ഡോക്യൂമെന്ററിയെപ്പറ്റി മിക്കവരും അറിഞ്ഞത് അതിനെതിരെ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ നിരോധനശ്രമങ്ങളിലൂടെയാണ്. പവിത്രന്‍ തീക്കുനി പര്‍ദ്ദയ്ക്കെതിരെ എഴുതിയ കവിതയും, കുറച്ചു വർഷങ്ങൾ മുൻപ് ഇറങ്ങിയ സിനിമകളായ മെർസലും സെക്സി ദുര്‍ഗ്ഗയും, പെരുമാള്‍ മുരുഗന്‍റെ വന്‍ പാര്‍ട്ട് വുമെണെന്ന കൃതിയും, ഇന്നസ്സെന്‍സ് ഓഫ് മുസ്ലിം ഷോര്‍ട്ട് ഫിലിമുമെല്ലാം അടിച്ചമര്‍ത്താന്‍ ശ്രമിച്ചതുവഴി കൂടുതല്‍ വ്യാപകമായി പ്രസിദ്ധി നേടിയ ചില ഉദാഹരണങ്ങളാണ്. ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങള്‍ നമുക്കറിയാം.

ഇങ്ങനെ സംഭവിക്കുന്നതിനെ സ്ട്രൈസാൻഡ് പ്രതിഭാസമെന്നു പറയും:
“The ‘Streisand effect’ is what happens when someone tries to suppress something and the opposite occurs. The act of suppressing it raises the profile, making it much more well known than it ever would have been.”
ഒരു കാര്യം മറച്ചുവയ്ക്കാനോ നീക്കം ചെയ്യാനോ ശ്രമിക്കുന്നതുമൂലം അക്കാര്യം വ്യാപകമായി പ്രചരിക്കുക എന്ന ഉദ്ദേശിക്കാത്ത ഫലമുണ്ടാകുന്നതിനെയാണ് സ്ട്രൈസാൻഡ് പ്രതിഭാസം എന്നു വിളിക്കുന്നത്. അധികമായും ഇന്റര്‍നെറ്റിലൂടെയായിരിക്കും ഇത് സംഭവിക്കുക. അങ്ങനെ നിരോധിക്കാന്‍ മാത്രം ഇതില്‍ എന്തുണ്ട് എന്നറിയാനുള്ളൊരു തോന്നൽ ഉണ്ടാവില്ലേ? ബിഹെവിയറല്‍ റിയാക്ടന്‍സ് എന്ന മാനസിക പ്രതികരണമാണ് ഇതിനു പിന്നില്‍; Reactance is a motivational reaction to offers, persons, rules, or regulations that threaten or eliminate specific behavioral freedoms. Reactance occurs when a person feels that someone or something is taking away their choices or limiting the range of alternatives.

അതായത് വ്യക്തികളുടെ സ്വതന്ത്രത്തെയും, തിരഞ്ഞെടുപ്പുകളെയും പരിമിതപ്പെടുത്തുകയും അവരില്‍ നിന്ന് ചിലതിനെ മാറ്റിനിര്‍ത്തുകയും ചെയ്താല്‍ അത്തരം നിരോധനങ്ങളെ മറികടക്കാന്‍ അവർക്ക് ചോദനയുണ്ടാകാം.ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട്‌ പോകും എന്ന് പറയാറില്ലേ ?

സ്ട്രൈസാൻഡ് പ്രതിഭാസം എന്ന പേര് വരുന്നത് മികച്ച നടിയ്ക്കുള്ള ഓസ്കാര്‍ ജേതാവും, പാട്ടുകാരിയും, ആയിരുന്ന ബാർബറ സ്ട്രൈസാൻഡ് 2003-ൽ കാലിഫോര്‍ണിയ ബീച്ചിനോട് ചേര്‍ന്ന തന്റെ ആഡംബര ഭവനത്തിന്റെ ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നത് തടയാൻ ശ്രമിച്ചത് വഴി അവ കൂടുതൽ പ്രചരിക്കാൻ കാരണമായതില്‍ നിന്നാണ്. കെന്നത്ത് ആഡെൽമാൻ എന്ന ഫോട്ടോഗ്രാഫര്‍ കാലിഫോര്‍ണിയ കടല്‍ത്തീരത്തിന്റെ 12,000 ഫോട്ടോകള്‍ എടുത്ത് pictopia ഡോട്ട്കോം എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു.ഇവയില്‍ ഒന്നില്‍ സ്ട്രൈസാൻഡിന്റെ ഭവനവും വരുന്നുണ്ടായിരുന്നു. ഇത് തന്റെ സ്വകാര്യതയെ കളങ്കപ്പെടുത്തിയെന്ന് ആഡെല്‍മാന് എതിരെ അവർ അഞ്ചു കോടി ഡോളര്‍ നഷ്ടപരിഹാര കേസ് കൊടുത്തു. കരയെ കടലെടുക്കുന്നത് കാണിക്കുവാനാണ് താന്‍ ഈ ചിത്രം ഗവണ്മെന്റിന്റെ അനുവാദത്തോടെ എടുത്തത് എന്ന് ആഡെല്‍മാന്‍ കോടതിയെ ബോധ്യപ്പെടുത്തുകയും നഷ്ടപരിഹാര കേസ് തള്ളിപ്പോകുകയുമാണ് ഉണ്ടായത് . ബാർബറ സ്ട്രൈസാൻഡിനോട് ഫോട്ടോഗ്രാഫറിന് വന്ന കോടതി ചിലവുകളടക്കം ഒന്നര ലക്ഷത്തോളം ഡോളര്‍ അടയ്ക്കാനും ഉത്തരവ് വന്നു.

സ്ട്രൈസാൻഡ് കേസുകൊടുക്കുന്നതിനുമുൻപ് “ഇമേജ് 3850” എന്ന പ്രസ്തുത ചിത്രം ആറു തവണയേ ഡൗൺലോഡ് ചെയ്യപ്പെട്ടിരുന്നുള്ളൂ.ഇതിൽ രണ്ടെണ്ണം ബാർബറയുടെ വക്കീലന്മാർ ആണ് ഡൗൺലോഡ് ചെയ്തത്. പക്ഷെ കേസ് കൊടുത്തതിനുശേഷം ആളുകളില്‍ ഇതെപ്പറ്റി താല്പര്യം വര്‍ദ്ധിക്കുകയും അടുത്ത മാസം 420,000 പേർ ഈ ഇമേജ് ഡൗൺലോഡ് ചെയ്യുകയും ചെയ്തു. ഇതിനുശേഷം, ഇങ്ങനെ ഒരു കാര്യം നിരോധിക്കാനോ മറച്ചുവയ്ക്കാനോ ശ്രമിക്കുംവഴി അവയുടെ പ്രചാരം വര്‍ദ്ധിച്ചുവരുന്നതിനെ സ്ട്രൈസാൻഡ് പ്രതിഭാസം എന്നുവിളിക്കാന്‍ തുടങ്ങി. മൈക്ക് മാസ്നിക്ക എന്ന എഴുത്തുകാരനാണ് ഈ പേരിട്ടത്.അതായത് നിരോധനവാദികൾ മറച്ചു വയ്ക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെപ്പറ്റി പൊതുവിടങ്ങളില്‍ നിരോധന ആക്രോശങ്ങള്‍ നടത്തിയാല്‍ അവ കൂടുതല്‍ വ്യാപിക്കാനാണ് പലപ്പോഴും സാധ്യത. ഇത് റിവേഴ്‌സ് സൈക്കോളജി രീതിയിൽ വിദഗ്ധമായി ഉപയോഗിച്ച് മാർക്കറ്റിങ് നടത്താനുള്ള ശ്രമങ്ങളും വിരളമല്ല.

Nb.: മുൻപ് എഴുതിയിട്ടുള്ള വിഷയമാണ്.

‘ന്നാ താൻ കേസ് കൊട്’ സിനിമക്കെതിരെയുള്ള ബഹിഷ്‌കരണ പോർവിളികൾ കാണുമ്പോൾ ഒന്ന് ഓർത്തെടുത്ത് വീണ്ടും എഴുതിയെന്നേയുള്ളൂ.

Leave a Reply
You May Also Like

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന ‘ക്വീൻ എലിസബത്ത്’ ട്രെയ്‌ലർ പുറത്തിറങ്ങി

വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം മീരാ ജാസ്മിൻ-നരേൻ കോംബോ ഒന്നിക്കുന്ന എം.പത്മകുമാർ ചിത്രം ക്വീൻ എലിസബത്ത് പ്രദർശനത്തിനൊരുങ്ങുകയാണ്.…

അജിത്തിന്റെ നായികയായി കീർത്തി സുരേഷ്

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള കീർത്തിസുരേഷ് ഇപ്പോൾ ‘ബേബി ജോൺ’ എന്ന ഹിന്ദി ചിത്രത്തിൽ വരുൺ ധവാനൊപ്പം അഭിനയിച്ച്‌ കൊണ്ടിരിക്കുകയാണ്.

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ഒരു ശുദ്ധ എ പടം’ ‘ചതുരം’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ‘ഒരു ശുദ്ധ എ പടം’ ‘ചതുരം’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.…

ബോബി.സഞ്ജയുടെ കഥയിൽ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ‘കൊള്ള’യിലെ ‘ആരാണ് നാം’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി

ബോബി.സഞ്ജയുടെ കഥയിൽ സൂരജ് വർമ്മ സംവിധാനം ചെയ്യുന്ന ‘കൊള്ള’യിലെ ‘ആരാണ് നാം’ എന്ന വീഡിയോ ഗാനം…