നിർമ്മല സീതാരാമൻ എന്ന സവർണ്ണയാണ് ഇന്ത്യയുടെ പുച്ഛ വകുപ്പ് മന്ത്രി, അവയുടെ ശരീരഭാഷയിൽ അതുണ്ട്

287

Ashish Jose Ambat

“നടന്നു പോവുകയായിരുന്ന പാവപ്പെട്ട തൊഴിലാളികളുടെ സമയം മെനക്കെടുത്താൻ രാഹുൽ ഗാന്ധി അവരുടെ കൂടെ നിലത്തിരുന്നു സംസാരിക്കാൻ പോയത് ശരിയല്ല! സഹായിക്കാനായിരുന്നുവെങ്കിൽ അവരുടെ സമയം പാഴാക്കാതെ അവരുടെ ഭാണ്ഡക്കെട്ടും കുട്ടികളെയും എടുത്ത് ചുമന്ന് കൊണ്ട് കൂടെ നടന്നൂടേ”

ഇന്ത്യ മഹാരാജ്യത്തിന്റെ ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇന്ന് മാധ്യമങ്ങളോടു മുഖം നിറയെ പുച്ഛം വാരി വിതറി പറഞ്ഞ കാര്യമാണ് ! ലോക്ക്ഡൗണിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്ന വിഭാഗങ്ങളിലൊന്നാണ് ഇന്റർസ്റ്റേറ്റ് തൊഴിലാളികൾ. തൊഴിലും നഷ്ടപ്പെട്ട് സ്വദേശങ്ങളിലേക്ക് മടങ്ങാനാകാതെ പ്രയാസം അനുഭവിക്കുകയാണ് പലരും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷം ആയിരക്കണക്കിന് പാവങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്വന്തം വീടുകളിലെത്താൻ കാൽനടയായി കിലോമീറ്ററുകൾ താണ്ടുന്നത്, പലരും ഇതിന്റെ ഇടയിൽ മരിച്ചു വീണു!

ഇന്നലെ വൈകുന്നേരമാണ് രാജ്യതലസ്ഥാനത്തിൽ സുഖ്ദേവ് വിഹാർ ഫ്ലൈഓവറിന് താഴെ ക്യാമ്പ് ചെയ്ത തൊഴിലാളികൾക്കരികെ രാഹുൽ എത്തിയത്. ഉത്തർപ്രദേശിലേയ്ക്കു കാൽനടയായി പോകുന്ന തൊഴിലാളികളായിരുന്നു വിശപ്പും ദാഹവുമായി ഫ്ലൈഓവറിന് താഴെ വിശ്രമിച്ചത്. ഇവർക്കു ഭക്ഷണവും വെള്ളവും എത്തിയ രാഹുൽ ഗാന്ധി അവരുടെ പ്രശ്‌നങ്ങൾ കൂടെയിരുന്നു കേട്ടു.

” ഞങ്ങൾ നേരിടുന്ന പ്രയാസങ്ങളെ പറ്റിയാണ് അദ്ദേഹം ചോദിച്ചറിഞ്ഞത്. ഞങ്ങൾ ഇവിടെ പട്ടിണികിടന്ന് മരിക്കുമെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഇവിടെ ഒരു ജോലിയുമില്ല. ഈ അവസ്ഥ തുടങ്ങിയിട്ട് അൻപതു ദിവസമായി. ”
” ഇതുവരെ ഒരു നേതാവും ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല. ഇപ്പോൾ ആരെങ്കിലും ഒരാളെങ്കിലും ഞങ്ങളെ ശ്രദ്ധിക്കാൻ എത്തിയല്ലോ എന്നതിൽ സന്തോഷമുണ്ടു. ”

” ഞങ്ങളുടെ ഗ്രാമത്തിലേക്ക് ഗതാഗത സംവിധാനവും രാഹുൽ ഗാന്ധി വാഗ്ദാനം ചെയ്തു. ഇപ്പോൾ കുടിവെള്ളവും ഭക്ഷണവും മാസ്‌ക്കും അദ്ദേഹം എത്തിച്ചു. “രാഹുൽ ഗാന്ധിയുടെ സന്ദർശനപ്പറ്റി തൊഴിലാളികൾ മാധ്യമങ്ങൾക്കു നൽകിയ അഭിപ്രായമാണ്‌.ഇതിനു ശേഷം ഇന്റർസ്റ്റേറ്റ് തൊഴിലാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് 1,000 ബസുകൾക്ക് അനുമതി നൽകാൻ പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ബസ് യാത്രയുടെ ചെലവ് കോൺഗ്രസ് പാർട്ടി വഹിക്കുമെന്ന് കത്തിൽ പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. യോഗി ആദിത്യനാഥിന്റെ സർക്കാർ അതിനു അംഗീകാരം നൽകിയില്ല. വാർത്ത പ്രചരിച്ചു ഏതാനം സമയങ്ങൾ കഴിഞ്ഞു ഡൽഹിയിൽ രാഹുൽഗാന്ധി എത്തി സംസാരിച്ച തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കാൻ ആണ് കേന്ദ്രസർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡൽഹി പൊലീസ് ശ്രമിച്ചതെന്നു കേൾക്കുന്നു.

രാജ്യത്തിലെ അടിസ്ഥാനവർഗ്ഗ മനുഷ്യരുടെ യാതനയുടെയും നിസ്സഹായാവസ്ഥയുടെയും മുൻപിൽ പുച്ഛത്തോടെ തമാശ പറഞ്ഞു നിന്ദിക്കാൻ ഒരു ജനാധിപത്യ രാജ്യത്തിലെ ഭരണാധികാരിയ്ക്കെങ്ങനെ സാധിക്കുവെന്നു മനസ്സിൽ ആവുന്നില്ല! ഉത്തര കൊറിയിലും നാസി ജർമ്മനിയിലും തുടങ്ങിയ സമഗ്രാധിപത്യ രാഷ്ട്രങ്ങളിൽ കണ്ട സ്വേച്ഛാധിപതികൾക്കു മാത്രം സാധ്യമായ കാര്യങ്ങളാണ് ഇതെന്നായിരുന്നു ഞാൻ ഇത്രയും കാലം കരുതിയത്!

രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയ നേതാവിനോടും അദ്ദേഹം പ്രതിനിധികരിക്കുന്ന രാഷ്ട്രീയ ധാരയോടുമുള്ള മറ്റേത് എതിർപ്പും മറി കടന്നു ഇപ്പോൾ അദ്ദേഹം ഉയർത്തുന്ന വിഷയങ്ങൾ അഡ്രസ്സ് ചെയ്യപ്പെട്ടണമെന്ന നിലപാടാണ് എനിക്ക്! അസാധാരണമായ ഒരു ദുരന്ത സമയത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത് അപ്പോൾ ആ ദുരന്തത്തിന്റെ ഭീകരാവസ്ഥ ഏറ്റവുമധികം അനുഭവിക്കുന്ന അടിസ്ഥാനവർഗ്ഗ ജനവിഭാഗങ്ങളുടെ പ്രശ്നങ്ങളെ ശരിയായ രീതിയിൽ പരിഗണിക്കാതെയുള്ള ഏത് പരിഷ്‌കാരങ്ങളും മനുഷ്യവിരുദ്ധമാണ് എന്നു അറിയാൻ അധികം ചിന്തിക്കേണ്ടതില്ല. കേന്ദ്രത്തിൽ ബിജെപി സർക്കാർ “ചങ്ങാത്ത മുതലാളിത്തതിനു” കൂടുതൽ വഴി വെട്ടാനുള്ള ഒരു അവസരമായിട്ടാണ് ഈ ആപത്ത് കാലത്തെ കാണുന്നത്, അവിടെ മരിച്ചു വീഴുന്ന സാധു മനുഷ്യരുടെ ജീവൻ അവർക്കൊരു വിഷയമല്ല!!

Advertisements