മേഘസ്ഫോടന ( cloudburst) പേമാരി ഇനിയും തുടരാൻ സാധ്യതയില്ല

304

Ashish Jose Ambat എഴുതുന്നു
Ashish Jose Ambat 
Ashish Jose Ambat 

കേരളത്തിൽ ഇനി വരുന്ന ദിവസങ്ങളിലും മിതമായ മഴ ലഭിക്കാൻ ഇടയുണ്ട്, പക്ഷെ അത് സ്വാഭാവിക മൺസൂൻ മഴയുടെ അളവിൽ മാത്രമാക്കും. രണ്ടുമൂന്നു ദിവസമായി കേരളത്തിൽ ഭീകരന്തരീക്ഷം സൃഷ്ടിച്ച, മേഘസ്ഫോടന ( cloudburst) പേമാരി ഇനിയും തുടരാൻ സാധ്യതയില്ല. അതോടൊപ്പം തുടർച്ചയായ, വലിയ ഉരുൾപൊട്ടൽ സാധ്യതയും കുറയുമെങ്കിലും ഈ പേമാരിയിൽ വളരെയധികം ദുർബലമായ മണ്ണിൽ അപകടസാധ്യത ഓരോ ശക്തമായ മഴയിലുമുണ്ട്, ആയതിനാല് കൃത്യമായി നിരീക്ഷണവും ജാഗ്രതയും ജനങ്ങളിൽ നിന്നും, അപകടസാധ്യത പഠനങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും സർക്കാരിൽ നിന്നും അനിവാര്യമായിട്ടുണ്ട്.

Image result for KERALA RAIN അതിശക്തമായ മഴയിൽ മുങ്ങി പോയ ഇടങ്ങളിൽ നിന്ന് ജലം വലിഞ്ഞു പോകാൻ തുടങ്ങുന്നതിനാൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു റെസ്ക്യൂ പ്രവർത്തനങ്ങൾ കൂടുതൽ ഊര്‍ജ്ജസ്വലമാക്കാൻ പറ്റും, പ്രത്യേകിച്ചു വടക്കൻ ജില്ലകളിൽ.

ഉത്തരബംഗാളിന്റെ വടക്ക് ഭാഗത്ത് ഒരു പുതിയ ന്യൂനമർദ്ദം കാരണം ഓഗസ്റ്റ് പതിനഞ്ചാം തീയതി മുതൽ അതിശക്തമായ മഴ വരുമെന്നും, അത് 2018യിലെ മഹപ്രളയത്തിന്റെ തനി ആവർത്തനം ആക്കുമെന്ന വിധത്തിൽ ചില സന്ദേശങ്ങൾ പായുന്നുണ്ട്, ഇത് ശരിയല്ല. അങ്ങനെ ഒരു ചെറിയ ന്യൂനമർദ്ദസാധ്യത ഉണ്ടെങ്കിലും അതിൽ നിന്നുള്ള മഴ അധികവും ഹിമാലയത്തോട് ചേർന്നു ഉത്തര ഇന്ത്യയിൽ ആകും, കേരളത്തിൽ തീരദേശ മേഖലയിലും ദക്ഷിണ ഭാഗങ്ങളിലും അല്പം മഴയ്ക്കുള്ള സാധ്യത ഉണ്ടെങ്കിലും ഒരു പേമാരിയുടെ ആവർത്തനമാക്കില്ല. കേരളത്തില്‍ ഇന്നലെമാത്രം (10-08-19) സാധാരണയുള്ള മഴയുടെ 538% ഇരട്ടി അധികം പെയ്തിരുന്നു.

Image result for KERALA RAINപക്ഷെ ജൂണ്‍ ആറു മുതല്‍ ഇന്നലെ വരെയുള്ള മഴയുടെ തോത്ത്‌ മുഴുവനായി നോക്കിയാല്‍ 8% കുറവാണ്‌ സ്വാഭാവിക മഴയില്‍ നിന്നും ഉണ്ടായത്‌ എന്നും കാണാം, കഴിഞ്ഞ വർഷം 42% മഴ കൂടുതൽ ആയിരുന്നു. 2018യിൽ നിന്നും വ്യത്യസ്തമായി രണ്ടു മാസം നീണ്ടുനിന്ന കുറഞ്ഞ മണ്സൂന്‍ മഴയായിരുന്നു ഈ മേഘസ്ഫോടനത്തില്‍ നിന്ന് വരാവുന്ന ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ ഒരു അപകടത്തില്‍ നിന്ന് കേരളത്തെ രക്ഷിച്ചതെന്ന് കരുതാവുന്നതാണ് !

ഒരു മണിക്കൂർ കൊണ്ട് നൂറും-ഇരുനൂറും മിലിമീറ്റർ മഴ ഇപ്പോൾ കഴിഞ്ഞ മേഘസ്ഫോടനത്തിൽ ലഭിച്ച പ്രദേശങ്ങളുണ്ട്, ആ ഭീകര-മഴയുടെ ആവർത്തനം അല്ലാതെ, അതിന്റെ പകുതിയോ ചിലപ്പോൾ അതിലും കുറഞ്ഞ അളവിലോ ഒന്നോ രണ്ടോ ദിവസം കൊണ്ട് പെയ്തു പോകുന്ന മഴകളാണ് ഇനി ഉടനെ കേരളത്തിൽ വരുന്നത് അധികവും, അപൂർവ്വമായി മാത്രം കൂടുതൽ ശക്തിപ്രാപിക്കാം.

ഇന്നത്തെ വിവരം അനുസരിച്ചു ഒരു ലക്ഷത്തോളം ആളുകൾ റീലിഫ്-ക്യാമ്പുകളിൽ അകപ്പെട്ടു ഇപ്പോഴും കിടപ്പുണ്ട്, മഴ കുറയുമ്പോൾ തിരിച്ചു ഭവനങ്ങളിൽ എത്താൻ ഉള്ള സാഹചര്യമുള്ളവർ ഉണ്ടെങ്കിലും, സ്വന്തം വീട് ഭാഗികമോ പൂർണ്ണമോ ആയി തകർന്ന പതിനായിരങ്ങളുണ്ട്, ഇവർക്കെല്ലാം നമ്മുടെ പിന്തുണ അനിവാര്യമായിയുണ്ട്. കഴിഞ്ഞ കൊല്ലത്തെ മഹപ്രളയത്തിൽ 15 ലക്ഷത്തോളം ആളുകൾ റീലിഫ് ക്യാമ്പുകളിൽ എത്തിയിരുന്നത് ആയി ആണ് സർക്കാർ രേഖകൾ. ആ മഹപ്രളയത്തെ ഒന്നിച്ചു നിന്നു അതിജീവിച്ച കേരളത്തിനു ഇതും പറ്റും, ഏത് പരിമിതകളിൽ നിന്നും, സാധിക്കുന്ന കഴിവുകൾ എല്ലാം പരസ്പര സഹായത്തിനും അതിജീവനത്തിനു ഉപയോഗിക്കാൻ നമ്മൾ കൊണ്ട് ആകും, അതാണ് ഈ സമൂഹത്തെ കെട്ടുറപ്പോട്ടെ നിലനിർത്തുന്നത്.

രണ്ടു ദിവസമായി നിന്ന ഭീകരമഴ അപ്രതീക്ഷിതമാക്കുന്നുവെങ്കിലും, ചെറിയതും വലിയതുമായ രീതിയിൽ പലയിടത്തും മഴ തുടരാൻ ഇടയുള്ളത് കൊണ്ട് സർക്കാർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക, ഒരുപാട് വെള്ളപൊങ്ങിയ ഇടങ്ങളിൽ അത് വലിഞ്ഞു പോകാൻ സമയം കൂടുതൽ എടുക്കാനും ഇടയുണ്ട്, ഒപ്പം ഉരുൾപൊട്ടൽ സാധ്യതയും പൂർണ്ണമായും ഒഴിവാക്കാൻ പറ്റില്ല, ആയതിനാൽ ഭയമെല്ലാം മാറ്റി നിർത്തി സർക്കാർ നിർദ്ദേശങ്ങൾ ജാഗ്രതയോടെ പാലിച്ചു, പരസ്പരം സഹായിച്ചു മുന്നോട്ടു പോകാം !

* മഴമേഘങ്ങൾ കേരളത്തിൽ നിന്ന് മാഞ്ഞു പോകുന്ന റഡാർ ചിത്രവും പോസ്റ്റ് ചെയ്യുന്നു.

No photo description available.