അമേരിക്കയിൽ കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരുടെ സഖ്യ ചൈനയെക്കാളും ഇറ്റലിയെക്കാളും മുന്നിൽ നിൽക്കുന്നതിന് ചില കാരണങ്ങളുണ്ട്

0
154

Ashish Jose Ambat

അമേരിക്കയിൽ കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരുടെ സഖ്യ ചൈനയിലും ഇറ്റലിയിലും ഉള്ളതുമായ സഖ്യയിലും മുന്നിൽ പോയിരിക്കുന്നതായി ഉള്ള വാർത്തകൾ കണ്ടിരിക്കുമെല്ലോ. ഇത് അതീവ ജാഗ്രതയോടു കൂടി കാണേണ്ട റിപ്പോർട്ട് ആണെങ്കിലും ഈ റാങ്കിംഗിനു ഒരു മറുവശം കൂടിയുണ്ട്.
കോവിഡ്-19 രോഗം സ്ഥിരീകരിക്കുന്ന തോത് രണ്ടു ഘടങ്ങൾ ആയി ബന്ധപ്പട്ടു കിടക്കുന്നു, ഒന്നു വൈറസ് എത്രയധികം പേരെ ബാധിച്ചുവെന്നത്, രണ്ടാമത്തെ വൈറസ് ബാധ കണ്ടെത്താൻ പരിശോധന എത്രമാത്രം പേരിൽ നടത്തിയെന്നത്. കേരളത്തിലാണ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറ്റവുമധികം കോവിഡ്-19 രോഗ സ്ഥിരീകരണം നടന്നത്, ഇത് മറ്റു സംസ്ഥാനങ്ങളിൽ വൈറസ് ബാധ ഉണ്ടാക്കാതെ കൊണ്ട് ആകണം എന്നില്ല അവിടെ കേരളത്തിൽ ഉള്ളത് പോലെ പരിശോധന ഇല്ലാതെ കൊണ്ടും ആകാം, ഇന്ത്യയിൽ നടക്കുന്ന മൊത്തം കോവിഡ്-19 പരിശോധനയിൽ നാലിൽ ഒന്നും കേരളത്തിലാണ്.
ഒരു ദിവസം അമേരിക്കയിൽ ഒരുലക്ഷം പേരെയാണ് ഇപ്പോൾ ടെസ്റ്റ് ചെയ്യുന്നത്, ഇന്ത്യയിൽ നാലു മാസം കൊണ്ട് 25,000 പേരെ മാത്രേ ടെസ്റ്റ് ചെയ്തിട്ടു ഉള്ളൂ.
അമേരിക്കയിൽ കേസുകൾ കൂടുതൽ കാണാൻ പ്രധാന കാരണം റോയ്ഷ് മെഡിക്കൽസ് ആയി ഡീൽ വന്നതിനു ശേഷം ടെസ്റ്റിംഗിന്റെ തോത്ത് വളരെയധികം കൂടിയതാണ്, കോവിഡ്-19 രോഗത്തെ ബാധിച്ച കഴിയുന്ന അത്രയും ആൾക്കാരെ കണ്ടെത്തി, മാറ്റിപ്പാർപ്പിക്കുക, ആവശ്യമായ ചികിത്സ നൽകുക എന്നതാണ് ഇപ്പോൾ അവിടെ നടക്കുന്ന പോളിസി, ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശവും അത് തന്നെ.
അമേരിക്കയുടെ മൊത്തം പോസിറ്റീവ് കേസുകൾ കൂടുതൽ ആണെങ്കിലും മരണം ചൈനയുടെ അപേക്ഷിച്ച് പകുതി പോലുമില്ല, ഫ്രാൻസിനെക്കാളും കുറവാണ്. ഇത് അമേരിക്കയിലെ ചികിത്സ മികവ്‌ കൊണ്ട് മാത്രമല്ല, ഗുരുതരമായ ലക്ഷണങ്ങൾ കാണിക്കാത്ത രോഗികളെ പോലും കണ്ടെത്തുന്നത് കൊണ്ടാണ്. ലോകത്തിൽ അമേരിക്ക അല്ലാതെ ഒരു രാജ്യത്തും ഇത്ര അധികം ടെസ്റ്റ് ചെയ്‌തിട്ടില്ല എന്നു ഓർക്കണം, സൗത്ത് കൊറിയയിൽ പോലും ഇതിന്റെ പകുതി ടെസ്റ്റിംഗ് ഉള്ളൂ. സൗത്ത് കൊറിയയിൽ കൂടുതലായി ഉപയോഗിച്ച antibody testing രീതിയിൽ രോഗ ബാധ ഉള്ളവരെയും പലപ്പോഴും കണ്ടെത്താൻ പറ്റാതെ പോകാം, false negative റേറ്റ് കൂടുതൽ ആണെന്ന് ഒരു പ്രശ്‌നമുണ്ടു, വൈറസ് വന്നു അഞ്ചാറു ദിവസം കഴിഞ്ഞു മാത്രേ അത്തരം ആന്റിബോഡികൾ ശരീരത്തിൽ രൂപപ്പെട്ടു. അമേരിക്കയിൽ അതിലും വളരെ കൃത്യത കൂടിയ വൈറസിന്റെ ന്യൂക്ളിക് ആസിഡ് സാന്നിധ്യം നേരിട്ടു പരിശോധിക്കുന്ന രീതിയാണ്. ഇതോടൊപ്പം ചൈനയിലെ രോഗ ബാധിതരുടെ സഖ്യ ശരിക്കും ഉള്ളതിൽ വളരെ കുറവായിട്ടാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നെതാണ് ബയോയിൻഫോമാറ്റിക് മോഡലുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം മാർച്ച് രണ്ടാം ആഴ്ച്ച വരെയുള്ള സമയത്തിനുള്ളിൽ ഏഴുലക്ഷം കോവിഡ്-19 ബാധിതരെങ്കിലും ചൈനയിൽ ഉണ്ടായിട്ടുണ്ടെന്നു ഒരു പ്രീപ്രിന്റ് പേപ്പർ സൂചിപ്പിക്കുന്നു. ( Lachmann 2020)
അമേരിക്ക വ്യാപകമായി ഉള്ള പരിശോധന ചെയ്യാൻ വളരെയധികം താമസിച്ചുവെന്നതും ഇത് സാമൂഹിക വ്യാപനത്തിലോട് നയിച്ചിരിക്കാമെന്നതും വസ്തുതയാണ്, പക്ഷെ ഇപ്പോൾ അമേരിക്ക ശരിയായ ദിശയിൽ തന്നെയാണ്. കോവിഡ്-19 രോഗം ബാധിച്ചവരെ കഴിയുന്ന അത്രയും കണ്ടെത്തി അവരെ മാറ്റിപ്പാർപ്പിച്ചു വേണ്ട ചികിത്സ നൽകാനാണ് ശ്രമിക്കുന്നത്, സാമൂഹിക അകലം ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ വഴി രാജ്യത്തിന്റെ ആരോഗ്യപാലനത്തിന്റെ ഉള്ളിൽ രോഗികളെ നിർത്താനും നോക്കുന്നു.
പകർച്ചവ്യാധി നിയന്ത്രണത്തിൽ തുടക്കത്തിൽ നിഷേധാത്മക നിലപാട് സ്വീകരിച്ച ട്രമ്പിന്റെ ഉൾപ്പെടെയുള്ള സമീപനം രോഗത്തിന്റെ വ്യാപനം കൂടിയിട്ടുണ്ട്, രാഷ്ട്രനേതാന്മാർക്കു ശാസ്‌ത്ര അവബോധം വേണ്ടത്തിന്റെ അനിവാര്യത ഇത് കാണിക്കുന്നു, പക്ഷെ വൈകി ആണെങ്കിലും ആ രാജ്യം ശരിയായ ദിശയിൽ സഞ്ചരിക്കുകയാണ്. അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന പരിശോധനയുടെ അളവ് പോലും കൂട്ടയേണ്ടി വരും ശരിയായ ചിത്രം ലഭിക്കാൻ പക്ഷെ നിലവിൽ ലഭ്യമായ അറിവ് ഇത്രയുമാണ്. ഇന്ത്യ ഉൾപ്പെടെ പരിശോധന വളരെയധികം കുറച്ചു നടത്തുന്ന രാജ്യങ്ങളുടെ യാഥാർത്ഥ അവസ്ഥ ഊഹിക്കുക പോലും ബുദ്ധിമുട്ട് ആണ്, ശുപാപ്തി വിശ്വാസം കൈവിട്ടാതെ ജാഗ്രതയോടെ ഇരിക്കാൻ മാത്രേ നമ്മൾക്ക് പറ്റൂ!