ഇന്ത്യയിൽ സ്വന്തമായി ഒരു വീട് ഇല്ലാത്ത 2 കോടിയോളം ജനങ്ങൾ ഉണ്ട് അവരെന്ത് ചെയ്യും ? ഒരു ദിവസം നൂറ് രൂപ പോലും വരുമാനം ഇല്ലാത്ത കുടുബങ്ങളാണ് ഇന്ത്യയിൽ 22%

0
142

Ashish Jose Ambat

അടുത്ത 21 ദിവസങ്ങൾ വീട്ടിന്റെ വെളിയിൽ ഇറങ്ങാതെ ഇന്ത്യയിലെ ജനങ്ങൾ കഴിയണമെന്നു പ്രധാനമന്ത്രി അറിയിച്ചു, കോവിഡ്-19യിന്റെ രോഗവ്യാപനം തടയാൻ അനിവാര്യമായ സമ്പൂർണ്ണ ലോക്ഡൗണെന്നു തത്വത്തിൽ അംഗീകരിക്കുന്നു. പക്ഷെ ഇന്ത്യയിൽ സ്വന്തമായി ഒരു വീട് ഇല്ലാത്ത 2 കോടിയോളം ജനങ്ങൾ ഉണ്ട് അവരെന്ത് ചെയ്യും ? ഒരു ദിവസം നൂറ് രൂപ പോലും വരുമാനം ഇല്ലാത്ത കുടുബങ്ങളാണ് ഇന്ത്യയിൽ 22%, അതായത് 30 കോടിയോളം മനുഷ്യരുടെ കാര്യം, ദിവസവേതനത്തിൽ ജീവിതം ഒരുവിധത്തിൽ തട്ടിച്ചു കൊണ്ടുപോകുന്ന ഈ മനുഷ്യർക്ക് മൂന്നാഴ്ചത്തെ ഭക്ഷണത്തിനും മറ്റു ആവിശ്യ ചിലവിനും ഉള്ള വസ്തുക്കൾ സ്വരൂപിക്കാനുള്ള പണം ഉള്ളവരല്ല. Image result for indian povertyഇങ്ങനെ ഉള്ള മനുഷ്യരുടെ ജീവിതപ്രശ്നങ്ങൾക്കു പരിഹാരം കാണാതെ രാജ്യം ലോക്ഡൗണ് ചെയ്തു വീട്ടിൽ ഇരിക്കാൻ പറഞ്ഞാൽ കോവിഡ്-19 കാരണമുള്ളതിലും പട്ടിണി മരണങ്ങൾ രാജ്യം കാണേണ്ടിവരും, ഇരുപതു ലക്ഷത്തോളം കുഞ്ഞുങ്ങൾ പ്രതിവർഷം അല്ലായെങ്കിൽ തന്നെ പട്ടിണി കൊണ്ടു മരിക്കുന്ന രാജ്യമാണ് ഇന്ത്യ, അത് ഈ ലോക്ഡൗണ് കൊണ്ട് എത്രമാത്രം കൂടും ?
കോവിഡ്-19 വ്യാപനം കുറയ്ക്കാൻ സാമൂഹിക അകലം പാലിക്കണം അതിനു ജനം ആഴ്ചകൾ വീട്ടിൽ ഇരിക്കേണ്ടി വരും പക്ഷെ അതോടൊപ്പം സകല ജനത്തിന് തിന്നാനും, കുടിക്കാനും, ധരിക്കാനും, മറ്റ് രോഗങ്ങൾക്കു ചികിത്സയും ലഭിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പ് ആക്കില്ലായെങ്കിൽ ഭീകരമായ അന്തരഫലങ്ങൾ ഉണ്ടാകാം!

Advertisements